കാശിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടാകാറുണ്ടോ? ദമ്പതികൾ തമ്മിലുള്ള അടി ഒഴിവാക്കാൻ ചില ടിപ്സ്

ഭാര്യാ ഭ‍ർത്താക്കന്മാരുടെ ചെലവുകൾ, സമ്പാദ്യം, നിക്ഷേപങ്ങൾ എന്നിവ അനുസരിച്ചിരിക്കും ഒരു കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിന് ദാമ്പത്യ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. ഭാര്യാ ഭ‍ർത്താക്കന്മാരുടെ ചെലവുകൾ, സമ്പാദ്യം, നിക്ഷേപങ്ങൾ എന്നിവ അനുസരിച്ചിരിക്കും ഒരു കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം. പണത്തിന്റെ പേരിൽ ദമ്പതികൾ തമ്മിലുള്ള കലഹം ഒഴിവാക്കാൻ ചില വഴികൾ ഇതാ..

ആശയവിനിമയം നടത്തുക

ആശയവിനിമയം നടത്തുക

ആശയ വിനിമയം ഇല്ലാതാകുമ്പോഴാണ് ദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതൽ വഴക്കുകളും സംശയങ്ങളും ഉടലെടുക്കുന്നത്. പണത്തിന്റെ കാര്യത്തിൽ ആശയ വിനിമയം കുറഞ്ഞാൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യാൻ ആഴ്ചയിൽ ഒരു ദിവസമെങ്കിലും അൽപ്പ സമയം ചെലവഴിക്കുക. ഈ സമയത്ത് ഇരുവരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾ, കടങ്ങൾ, ചെലവുകൾ എന്നിവയെക്കുറിച്ച് തുറന്ന് സംസാരിക്കുക. ഇത് പല പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും.

ഒരുമിച്ച് ബജറ്റ് ഉണ്ടാക്കുക

ഒരുമിച്ച് ബജറ്റ് ഉണ്ടാക്കുക

ദമ്പതികളിൽ ഒരാൾ ചിലപ്പോൾ അധിക ചെലവ് ചെയ്യുന്നയാളും മറ്റേയാൾ ചെലവ് ചുരുക്കാൻ ശ്രമിക്കുന്നയാളുമാകാം. അതിനാൽ കുടുംബ ബജറ്റ് ഇരുവരും ഒരുമിച്ചിരുന്ന് തയ്യാറാക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തും.

പരസ്പരം അഭിപ്രായങ്ങളെ ബഹുമാനിക്കുക

പരസ്പരം അഭിപ്രായങ്ങളെ ബഹുമാനിക്കുക

പങ്കാളികൾ പരസ്പരം പറയാതെ വലിയ തുകകൾ നിക്ഷേപിക്കുകയോ ചെലവാകുകയോ ചെയ്യുന്നത് പലരെയും ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്.
ഇത്തരത്തിലുള്ള അനാദരവ് പിന്നീട് വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. അതുകൊണ്ട് ഇരുവരും നിക്ഷേപങ്ങളും ചെലവുകളും സംബന്ധിച്ച കാര്യങ്ങൾ ഒരുമിച്ച് ഇരുന്ന് ആസൂത്രണം ചെയ്യുകയും അഭിപ്രായങ്ങളെ പരസ്പരം ബഹുമാനിക്കുകയും ചെയ്യണം.

ഒരു ഉത്തരത്തിൽ എത്തിച്ചേരുക

ഒരു ഉത്തരത്തിൽ എത്തിച്ചേരുക

അഭിപ്രായ വ്യത്യാസങ്ങൾ ദമ്പതികൾക്കിടയിൽ ഉണ്ടാകും. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ചില വിട്ടുവീഴ്ചകൾ ചെയ്യണം. പരസ്പരം സംസാരിച്ച് ഒരു ഉത്തരത്തിൽ എത്തിച്ചേരാൻ ദമ്പതികൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പലവിധ പഴിചാരലുകൾക്കും ഇത് കാരണമാകും.

സഹായം തേടുക

സഹായം തേടുക

എല്ലാ ദമ്പതികളുടെയും ജീവിതത്തിൽ ചില ഘട്ടങ്ങളിലെങ്കിലും പണത്തെ ചൊല്ലി തർക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച് മറ്റുള്ളവരുടെ ഉപദേശം തേടുന്നതിലും തെറ്റില്ല. നിങ്ങൾക്ക് നിങ്ങളുടെ അടുത്ത സുഹൃത്തിനോടോ സഹപ്രവർത്തകനോടോ മറ്റ് സാമ്പത്തിക വിദഗ്ധരോടോ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും എങ്ങനെ പങ്കാളികളുമായുള്ള സാമ്പത്തിക പ്രശ്നം പരിഹരിക്കാം എന്ന് കണ്ടെത്തുകയും ചെയ്യാം. ഇത് നിങ്ങളുടെ സാമ്പത്തിക ശീലങ്ങൾ മെച്ചപ്പെടുത്താനും ഒരു പരിധി വരെ സഹായിച്ചേക്കും.

malayalam.goodreturns.in

English summary

Do You And Your Partner Disagree Over Money Issues?

Money matters play a much larger role in relationships than you may think. How your partner spends, saves and invests his or her money could have a considerable impact on your finances too. So, if you and your partner disagree on money matters or don't often see eye-to-eye, here's what you can do to achieve financial compatibility in your relationship.
Story first published: Monday, June 11, 2018, 10:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X