എല്ലാവരും കളിച്ച് നടന്നപ്പോൾ അക്ഷയ് കാശുണ്ടാക്കി; ലണ്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ

ഇന്ത്യൻ വംശജനായ അക്ഷയ് റൂപരേലിയയാണ് യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ വംശജനായ അക്ഷയ് റൂപരേലിയയാണ് യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ. 19-ാം വയസ്സിൽ അക്ഷയ് ഈ നേട്ടം കൈവരിച്ചത് എങ്ങനെയെന്ന് അറിയണ്ടേ?

കോളേജ് പഠനകാലം

കോളേജ് പഠനകാലം

കളിയും തമാശകളുമായി കോളേജ് കാലം അടിച്ചു പൊളിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ സ്വന്തമായി ബിസിനസ് ആരംഭിക്കുകയും കോടീശ്വരനായി മാറുകയും ചെയ്തു അക്ഷയ്. ഒരു ഓൺലൈൻ എസ്റ്റേറ്റ് ഏജൻസി ബിസിനസ് സ്ഥാപനമാണ് അക്ഷയ് ഇക്കാലത്ത് ആരംഭിച്ചത്.

ഡോർസ്റ്റെപ്.യുകെ (doorstep.uk)

ഡോർസ്റ്റെപ്.യുകെ (doorstep.uk)

ഡോർസ്റ്റെപ്.യുകെ എന്നാണ് അക്ഷയ്‍യുടെ ബിസിനസ് സ്ഥാപനത്തിന്റെ പേര്. സ്ഥലവും വീടും മറ്റും വാങ്ങുന്നവ‍‍ർക്കും വിൽക്കുന്നവർക്കും ഇടനിലക്കാരനാകുകയാണ് ഡ‍ോ‍ർസ്റ്റെപ്.യുകെ.

കോൾ സെന്ററിന്റെ സഹായം

കോൾ സെന്ററിന്റെ സഹായം

പഠനം ഉഴപ്പിയല്ല അക്ഷയ് തന്റെ ബിസിനസ് മുന്നോട്ട് കൊണ്ടു പോകുന്നത്. പഠന സമയത്ത് തന്റെ ക്ലൈന്റ്സിനെ ഡീൽ ചെയ്യാൽ ഒരു കോൾ സെന്ററിന് കരാ‍ർ നൽകിയിട്ടുണ്ട്. ക്ലാസില്ലാത്ത സമയങ്ങളിൽ അക്ഷയ് തന്നെ ഇടപാടുകാരുമായി ബന്ധപ്പെടും.

തുടക്കം കടം വാങ്ങി

തുടക്കം കടം വാങ്ങി

ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയാണ് അക്ഷയ് തന്റെ വെബ്സൈറ്റ് ആരംഭിക്കുന്നത്. എന്നാൽ വെറും 16 മാസത്തിനുള്ളിൽ doorsteps.uk യുകെയിലെ 18-ാമത്തെ ഏറ്റവും വലിയ എസ്റ്റേറ്റ് ഏജൻസി ആയി മാറി. ഈ കാലയളവിൽ അക്ഷയ് 100 മില്യൺ പൗണ്ടിന്റെ വസ്തു വിൽപ്പന നടത്തി.

12 ജീവനക്കാ‍‍ർ

12 ജീവനക്കാ‍‍ർ

അക്ഷയ് റൂപരേലിയയ്ക്ക് കമ്പനിയുടെ നടത്തിപ്പിനായി ഇപ്പോൾ 12 ജീവനക്കാരാണുള്ളത്. ഏകദേശം 1,050ൽ അധികം വീടുകൾ തന്റെ വെബ്സൈറ്റിലൂടെ അക്ഷയ് വിൽപ്പന നടത്തി കഴിഞ്ഞു. ആഴ്ചയിലും ശരാശരി 30 വീടുകൾ വരെയാണ് ഇപ്പോൾ വിൽക്കുന്നത്. നോട്ടിംഗ് ഹില്ലിലെ 1.4 മില്യൺ പൗണ്ട് വില വരുന്ന വീടാണ് ഇതുവരെ വിറ്റതിൽ ഏറ്റവും വില കൂടിയ വീട്.

ബധിരരായ മാതാപിതാക്കൾ

ബധിരരായ മാതാപിതാക്കൾ

ഇന്ത്യക്കാരായ കൗശികും ഭാര്യ രേണുകയുമാണ് അക്ഷയ്‍യുടെ മാതാപിതാക്കൾ. ഇരുവരും ബധിരരാണ്. കൗശിക് ഒരു കെയ‍ർ വ‍ർക്കും രേണുക ബധിരരായ കുട്ടികളുടെ അദ്ധ്യാപികയുമാണ്. മാതാപിതാക്കൾക്കായി അക്ഷയ് ആദ്യമായി വാങ്ങി നൽകിയത് ഒരു കാറാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്രവും ഗണിതശാസ്ത്രവും പഠിക്കാൻ അക്ഷയ്‍യെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പഠനത്തിന് അൽപ്പ നാളത്തെ അവധി നൽകിയിരിക്കുകയാണ് അക്ഷയ് ഇപ്പോൾ. ബിസിനസിലാണ് ഇപ്പോൾ അക്ഷയ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Indian-Origin Teenager Akshay Ruparelia Becomes UK's Youngest Millionaire

When most of us are knee-deep into assignments and playing beer-pong during our free-time in college, there are a few extraordinary people who are busy making headlines and rewriting history at that age. One such extraordinary individual is 19-year-old Indian-origin student, Akshay Ruparelia, who has become the youngest millionaire in the UK.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X