മുകേഷ് അംബാനിയ്ക്ക് 10 വ‍‍ർഷമായി ഒരേ ശമ്പളം!! അംബാനിയേക്കാൾ ശമ്പളം ബന്ധുക്കൾക്ക്

മുകേഷ് അംബാനിയ്ക്ക് കഴിഞ്ഞ 10 വ‍ർഷമായി ഓരേ ശമ്പളം. 15 കോടി രൂപയാണ് കഴിഞ്ഞ 10 വ‍ർഷമായി മുകേഷ് അംബാനിയുടെ വാ‌ർഷിക ശമ്പളം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയ്ക്ക് കഴിഞ്ഞ 10 വ‍ർഷമായി ഓരേ ശമ്പളം. 15 കോടി രൂപയാണ് കഴിഞ്ഞ 10 വ‍ർഷമായി മുകേഷ് അംബാനിയുടെ വാ‌ർഷിക ശമ്പളം. കമ്പനി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

 

മാതൃകാപരം

മാതൃകാപരം

മുകേഷ് അംബാനിയുടെ ഈ തീരുമാനം മാതൃകാപരമാണെന്നാണ് റിപ്പോ‌ർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 2008-09 സാമ്പത്തികവര്‍ഷം മുതല്‍ ഇതേ ശമ്പളമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ശമ്പളം, അലവൻസ്, വിരമിക്കൽ ആനുകൂല്യങ്ങൾ, കമ്മീഷൻ എന്നിവ ഉൾപ്പെടുന്നതാണ് മുകേഷ് അംബാനിയുടെ ശമ്പളം.

അംബാനിയേക്കാൾ ശമ്പളം ബന്ധുക്കൾക്ക്

അംബാനിയേക്കാൾ ശമ്പളം ബന്ധുക്കൾക്ക്

ബന്ധുക്കളുള്‍പ്പെടെയുള്ള കമ്പനിയിലെ മറ്റ് ജീവനക്കാര്‍ക്കെല്ലാം എല്ലാ വര്‍ഷവും ശമ്പളവര്‍ധനവ് നല്‍കാറുണ്ട്. കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരും മുകേഷ് അംബാനിയുടെ ബന്ധുക്കളുമായ നിഖില്‍ ആര്‍ മേസ്വാനി, ഹിതാല്‍ ആര്‍ മേസ്വാനി എന്നിവര്‍ക്ക് 19 കോടിയാണ് വാര്‍ഷിക ശമ്പളം.

ഇന്ത്യയിലെ ഏറ്റവും ധനികൻ

ഇന്ത്യയിലെ ഏറ്റവും ധനികൻ

2018 മാർച്ചിൽ ഫോബ്സ് മാ​ഗസിൽ പുറത്തുവിട്ട പട്ടികയിൽ അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. 40.1 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.

ലോകസമ്പന്നരുടെ പട്ടികയിലും

ലോകസമ്പന്നരുടെ പട്ടികയിലും

ലോകത്തിലെ 2,208 കോടീശ്വരന്മാരുടെ പട്ടികയിലും മുകേഷ് അംബാനി 19-ാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. 2017 ൽ 23.2 ബില്യൺ ഡോളറുമായി 33-ാം സ്ഥാനത്തായിരുന്നു ഇദ്ദേഹം. എന്നാൽ വെറും ഒരു വ‍‍ർഷത്തിനുള്ളിൽ 19-ാം സ്ഥാനത്തേയ്ക്കാണ് കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.

malayalam.goodreturns.in

English summary

Mukesh Ambani Keeps Salary Unchanged For 10th Straight Year

Reliance Industries Chairman Mukesh D. Ambani, who keeps his standing as the richest Indian, has kept his annual compensation unchanged at Rs. 15 crore for the 10th consecutive year. According to the company's annual report released on Thursday, Ambani's decision reflects "his desire to continue to set a personal example for moderation in managerial compensation levels".
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X