ബെഡ് റൂമിൽ കിടന്നുറങ്ങും പോലെ യാത്ര ചെയ്യാം ഈ ട്രെയിനിൽ; ഇന്ത്യൻ റെയിൽവേയുടെ പുതിയ മുഖം

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ പുതിയ ലക്ഷ്വറി സലൂൺ കണ്ടാൽ നിങ്ങൾ ഞെട്ടും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിനിലെ ദീർഘദൂര യാത്രകൾ പലർക്കും പേടിസ്വപ്നമാണ്. സുരക്ഷിതത്വമില്ലായ്മയും വൃത്തിഹീനമായ കംമ്പാർട്ട്മെന്റുകളുമൊക്കെയാണ് ട്രെയിൻ യാത്ര പലർക്കും മടുപ്പുണ്ടാക്കാൻ കാരണം. എന്നാൽ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ പുതിയ ലക്ഷ്വറി സലൂൺ കണ്ടാൽ നിങ്ങൾ ഞെട്ടും.

തുടക്കം ജമ്മു മെയിലിൽ

തുടക്കം ജമ്മു മെയിലിൽ

വീട്ടിലെ ബെഡ് റൂമിന് സമാനമായാണ് ഐആർസിടിസി ട്രെയിനിൽ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. തുടക്കും എന്ന നിലയിൽ ഡൽഹിയിൽ നിന്നുള്ള ജമ്മു മെയിലിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഇത് വിജയകരമായാൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കും.

സലൂണിന്റെ പ്രത്യേകതകൾ

സലൂണിന്റെ പ്രത്യേകതകൾ

അറ്റാച്ഡ് ബാത്ത് റൂമുകളോട് കൂടിയ രണ്ടു എസി ബെഡ്റൂമുകൾ, ഡൈനിം​ഗ് ഹാൾ, കിച്ചൻ എന്നിവ ഉൾക്കൊള്ളുന്നതാണ് ഓരോ സലൂണും. സ്റ്റാർ ഹോട്ടലിനു തുല്യമായ സൗകര്യങ്ങൾ ഇതിൽ ഉണ്ടായിരിക്കും. ഓരോ സലൂണിലും രണ്ട് ജീവനക്കാരുമുണ്ടാകും.

ഭക്ഷണം പാചകം ചെയ്യാം

ഭക്ഷണം പാചകം ചെയ്യാം

ഇഷ്ട ഭക്ഷണം ഒാർഡ‍ർ ചെയ്യുന്നതിന് പുറമേ അടുക്ക സൗകര്യം കൂടിയുള്ളതു കൊണ്ട് പാചകം ചെയ്തും കഴിക്കാം. മുമ്പ് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർക്കും വിവിഐപികൾക്കും മാത്രമാണ് സലൂൺ അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ആർക്കും സലൂൺ ബുക്ക് ചെയ്യാം.

ടിക്കറ്റ് നിരക്ക് അൽപ്പം കൂടും

ടിക്കറ്റ് നിരക്ക് അൽപ്പം കൂടും

സലൂൺ യാത്രകൾക്ക് ടിക്കറ്റ് നിരക്ക് അൽപ്പം കൂടും. 18 ഫസ്റ്റ് ക്‌ളാസ് ടിക്കറ്റിന് തുല്യമായ ചാർജാണ് ഒരാളിൽ നിന്ന് ഈടാക്കുക. ആറ് യാത്രക്കാർക്ക് അഞ്ചു ദിവസം യാത്ര ചെയ്യാവുന്ന രീതിയിലാണ് സലൂണിന്റെ ക്രമീകരണം. സലൂൺ കോച്ച് ചാർട്ട് ചെയ്യുന്നതിനുള്ള ചെലവ് ഏകദേശം രണ്ട് ലക്ഷം രൂപയാണ്.

ബുക്ക് ചെയ്യേണ്ടത് എങ്ങനെ

ബുക്ക് ചെയ്യേണ്ടത് എങ്ങനെ

ഐആർസിടിസി വെബ്സൈറ്റ് മുഖേനയാണ് സലൂൺ ബുക്ക് ചെയ്യേണ്ടത്. കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ മറ്റു റൂട്ടുകളിലേയ്ക്കും സലൂൺ ആരംഭിക്കുമെന്ന് ഐആർസിടിസി അറിയിച്ചു. ഇപ്പോൾ സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകളിൽ അധിക കോച്ചുകളായാണ് സലൂൺ ഘടിപ്പിക്കുക.

ഒഴിവാക്കിയിട്ടുള്ള ട്രെയിനുകൾ

ഒഴിവാക്കിയിട്ടുള്ള ട്രെയിനുകൾ

336 സലൂണുകളാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്. ഇതിൽ 62 എണ്ണം എസിയാണ്. ചില ട്രെയിനുകളെ സലൂൺ ഘടിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താഴെ പറയുന്നവയാണ് ഒഴിവാക്കിയിട്ടുള്ള ട്രെയിനുകൾ.

  • രാജധാനി
  • തുരന്തോ
  • ശതാബ്ദി
  • ഗെറ്റിമാൻ

malayalam.goodreturns.in

English summary

Train Travel With Your Own Bedroom In These Luxury Indian Saloon Coaches

Long-distance rail travel needn't always be a drag on your body and nerves anymore. This is because the Indian Railway Catering and Tourism Corporation (IRCTC) is offering a luxurious ride to the 'aam aadmi', with the recent launch of swanky saloon coaches.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X