ആദ്യം കടം തീർക്കണോ അതോ നിക്ഷേപം നടത്താണോ? തീരുമാനം എടുക്കും മുമ്പ് ഓ‍ർക്കുക!!

കൈയിൽ പണം വരുമ്പോൾ കടത്തെ ഒരിയ്ക്കലും മറക്കരുത്. കാരണം കാലാവധി കൂടും തോറും പലിശയും പലിശയുടെ പലിശയും വർദ്ധിച്ച് നിങ്ങളുടെ കടം ഇരട്ടിയാകും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യം കടം തീർക്കണോ അതോ നിക്ഷേപം നടത്താണോ? ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും നിങ്ങൾ ഈ ചോദ്യം മനസ്സിൽ ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ ഉചിതമായ തീരുമാനം ഏതായിരിക്കും.

കടത്തെ മറന്നാൽ

കടത്തെ മറന്നാൽ

കൈയിൽ പണം വരുമ്പോൾ കടത്തെ ഒരിയ്ക്കലും മറക്കരുത്. കാരണം കാലാവധി കൂടും തോറും പലിശയും പലിശയുടെ പലിശയും വർദ്ധിച്ച് നിങ്ങളുടെ കടം ഇരട്ടിയാകും. അതിന് മുമ്പ് തന്നെ കടത്തിന്റെ തിരിച്ചടവ് നടത്തുന്നതാണ് ഉചിതമായ തീരുമാനം.

നിക്ഷേപം വേണ്ടെന്ന് വച്ചാൽ

നിക്ഷേപം വേണ്ടെന്ന് വച്ചാൽ

എന്നാൽ ‌നിങ്ങൾ നിക്ഷേപം വേണ്ടെന്ന് വച്ചാൽ ഭാവിയിൽ അത് നിങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കും. കടവും നിക്ഷേപവും തമ്മിൽ ഒരു ശരിയായ ബാലൻസ് നിലനിർത്തേണ്ടത് സാമ്പത്തിക ഭദ്രതയ്ക്ക് വളരെ പ്രധാനമാണ്.

പലിശ നി‍ർണായകം

പലിശ നി‍ർണായകം

വായ്പയുടെയും നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കൂടി തീരുമാനമെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ വായ്പാ തുകയുടെ പലിശ വളരെ കുറവും നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് വളരെ കൂടുതലുമാണെങ്കിൽ തീ‍ർച്ചയായും നിക്ഷേപം നടത്താൻ മറക്കരുത്. എന്നാൽ ഇത് മറിച്ചായാൽ വായ്പ എത്രയും വേ​ഗം തിരിച്ചടയ്ക്കുന്നതാണ് നല്ലത്.

റിസ്ക്ക് എടുക്കാതിരിക്കുക

റിസ്ക്ക് എടുക്കാതിരിക്കുക

കടം തിരിച്ചടയ്ക്കാതെ മ്യൂച്വൽ ഫണ്ട് പോലുള്ള റിസ്ക് അധികമുള്ള നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നിക്ഷേപ തുകയ്ക്ക് സുരക്ഷിതത്വം കുറവാണെങ്കിൽ അവ കൂടി നഷ്ട്ടപ്പെടാനുള്ള സാധ്യത കൂടി പരി​ഗണിക്കണം. അതുകൊണ്ട് സുരക്ഷിതമായ നിക്ഷേപ മാ‍ർ​ഗങ്ങൾ മാത്രം തിരഞ്ഞെടുക്കുക.

കൃത്യസമയത്ത് തിരിച്ചടയ്ക്കുക

കൃത്യസമയത്ത് തിരിച്ചടയ്ക്കുക

മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന് വായ്പാ തുക കൃത്യസമയത്ത് തിരിച്ചടയ്ക്കണം. കാരണം വീണ്ടും നിങ്ങൾ ലോൺ എടുക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യത്തെ വായ്പ തിരിച്ചടവിനെപ്പറ്റിയും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെപ്പറ്റിയും ബാങ്കുകൾ പരിശോധിക്കും.

malayalam.goodreturns.in

English summary

What Should Be Your Investment Strategy When In Debt?

While managing your personal finance, you may face a dilemma of giving appropriate weightage to either investment or debt since both are important aspects of your personal finance. If you ignore debt repayment, then compounding interest will quickly spiral out and you may easily get into financial distress.
Story first published: Monday, June 25, 2018, 14:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X