പ്രവാസികളുടെ ശ്രദ്ധയ്ക്ക്!! എൻആർഇ അക്കൗണ്ട് തുറക്കാൻ ഏറ്റവും മികച്ച ബാങ്കുകൾ ഇവയാണ്

എൻആ‍ർഐകൾക്ക് രണ്ട് തരത്തിലുള്ള അക്കൗണ്ട് തുറക്കാം, ഒന്ന് എൻആ‍ർഒ അക്കൗണ്ട്, മറ്റൊന്ന് എൻആ‍ർഇ അക്കൗണ്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പണമയയ്ക്കുന്നതിനും മറ്റും എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകൾ ആവശ്യമാണ്. ആദ്യം ഈ രണ്ട് അക്കൗണ്ടുകൾ തമ്മിലുള്ള വ്യത്യാസം മനസിലാക്കാം.

എൻആ‍ർഇ അക്കൗണ്ടും എൻആർഒ അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം?

എൻആ‍ർഇ അക്കൗണ്ടും എൻആർഒ അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം?

എൻആ‍ർഐകൾക്ക് രണ്ട് തരത്തിലുള്ള അക്കൗണ്ട് തുറക്കാം, ഒന്ന് എൻആ‍ർഒ അക്കൗണ്ട്, മറ്റൊന്ന് എൻആ‍ർഇ അക്കൗണ്ട്. എൻആ‍ർഒ അക്കൗണ്ടുകൾ സാധാരണയായി പേയ്മെന്റ് സംവിധാനത്തിനായാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ഫണ്ടുകൾ ഇത് വഴി അടയ്ക്കാവുന്നതാണ്. എൻആ‍‍ർഇ അക്കൗണ്ട് നികുതി ഈടാക്കാത്ത അക്കൗണ്ട് ആണ്. എന്നാൽ എൻആ‍ർഒ അക്കൗണ്ടിൽ നിന്ന് നികുതി ഈടാക്കും. എൻആ‍ർഇ അക്കൗണ്ടിന് നികുതി ബാധകമല്ല. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ആ‍ർബിഎൽ എൻആ‍ർഐ അക്കൗണ്ട്

ആ‍ർബിഎൽ എൻആ‍ർഐ അക്കൗണ്ട്

ആർബിഎൽ അല്ലെങ്കിൽ രത്നാകർ ബാങ്കിൽ എൻആർഐ സേവിംഗ്സ് അക്കൗണ്ടിന് 6.5 ശതമാനം വരെ പലിശ ലഭിക്കും. ബാങ്കിൻറെ എൻആർഇ, എൻആർഒ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ഉയ‍ർന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. കൂടാതെ എൻആർഇ ഫിക്സ‍ഡ് ഡിപ്പോസിറ്റ് ആണെങ്കിലും എൻആർഇ സേവിം​ഗ്സ് അക്കൗണ്ട് ആണെങ്കിലും നികുതി ബാധകമല്ല. NRO അക്കൗണ്ടിന്റെ ടിഡിഎസ് വളരെ ഉയർന്നതാണ്. പ്രവാസികളുടെ ശ്രദ്ധയ്ക്ക്....നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ട് പോകാന്‍ പറ്റുമോ?

ഡോച്ചോ ബാങ്ക്

ഡോച്ചോ ബാങ്ക്

ഡോച്ചോ ബാങ്കിന്റെ വാല്യൂ പ്ലസ് സേവിംഗ്സ് ഒരു മികച്ച നിക്ഷേപ മാ‍ർ​ഗമാണ്. കാരണം ഈ അക്കൗണ്ടിനൊപ്പം നിരവധി ആനുകൂല്യങ്ങളുള്ള ഒരു ​ഗോൾഡ് ഡെബിറ്റ് കാർഡും ലഭിക്കും. എന്നാൽ ഈ അക്കൗണ്ടിൽ വളരെ ഉയർന്ന ബാലൻസ് നിലനിർത്തേണ്ടതുണ്ട്. അതായത് മിനിമം ശരാശരി ത്രൈമാസ ബാലൻസ് ഒരു ലക്ഷം രൂപയെങ്കിലും ഉണ്ടായിരിക്കണം. എന്നിരുന്നാലും ഡോച്ചോ ബാങ്കിൽ എൻആർഇ സേവിം​ഗ്സ് അക്കൗണ്ടുകൾ തുറക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് മികച്ച പലിശ നിരക്ക് തന്നെയാണ്. 5 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.5 ശതമാനമാണ് പലിശ നിരക്ക്. മറ്റ് കാലാവധികളില്‍ പലിശ നിരക്ക് 7 മുതൽ 7.75% വരെയാണ്. നാട്ടിലെ അക്കൗണ്ട് എന്‍ആര്‍ഒ അക്കൗണ്ടാക്കാം,ഇല്ലെങ്കില്‍ അഴിയെണ്ണും

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡയുടെ സേവിം​ഗ്സ് അക്കൌണ്ട് ശുപാർശ ചെയ്യാൻ കാരണം ഈ ബാങ്കിന് വിദേശത്ത് നിരവധി ശാഖകളുണ്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഈസ്റ്റ് ഈസ്റ്റ് എന്നിവടങ്ങളിൽ ബാങ്കിന്റെ നിരവധി ശാഖകൾ പ്രവ‍ർത്തിക്കുന്നുണ്ട്. ഇത് എൻആ‍ർഐകൾക്ക് ഏറെ ഉപകാരപ്രദമാണ്. കൂടാതെ പ്രീമിയം എൻആർഇ സേവിംഗ്സ് അക്കൗണ്ടുള്ളവർക്ക് ലോക്ക‍ർ സൗകര്യവും മറ്റ് സേവനങ്ങളും സൗജന്യമായി ലഭിക്കും. കൂടാതെ ഇതുവരെ ബാങ്ക് എൻആർഇ സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്കുകൾ വെട്ടിക്കുറച്ചിട്ടില്ല. ദിവസേനയുള്ള നീക്കിയിനത്തിന് 4 ശതമാനം പലിശയാണ് ലഭിക്കുക. എന്‍ആര്‍ഇ അക്കൗണ്ട്: പ്രവാസികൾ തീ‍ർച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

കൊട്ടക്ക് മഹീന്ദ്ര ബാങ്ക്

കൊട്ടക്ക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക് തങ്ങളുടെ എൻആർഐ ഉപഭോക്താക്കളുടെ എൻആർഇ സ്ഥിര നിക്ഷേപങ്ങൾക്ക് 6.25 മുതൽ 6.90 ശതമാനം വരെയാണ് പലിശ നൽകുന്നത്. കൂടാതെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് ലഭിക്കുന്ന പലിശ പൂർണ്ണമായും നികുതി രഹിതമാണ്. എൻആർഇ സേവിം​ഗ്സ് അക്കൌണ്ടിന്റെ പലിശ നിരക്ക് 4 ശതമാനമാണ്. എൻആർഇ സേവിംഗ്സ് അക്കൌണ്ടുകളിൽ വേണ്ട ത്രൈമാസ മിനിമം ബാലൻസ് 10,000 രൂപയാണ്. പ്രവാസികൾക്ക് പണം നേടാൻ 4 നിക്ഷേപ മാർ​ഗങ്ങൾ

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിൽ പ്രവാസികൾ കുറഞ്ഞത് 10,000 രൂപ പ്രതിമാസ ശരാശരി ബാലൻസ് നിലനി‍‍ർത്തണം. എന്നാൽ ബാങ്ക് ഇന്ത്യയിലുള്ള നിങ്ങളുടെ കുടുംബത്തിനായി സൗജന്യ എടിഎം കാർഡും ചെക്ക് ബുക്കും നൽകും. ഇന്ത്യൻ രൂപയിലായിരിക്കും അക്കൗണ്ട് നിലനിൽക്കുക. വാർഷിക അടിസ്ഥാനത്തിൽ പലിശ കണക്കു കൂട്ടുകയും ജൂൺ, ഡിസംബർ മാസങ്ങളിൽ അർദ്ധ വാർഷിക ബാധ്യത നൽകുകയും ചെയ്യും. ബാങ്കിന്റെ നെറ്റ് വര്‍ക്ക് വളരെ വിപുലമായതിനാല്‍ എന്‍ആര്‍ഐകള്‍ക്ക് ഈ അക്കൗണ്ട് പരിഗണിക്കാവുന്നതാണ്. 4 ശതമാനമാണ് സേവിം​ഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക്. വിസ വന്നോ? വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ ഏഴ് കാര്യങ്ങള്‍

എസ്ബിഐ

എസ്ബിഐ

എസ്ബിഐ എൻആർഇ അക്കൗണ്ടുകൾക്ക് വേണ്ട മിനിമം ബാലൻസ് 1000 രൂപയാണ്. എന്നാൽ മെട്രോ, സെമി-അർബൻ ശാഖകളിൽ യഥാക്രമം 3000, 2000 രൂപ എന്നിങ്ങനെ നിലനി‍ർത്തണം. ഒരു കോടിയ്ക്ക് മുകളിലാണ് നിക്ഷേപ തുകയെങ്കിൽ വാർഷിക പലിശ നിരക്ക് 4 ശതമാനവും ഒരു കോടിയ്ക്ക് താഴെയാണെങ്കിൽ 3.5 ശതമാനവുമാണ്. യുഎസ്, യുകെ, കാനഡ, മിഡിൽ ഈസ്റ്റ് തുടങ്ങിയ മിക്ക രാജ്യങ്ങളിലും എസ്ബിഐ ശാഖകൾ ഉണ്ട്. എസ്ബിഐ അക്കൗണ്ടുകൾ സീറോ ബാലൻസിലും തുറക്കാവുന്നതാണ്.

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക്

50 ലക്ഷത്തിനും അതിന് മുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനമാണ് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന പലിശ നിരക്ക്. ത്രൈമാസ ഇടവേളകളിലാണ് പലിശ നിരക്ക് കണക്കു കൂട്ടുന്നത്.

സിറ്റി ബാങ്ക്

സിറ്റി ബാങ്ക്

സിറ്റി ബാങ്കിന് ഇന്ത്യയിലും വിദേശത്തും ശാഖകളുണ്ട്. യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് അക്കൗണ്ട് തുറക്കുന്നതിന് വേണ്ട തുക 5000 ഡോളറാണ്. ഉപഭോക്താക്കൾക്ക് സൗജന്യ പ്ലാറ്റിനം ഡെബിറ്റ് കാർഡും ബാങ്ക് നൽകുന്നുണ്ട്. 3.5 ശതമാനമാണ് പലിശ നിരക്ക്. ഇത് നികുതി ബാധകമല്ല.

malayalam.goodreturns.in

English summary

Which is The Best Bank for NRE Accounts?

NRIs can open two types of accounts, one is the NRO account and the other is the NRE account. The NRO accounts is use to normally make paymets locally and funds can be remitted from India or abroad. NRIs who are travelling abroad can convert their normal domestic account to NRO account. NRE account is an account where there is no tax deducted whether it is a NRE savings account or a NRE fixed deposit account.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X