ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയാൽ, പണി കിട്ടുന്നത് ഇങ്ങനെ!!!

ഓൺലൈൻ ആയി വാങ്ങുന്ന പല ഉത്പന്നങ്ങളും വ്യാജമാണെന്ന തരത്തിൽ നിരവധി വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവതലമുറക്കാരുടെ പ്രധാന ഷോപ്പിംഗ് രീതികളിലൊന്നാണ് ഓൺലൈൻ ഷോപ്പിംഗ്. എന്നാൽ ഓൺലൈൻ ആയി വാങ്ങുന്ന പല ഉത്പന്നങ്ങളും വ്യാജമാണെന്ന തരത്തിൽ നിരവധി വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം. കൂടാതെ എങ്ങനെ അബദ്ധങ്ങളിൽ ചാടാതെ ഓൺലൈൻ ഷോപ്പിംഗ് നടത്താമെന്നും നോക്കാം.

സർവേ ഫലങ്ങൾ

സർവേ ഫലങ്ങൾ

വിവിധ സർവേ ഫലങ്ങൾ അനുസരിച്ച് ഇ-കൊമേഴ്സ് ഉപഭോക്താക്കളിൽ മൂന്നിലൊന്ന് ശതമാനത്തിനും ലഭിക്കുന്നത് വ്യാജ ഉൽപ്പന്നങ്ങളാണ്. ലോക്കൽ സർക്കിൾസ് നടത്തിയ ഒരു സർവേയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചില ഓൺലൈൻ സൈറ്റുകൾ 6,923 പേരിൽ 38 ശതമാനം പേർക്കും വ്യാജ ഉത്പന്നങ്ങളാണ് എത്തിച്ച് നൽകിയത്.

പ്രമുഖ സൈറ്റുകൾ

പ്രമുഖ സൈറ്റുകൾ

ചില പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളും തട്ടിപ്പ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സർവ്വേയിൽ പങ്കെടുത്തവരിൽ 12 ശതമാനം പേർ സ്നാപ്പ്ഡീലിൽ നിന്ന് വ്യാജ ഉൽപ്പന്നങ്ങൾ ലഭിച്ചതായി പറയുന്നു. 11 ശതമാനം പേർ ആമസോണിൽ നിന്നും 6 ശതമാനം പേർ ഫ്ലിപ്കാർട്ടിൽ നിന്നും വ്യാജ ഉത്പന്നങ്ങൾ ലഭിച്ചതായി പ്രതികരിച്ചു.

ഉത്പന്നങ്ങൾ താരതമ്യം ചെയ്യുക

ഉത്പന്നങ്ങൾ താരതമ്യം ചെയ്യുക

ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവയിൽ ഒന്നാണ് ഉത്പന്നങ്ങളുടെ താരതമ്യം. ഓരോ ബ്രാൻഡുകളുടെയും ഇ - കൊമേഴ്സ് സൈറ്റുകളിലും ഔദ്യോ​ഗിക വെബ്സൈറ്റിലും നൽകിയിരിക്കുന്ന വിവരങ്ങൾ താരതമ്യം ചെയ്യുക. അതായത് മോ​ഡൽ നമ്പ‍ർ, വില, പാക്കേജിം​ഗ്, ആക്സസറീസ് തുടങ്ങിയ കാര്യങ്ങളാണ് താരതമ്യം ചെയ്യേണ്ടത്. നിങ്ങൾ ഒരു മൊബൈൽ ഫോണാണ് ഓൺലൈനിൽ വാങ്ങുന്നതെങ്കിൽ ഓ‍ർഡ‌ർ ചെയ്തതിന്റെയും ലഭിച്ച ഉത്പന്നത്തിന്റെയും IMEI നമ്പ‍‍ർ പരിശോധിക്കണം.

സൈറ്റുകളുടെ ഉറപ്പ്

സൈറ്റുകളുടെ ഉറപ്പ്

ഓൺലൈൻ സൈറ്റുകളുടെ പൂ‍ർണ ഉറപ്പോടെയുള്ള ഉത്പന്നങ്ങൾ മാത്രം വാങ്ങുക. അതായത് ആമസോണിൽ നിന്നാണ് സാധനങ്ങൾ വാങ്ങുന്നതെങ്കിൽ 'Amazon Fulfilled' എന്ന ടാ​ഗുള്ള ഉത്പന്നം മാത്രം വാങ്ങുക. ഫ്ലിപ്കാ‍ർട്ടിലാണെങ്കിൽ 'Flipkart Assured' എന്ന ടാ​ഗ് ഉണ്ടോയെന്ന് പരിശോധിക്കുക.

റേറ്റിം​ഗും റിവ്യൂവും പരിശോധിക്കാം

റേറ്റിം​ഗും റിവ്യൂവും പരിശോധിക്കാം

വാങ്ങാൻ പോകുന്ന സാധനത്തിന്റെ റേറ്റിം​ഗും റിവ്യൂവും പരിശോധിക്കുന്നത് ഒരു പരിധി വരെ ഉത്പന്നത്തെക്കുറിച്ച് അഭിപ്രായം അറിയാൻ സഹായിക്കും. ഇതിന് ഇതേ ഉത്പന്നം വാങ്ങിവയരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളുമാകും ഇതിൽ നൽകുക. ഇത് നിങ്ങളെ ഉചിതമായ തീരുമാനം എടുക്കാൻ സഹായിക്കും.

റിട്ടേൺ പോളിസി

റിട്ടേൺ പോളിസി

കൃത്യമായ റിട്ടേൺ പോളിസിയുള്ള ഉത്പന്നങ്ങൾ മാത്രം വാങ്ങുക. ഉദാഹരണത്തിന് നിങ്ങൾ ഉദ്ദേശിച്ച സാധനമല്ല നിങ്ങൾക്ക് കൈയിൽ കിട്ടിയതെങ്കിൽ ഇത് നിശ്ചിത ദിവസത്തിനുള്ളിൽ മടക്കി നൽകാനും പണം റീഫണ്ട് ചെയ്യാനുമുള്ള സാഹചര്യം ഉണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ ഉത്പന്നം ഓ‍‍ർഡ‍ർ ചെയ്യാവൂ.

malayalam.goodreturns.in

English summary

Do Your Due Diligence While Shopping Online

Online shopping has become quite popular among the Internet savvy younger generation. While the ecommerce industry has seen tremendous growth over the last few years, the sale of counterfeit products remains a huge problem for online shoppers.
Story first published: Monday, July 9, 2018, 10:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X