നാട്ടിൽ സ്ഥലം വാങ്ങുമ്പോൾ എൻആർഐകൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ; ഇല്ലെങ്കിൽ മുട്ടൻ പണി കിട്ടും

സ്വന്തം നാട്ടിൽ സ്ഥലം വാങ്ങാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾ തീ‍ർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം നാട്ടിൽ സ്ഥലം വാങ്ങാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾ തീ‍ർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വസ്തു വകകൾ ഏറ്റെടുക്കുന്നതും വിൽപന നടത്തുന്നതും വസ്തു വകകളിൽ നിന്നുള്ള വരുമാനം എന്നിവ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് നിങ്ങൾ ബോധവാനായിരിക്കണം.

റിയൽ എസ്റ്റേറ്റ് നിക്ഷേപം

റിയൽ എസ്റ്റേറ്റ് നിക്ഷേപം

ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്ന നിലയ്ക്കാണ് പലരും നാട്ടിൽ സ്ഥലം വാങ്ങിയിടുന്നത്. എന്നാൽ ചിലരാകട്ടെ ​സ്വന്തമായി ഒരു വീട് അല്ലെങ്കിൽ കുറച്ച് സ്ഥലം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സ്ഥലം വാങ്ങുന്നവരാണ്.

ഫെമ നിയമം (FEMA rules)

ഫെമ നിയമം (FEMA rules)

കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എൻആർഐ നിക്ഷേപങ്ങൾക്ക് ലളിതമായ ചില നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വിദേശ വിനിമയ മാനേജ്മെൻറ് നിയമത്തിന്റെ (Foreign Exchange Management Act - FEMA) പരിധിയിലാണ് വരുന്നത്. ഈ നിയമ പ്രകാരം ഇന്ത്യൻ വംശജനായ ഒരു പ്രവാസിക്ക് കൃഷിഭൂമി, പ്ലാന്റേഷൻ, ഫാം ഹൗസ് എന്നിവയല്ലാത്ത ഏത് തരത്തിലുള്ള വസ്തുക്കളും ഇന്ത്യയിൽ വാങ്ങാവുന്നതാണ്. ഇത് സർക്കാരിന്റെ ഒരു പൊതു അനുമതിയാണ്.

വാങ്ങാൻ സാധിക്കുന്ന വസ്തുക്കൾ

വാങ്ങാൻ സാധിക്കുന്ന വസ്തുക്കൾ

എൻആർഐകൾക്ക് ഇന്ത്യയിൽ താമസയോ​ഗ്യമായതും വാണിജ്യാവശ്യത്തിന് ഉപയോ​ഗിക്കാൻ പറ്റുന്നതുമായ വസ്തുക്കൾ മാത്രമേ വാങ്ങാൻ സാധിക്കൂ. എന്നാൽ കൃഷിഭൂമി, തോട്ടം, ഫാം ഹൗസ് എന്നിവ പാരമ്പര്യമായി കൈമാറി വരുന്നതോ ആരെങ്കിലും സമ്മാനിച്ചതോ ആണെങ്കിൽ കൈവശം വയ്ക്കാവുന്നതാണ്.

സാമ്പത്തിക ഇടപാടുകൾ എങ്ങനെ?

സാമ്പത്തിക ഇടപാടുകൾ എങ്ങനെ?

വസ്തുവകകളുടെ സാമ്പത്തിക ഇടപാടുകൾ താഴെ പറയുന്ന രീതിയിൽ മാത്രമേ നടത്താവൂ.

  • ബാങ്കിംഗ് ചാനലുകൾ വഴി പണമിടപാട് നടത്താം
  • NRE / FCNR (B) / NRO അക്കൗണ്ടിലുള്ള ഇന്ത്യയിലെ ഫണ്ട് ഉപയോ​ഗിക്കാം
  • ചെക്കിലോ വിദേശ കറൻസി നോട്ടുകളാലോ പണമിടപാട് നടത്തരുത്
  • ഇന്ത്യയ്ക്ക് പുറത്തു നിന്ന് പണമിടപാട് നടത്താൻ പാടില്ല
  • വായ്പ ലഭിക്കുമോ?

    വായ്പ ലഭിക്കുമോ?

    സാധാരണ ഇന്ത്യൻ പൗരൻമാരെന്ന പോലെ തന്നെ എൻആ‍‍ർഐകൾക്ക് വ്യക്തിഗത യോഗ്യതയുടെ അടിസ്ഥാനത്തിൽ വായ്പ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വായ്പ തിരിച്ചടയ്ക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

    വായ്പ തിരിച്ചടയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    വായ്പ തിരിച്ചടയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    • സാധാരണ ബാങ്കിങ് ചാനലുകളിലൂടെ പണം തിരിച്ചയ്ക്കാം
    • എൻആർഇ / എഫ്സിഎൻആർ (ബി) / എൻആർഒ അക്കൗണ്ടുകളുടെ ഡെബിറ്റ് പ്രകാരം
    • കമ്പനി ആക്ട്, 1956 ലെ സെക്ഷൻ 6 പ്രകാരം വായ്പക്കാരന്റെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ട് വഴിയും പണം തിരിച്ചടയ്ക്കാം
    • വരുമാനം

      വരുമാനം

      പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ലാഭം എങ്ങനെയാണെന്ന് നോക്കാം. വാടക വരുമാനമാണ് വളരെ പ്രധാനപ്പെട്ട ഒന്ന്. ഒരു വീട് ആണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ തീ‍ർച്ചയായും വാടക വരുമാനം ലഭിക്കും. കൂടാതെ സ്ഥലവും മറ്റ് മറിച്ച് വിൽക്കുന്നത് വഴി ദീർഘകാല ലാഭവും നേടാം.

malayalam.goodreturns.in

English summary

Important Rules for NRIs Investing in Indian Real Estate

A non-resident Indian who wishes to buy a property in India, should be aware of the regulations that govern the acquisition and sale of property, as well as income earned from the property.
Story first published: Saturday, July 7, 2018, 10:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X