19-ാം വയസ്സിൽ ഭവന വായ്പ നിഷേധിച്ചെങ്കിലെന്താ? 22കാരനായ ജവാദ് ഇന്ന് കോടീശ്വരനാണ്

22കാരനായ ജവാദ് ഇന്ന് ഒരു കോടീശ്വരനാണ്. കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള സ്വന്തം കമ്പനി, ബിഎംഡബ്ല്യു കാർ, വായ്പയുടെ ആവശ്യമില്ലാതെ തന്നെ പണിത വീട് എന്നിവയെല്ലാം സ്വന്തം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതാനും വർഷങ്ങൾക്ക് മുമ്പ് കണ്ണൂ‍ർ സ്വദേശിയായ മുഹമ്മദ് ജവാദ് ടി.എം എന്ന 19കാരൻ ഭവന വായ്പയ്ക്ക് അപേക്ഷിക്കാൻ ബാങ്കിലെത്തി. സ്വന്തമായി ഒരു വീട് എന്നത് ജവാദ് എന്ന ആ ചെറുപ്പക്കാരന്റെ ബാല്യകാലം മുതലുള്ള സ്വപ്നമായിരുന്നു. എന്നാൽ ബാങ്ക് അധിക‍ൃതർ അപേക്ഷ നിരസിച്ചു. കാരണം ജവാദിന്റെ പ്രായം തന്നെ.

 

22കാരനായ ഇന്നത്തെ ജവാദ്

22കാരനായ ഇന്നത്തെ ജവാദ്

എന്നാൽ വെറും മൂന്ന് വ‍ർഷത്തിന് ശേഷം, 22കാരനായ ജവാദ് ഇന്ന് ഒരു കോടീശ്വരനാണ്. കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള സ്വന്തം കമ്പനി, ബിഎംഡബ്ല്യു കാർ, വായ്പയുടെ ആവശ്യമില്ലാതെ തന്നെ പണിത വീട് ഇവയെല്ലാം സ്വന്തമാക്കാൻ മുഹമ്മദ് ജവാദിന് കഴിഞ്ഞത് എങ്ങനെയെന്ന് അറിയണ്ടേ?

ടിഎൻഎം ഓൺലൈൻ സൊല്യൂഷൻസ്

ടിഎൻഎം ഓൺലൈൻ സൊല്യൂഷൻസ്

ബാങ്ക് വായ്പ നിഷേധിക്കപ്പെട്ട ജവാദ് വെബ് ഡെവലപ്മെന്റ് കമ്പനിയായ ടിഎൻഎം ഓൺലൈൻ സൊല്യൂഷൻസ് ആരംഭിച്ചു. രാവും പകലും കമ്പനിയെ ഉയ‍ർത്തി കൊണ്ടു വരാൻ പ്രവർത്തിച്ചു. മികച്ച ടീമിനെ വികസിപ്പിച്ചെടുത്തു. അടുത്ത 6 മാസത്തിനുള്ളിൽ തന്നെ ബാങ്കിൽ നിന്ന് ഒരു ചില്ലിക്കാശ് വായ്പ എടുക്കാതെ തന്നെ വീട് പണിതു.

കമ്പനിയുടെ വരുമാനം

കമ്പനിയുടെ വരുമാനം

ഏതാനും മാസങ്ങൾക്കു ശേഷം ഒരു ബിഎംഡബ്ല്യു കാറും വാങ്ങി. കമ്പനി കഴിഞ്ഞ വർഷം 2 കോടിയുടെ ലാഭമാണുണ്ടാക്കിയത്. ചെറുപ്പക്കാർക്ക് വെബ് ഡിസൈനിംഗിലും ഡിജിറ്റൽ മാർക്കറ്റിംഗിലും പ്രൊഫഷണൽ പരിശീലനം നൽകുന്ന ടിഎൻഎം അക്കാഡമിയും ജവാദ് നടത്തുന്നുണ്ട്.

കംമ്പ്യൂട്ടറികളോട് പ്രിയം

കംമ്പ്യൂട്ടറികളോട് പ്രിയം

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജവാദിന് ആദ്യമായി തന്റെ പിതാവ് കംമ്പ്യൂട്ട‍ർ വാങ്ങി നൽകുന്നത്. കംമ്പ്യൂട്ടറിനോടുള്ള തന്റെ കുട്ടിക്കാലം മുതലുള്ള അഭിനിവേശം അച്ഛൻ മനസ്സിലാക്കിയിരുന്നുവെന്ന് ജവാദ് പറഞ്ഞു. തുടക്കത്തിൽ മറ്റ് കുട്ടികളെപ്പോലെ തന്നെ ജാവാദും ഗെയിം കളിക്കുന്നതിനും വെബ്സൈറ്റുകൾ സർഫ് ചെയ്യുന്നതിനുമൊക്കെയാണ് ഉപയോ​ഗിച്ചിരുന്നത്.

വഴിത്തിരിവ്

വഴിത്തിരിവ്

ഫേസ്ബുക്കിന് മുമ്പ് ഓ‍ർക്കുട്ടിന്റെ കാലം. ഇത്തരം വെബ്സൈറ്റുകൾ എങ്ങനെയാണ് രൂപകൽപ്പന ചെയ്യപ്പെടുന്നതെന്ന് ജവാദിന്റെ മനസ്സിൽ ചോദ്യമുയർന്നു. വെബ്സൈറ്റുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ദുബായിൽ ജോലി ചെയ്യുന്ന കസിനെ വിളിച്ച് ചോദിച്ചു. ഫ്രീ വെബ്സൈറ്റ് ക്രിയേറ്റ‍ർ എന്ന് ടൂളിനെക്കുറിച്ച് പറഞ്ഞു തന്നത് ആ കസിനാണ് ജവാദ് പറഞ്ഞു.

ആദ്യ വെബ്സൈറ്റ്

ആദ്യ വെബ്സൈറ്റ്

അങ്ങനെ സ്വന്തം ജന്മനാടായ കണ്ണൂർ എന്ന പേരിൽ ജവാദ് തന്റെ ആദ്യ വെബ്സൈറ്റ് സൃഷ്ടിച്ചു. അവിടെ നിന്നാണ് ബ്ലോഗുകളെക്കുറിച്ചും വെബ്സൈറ്റുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുടങ്ങിയത്.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

ഇതിനിടെ പിതാവിന്റെ ജോലി നഷ്ട്ടപ്പെട്ടു. രണ്ട് വീടുകൾ സ്വന്തമായി ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അവ രണ്ടും വിറ്റു. വാടക വീട്ടിലായി പിന്നീട് താമസം.

11-ാം ക്ലാസ്സിൽ ഓഫീസ് തുടങ്ങി

11-ാം ക്ലാസ്സിൽ ഓഫീസ് തുടങ്ങി

അച്ഛന്റെ സമ്പാദ്യത്തിൽ നിന്ന് നൽകിയ ഒന്നര ലക്ഷം രൂപ കൊണ്ടാണ് ജവാദ് തന്റെ ആദ്യ ഓഫീസ് കണ്ണൂരിൽ ആരംഭിക്കുന്നത്. അതും 11-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ. പിന്നീട് കണ്ണൂരിലെ ഐടി അക്കാദമിയിൽ നിന്ന് വെബ്സൈറ്റിനെക്കുറിച്ച് കൂടുതൽ പഠിച്ചു. കമ്പനി പടുത്തുയർത്തുന്നതിൽ ഇത് പ്രധാന വഴിത്തിരിവായി. ഇപ്പോൾ ടിഎൻഎം ഓൺലൈൻ സൊല്യൂഷൻസിനെ ഇന്ത്യയിലെ ഏറ്റവും വലിയ വെബ് ഡിസൈനിം​ഗ് കമ്പനിയാക്കുക എന്നതാണ് മുഹമ്മദ് ജവാദിന്റെ സ്വപ്നം.

malayalam.goodreturns.in

English summary

Once Denied Home Loan, 22-Year-Old Kerala Boy is Now a Crorepati, Owns BMW

Not too long ago, 19-year-old Mohammad Jawad TM from Kerala’s Kannur went to his bank with about Rs 5 lakh in savings to apply for a home loan with an aim to fulfil his childhood dream of owning a house. To his utter dismay, Jawad was told that the loan cannot be approved because of his age. Cut to the present, and the dejected youngster owns a BMW car and a company with a turnover in crores. Yes, he also has his own house – without a home loan!
Story first published: Tuesday, July 24, 2018, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X