ആദ്യ ജോലിയിൽ പ്രവേശിച്ചോ? സാമ്പത്തിക അച്ചടക്കം പാലിക്കാൻ ചില വഴികൾ,

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ നിക്ഷേപങ്ങൾ ഇപ്പോഴേ ആരംഭിച്ചാൽ, കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ വലിയൊരു തുക നിങ്ങൾക്കു സമ്പാദ്യമായി ഉണ്ടാകും.പല ആളുകളും തങ്ങളുടെ കരിയർ കാലഘട്ടത്തിലെ ആദ്യ വർഷങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.ജോലിക്കു പോയി തുടങ്ങിയാൽ,ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്കു പണം വന്നു തുടങ്ങും,കുടുംബത്തിനൊപ്പമാണ് നിങ്ങൾ നിൽക്കുണ്ടതെങ്കിൽ,മറ്റു അധിക ചിലവുകൾ ഒന്നും നിങ്ങള്ക്ക് ഉണ്ടാകില്ല.

 
ആദ്യ ജോലിയിൽ പ്രവേശിച്ചോ? സാമ്പത്തിക അച്ചടക്കം പാലിക്കാൻ

ഈ അവസ്ഥയിൽ കുടുംബത്തിന്റെ ഉത്തരവാദിത്തമോ മറ്റു ഭാരങ്ങളോ നിങ്ങൾക്കുണ്ടാകില്ല.നിങ്ങളുടെ വരുമാനം നിങ്ങൾക്ക് മാത്രം ഉള്ളതാണ്.ഏറ്റവും പുതിയ ഗാഡ്ജറ്റുകളും വിലപിടിപ്പുള്ള ഇനങ്ങളും വാങ്ങി കൂട്ടാൻ നിങ്ങൾ തയ്യാറായേക്കാം.ജോലി ലഭിച്ചു എന്നല്ലാതെ കരിയർ ഏതു രീതിയിലേക്ക് കെട്ടി പടുക്കണമെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകില്ല.മാസങ്ങൾ പെട്ടെന്ന് കടന്നു പോയേക്കാം.പണം സമ്പാദിക്കാൻ ഒരുപാട് സമയമുണ്ടല്ലോ എന്ന് ചിന്തിക്കരുത്.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളോ,കുടുംബത്തിലെ ആരുടെയെങ്കിലും വിദ്യാഭ്യാസമോ തുടങ്ങിയ ഉത്തരവാദിത്തം ഉള്ളവർ അത് ചിന്തിക്കാതെ മുന്നോട്ടു കുടുംബത്തിൽ ഉള്ളവർ നിങ്ങളെ ഉത്തരവാദിത്തം ഇല്ലാത്ത വ്യക്തിയായി കണക്കാക്കും. ലക്ഷ്യങ്ങൾ എല്ലാം മനസ്സിൽ സൂക്ഷിച്ച്,അതിനനുസരിച്ചു പ്രവർത്തിക്കേണ്ടതാണ്.

ഒരു സേവിംഗ്സ് ബഡ്ജറ്റ് ഉണ്ടാക്കുക

ഒരു സേവിംഗ്സ് ബഡ്ജറ്റ് ഉണ്ടാക്കുക

സാധാരണയായി,നമ്മൾ എല്ലാവരും നമ്മുടെ ചെലവുകൾക്ക് ബജറ്റ് ഉണ്ടാക്കാറുണ്ട്.നികുതി,ഇ.എം.ഐ,വാടക തുടങ്ങിയവ നിർബന്ധിത ചിലവുകൾ ശ്രദ്ധിക്കുകയും,ജീവിത രീതി അതിനനുസരിച്ചു മാറ്റുകയും ചെയ്യുക.ബാക്കി വരുന്നത് ചെറിയ തുക ആണെങ്കിലും അത് സമ്പാദ്യമായി മാറ്റി വെക്കുക.സുഹൃത്തുക്കളിൽ നിന്നുള്ള ചെറിയ ഉപദേശങ്ങൾ സ്വീകരിക്കാം.

സാമ്പത്തിക ലക്ഷ്യങ്ങൾ

സാമ്പത്തിക ലക്ഷ്യങ്ങൾ

ജീവിതത്തിലെ പല സാഹചര്യങ്ങളിലും പണത്തിനു അത്യാവശ്യമുള്ള അവസ്ഥ വന്നേക്കാം.ജീവിതത്തിൽ പണം ആവശ്യമായി വന്നേക്കാവുന്ന സന്ദർഭങ്ങൾ നേരത്തെ മാനസിലാക്കി പ്രവർത്തിക്കുക.

നേരത്തേ സേവിംഗ് തുടങ്ങുകയും ദീർഘകാലത്തേക്ക് നിക്ഷേപിക്കുകയും ചെയ്യുക

നേരത്തേ സേവിംഗ് തുടങ്ങുകയും ദീർഘകാലത്തേക്ക് നിക്ഷേപിക്കുകയും ചെയ്യുക

ജീവിതത്തിൽ നേരത്തെ തന്നെ സമ്പാദ്യ ശീലം ആരംഭിക്കുക. അങ്ങനെയെങ്കിൽ,പണത്തിന്റെ ആവശ്യം പെട്ടെന്നുണ്ടാകുമ്പോൾ നിങ്ങൾ വിഷമിക്കേണ്ടി വരില്ല.

മണിക്കൂറുകൾക്കുള്ളിൽ പണം വേണ്ടി വരുന്ന അവസ്ഥ വന്നേക്കാം.എളുപ്പ വഴികളിലൂടെ പെട്ടന്ന് പണമുണ്ടാകാതെ. ചെറിയ സമ്പാദ്യങ്ങളെ വലുതാക്കാൻ ശ്രമിക്കുക.

 

English summary

financial tips to follow after your first job

here are some financial tips to follow after your first job
Story first published: Saturday, September 22, 2018, 15:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X