പെടിഎം മണി ആപ് വഴി മ്യുച്വൽ ഫണ്ട് നിക്ഷേപം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ മണി സ്പേസിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്ന പെടിഎം മണി ആപ്,മറ്റു 25 അസറ്റ് മാനേജ്മെന്റ് കമ്പനികളുമായി ചേർന്ന് മ്യുച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കായി ഉപപോക്താക്കൾക്കു അവസരമൊരുക്കുന്നു.

പെടിഎം മണി ആപ് വഴി മ്യുച്വൽ ഫണ്ട് നിക്ഷേപം

മ്യുച്വൽ ഫണ്ട് പ്ലാനുകൾ പെടിഎം മണി ആപ് എന്ന പുതിയ ആപ്ലിക്കേഷനിൽ നിന്നും പർച്ചയ്സ് ചെയ്യാവുന്നതാണ്.വരുന്ന അഞ്ചു വർഷത്തിനുള്ളിൽ,25 മില്യൺ ആളുകളിൽ മ്യുച്വൽ ഫണ്ട് പ്ലാനുകൾ എത്തിക്കാനാണ് കമ്പനി പ്ലാൻ ചെയ്യുന്നത്.

എങ്ങനെയാണു പെടിഎം മണി ആപ് വഴി മ്യൂച്വൽ ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യുക

എങ്ങനെയാണു പെടിഎം മണി ആപ് വഴി മ്യൂച്വൽ ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യുക

പുതിയ പെടിഎം മണി ആപ്ലിക്കേഷൻ,കാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യിൽ,മ്യൂച്വൽ ഫണ്ടുകൾ വിൽക്കുന്നതിനായുള്ള രെജിസ്റ്ററേഷൻ നടത്തിയിട്ടുണ്ട്.

100 രൂപ മുതൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഈ പ്ലാറ്റ്ഫോം ഉപപോക്താക്കളെ അനുവദിക്കുന്നു.കണക്കുകൾ പറയുന്നത്,പതിനഞ്ചോളം നഗരങ്ങളിൽ നിന്ന് 8.5 ലക്ഷം ഉപയോക്താക്കൾ ഈ ആപ്ലിക്കേഷനിൽ ഇതോടകം തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ്.

 

പെടിഎം മണി ആപ്ലിക്കേഷൻ വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള പ്രക്രിയ

പെടിഎം മണി ആപ്ലിക്കേഷൻ വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള പ്രക്രിയ

പെടിഎം മണി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ് താങ്കൾ എങ്കിൽ നിങ്ങളുടെ കെ. വൈ. സി. പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. അല്ലെകിൽ കസ്റ്റമർ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.ഇതിനുശേഷം നിങ്ങളുടെ അക്കൗണ്ട് പണം നൽകാതെ തന്നെ തുടങ്ങാവുന്നതാണ്.

നടപടിക്രമങ്ങൾ

നടപടിക്രമങ്ങൾ

ആദ്യമായി ചെയ്യേണ്ടത്:

1.പെടിഎം രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ പെടിഎം മണി ആപ്ലിക്കേഷനിലേക്ക് ലോഗിൻ ചെയ്യുക.

2.കെ.വൈ.സി. സ്റ്റാറ്റസ് പരിശോധിക്കാൻ നിങ്ങളുടെ പാൻ നമ്പർ നൽകുക. കെ. വൈ. സി. പരിശോധന പൂർത്തിയായാൽ ഉപയോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കും.

3.മ്യൂച്ച്വൽ ഫണ്ടുകൾ വാങ്ങുന്ന ഘട്ടത്തിൽ, സ്കീം റേറ്റിംഗ്, ഫണ്ട് മാനേജർ,റിസ്ക്,നിക്ഷേപം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് നേരിട്ട് തന്നെ മ്യൂച്വൽ ഫണ്ട് പ്ലാൻ തിരഞ്ഞെടുക്കാം.

 

ഒളിഞ്ഞ നിരക്കുകൾ,കമ്മീഷൻ

ഒളിഞ്ഞ നിരക്കുകൾ,കമ്മീഷൻ

മ്യൂച്വൽ ഫണ്ട് സ്കീമുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ പെടിഎം മണി ട്രാൻസ്ഫർ ഫീസ് നൽകേണ്ടതില്ല.കൂടാതെ,ഒളിഞ്ഞ നിരക്കുകൾ,കമ്മീഷൻ അല്ലെങ്കിൽ ഫീസ് എന്നിവ ഇല്ല.നിക്ഷേപകർക്ക്
1% വരെ ഉയർന്ന വരുമാനം പ്രതീക്ഷിക്കാം.നിക്ഷേപ തുകയിൽ മുഴുവനും തിരിച്ചു ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.ഇതുകൂടാതെ,മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാൻ കമ്പനി നിങ്ങളെ സഹായിക്കുന്നതുമാണ്

 

 

English summary

mutual fund investing using paytm

Read about the new paytm money app which helps you to invest in mutual funds
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X