ഇന്ത്യയിലെ പെൻഷൻ നികുതി : നിങ്ങൾ അറിയേണ്ടത് എല്ലാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെൻഷൻ പ്രായമെത്തിയതിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചാൽ അത്രയും വർഷം ജോലി ചെയ്ത പി.എഫ്. ഇൽ നിന്നും രൂപീകരിച്ച ഫണ്ട് വഴിയാണ് പെൻഷൻ പണം ലഭിക്കുന്നത്.വിരമിക്കലിനു ശേഷം സർക്കാർ ജീവനക്കാർക്കും,സർക്കാർ ഇതര ജീവനക്കാർക്കും രണ്ടു തരത്തിലാണ് പെൻഷൻ ലഭിക്കുന്നത്.

ഇന്ത്യയിലെ പെൻഷൻ നികുതി : അറിയേണ്ടത് എല്ലാം

ശമ്പളം പോലെ തന്നെ,പെൻഷന് കൃത്യമായി നികുതി അടയ്‌ക്കേണ്ടതുണ്ട്.മാത്രമല്ല നിങ്ങൾ പെൻഷൻ സ്വീകരിക്കുന്ന കാലത്തോളം ആ വരുമാനം,ഇൻകം ടാക്സ് റിട്ടേൺ ഫോമിൽ "ശമ്പളത്തിൽ നിന്നും ഒരു വ്യക്തിക്ക് ലഭിക്കുന്ന വരുമാനം" എന്നാണ് കണക്കാക്കുക.പെൻഷൻ നിങ്ങൾക്കു ശമ്പളം പോലെ മാസത്തിൽ വാങ്ങിക്കാവുന്നതാണ്.ഇനി അങ്ങനെ അല്ലെങ്കിൽ,മൊത്തം തുക വാങ്ങിക്കാം.പെൻഷൻ തുകയുടെ പാതി നിങ്ങൾക്കു മുൻകൂറായി വാങ്ങണമെന്നുണ്ടെങ്കിൽ അതിനെ കമ്യൂട്ടഡ് പെൻഷൻ എന്നാണ് വിളിക്കുക. പെൻഷനുകളുടെ നികുതി എത്തരത്തിലാണെന്നു മനസിലാക്കുന്നതിന് മുൻപ് മുൻപ് കമ്യൂട്ടഡ് പെൻഷനും നോൺ കമ്യൂട്ടഡ് പെൻഷനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതാണ്.

കമ്മ്യൂൺഡ് പെൻഷൻ,കമ്മ്യൂൺഡ് ചെയ്യാത്ത പെൻഷൻ എന്നിവ തമ്മിലുള്ള വ്യത്യാസമെന്താണ്?

കമ്മ്യൂൺഡ് പെൻഷൻ,കമ്മ്യൂൺഡ് ചെയ്യാത്ത പെൻഷൻ എന്നിവ തമ്മിലുള്ള വ്യത്യാസമെന്താണ്?

വിരമിക്കലിനു ശേഷം, മൊത്തമായി ഒരു തുക വീടിനു വേണ്ടിയോ,സ്ഥലം മാറാൻ വേണ്ടിയോ നിങ്ങൾക്കു ആവശ്യമായി വന്നേക്കാം.അങ്ങനെയെങ്കിൽ പണം നിങ്ങൾക്കു വിരമിക്കുന്നതിനു മുൻപേ ആവശ്യമായി വന്നേക്കാം.പതിനഞ്ചു വർഷത്തെ പെന്ഷനും വരെ നിങ്ങൾക്കു അങ്ങനെ പിൻവലിക്കാവുന്നതാണ്.പതിനഞ്ചു വർഷത്തിന് ശേഷം നിങ്ങൾക്കു പെൻഷൻ വീണ്ടും ലഭിച്ചു തുടങ്ങും.

സിവിലിയൻ ഗവൺമെൻറ് ജീവനക്കാർക്ക് അവരുടെ പെൻഷനുകളിൽ നിന്ന് പരമാവധി 40 ശതമാനം വരെ ഇത്തരത്തിൽ പിൻവലിക്കാവുന്നതാണ് . പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് 50 ശതമാനം വരെ പിൻവലിക്കാം.പ്രതിരോധ വകുപ്പിലെ ജീവനക്കാർക്ക് പെൻഷനിൽ നിന്നും അലവൻസ് നഷ്ടപ്പെടുകയുമില്ല.

 

ഇവ തമ്മിലുള്ള വ്യത്യാസം ഈ ഉദാഹരണത്തിൽ നിന്നും കൂടുതലായി മനസിലാക്കാം.

ഇവ തമ്മിലുള്ള വ്യത്യാസം ഈ ഉദാഹരണത്തിൽ നിന്നും കൂടുതലായി മനസിലാക്കാം.

15 വർഷത്തേക്ക് നിങ്ങളുടെ മൊത്തം പെൻഷനിൽ 10 ശതമാനം പിൻവലിക്കാൻ നിങ്ങൾ തീരുമാനിച്ചു എന്ന് കരുതുക.നിങ്ങളുടെ പ്രതിമാസ പെൻഷൻ 10,000 രൂപ.അങ്ങനെയെങ്കിൽ നിങ്ങൾ പിൻവലിക്കുന്ന തുക
1,000 (1000% 10,000), x 15 (വർഷം) x 12 (വർഷത്തിൽ മാസങ്ങൾ) = 1,80,000 രൂപ.

അടുത്ത 15 വർഷം നിങ്ങൾക്ക് പ്രതിമാസം പെൻഷൻ ആയി 9,000 (10,000-1,000 രൂപ) ലഭിക്കും. നിങ്ങൾക്കു 75 വയസ്സ് ആകുമ്പോൾ 10,000 രൂപ (സാധാരണ പെൻഷൻ) ആയി മാറുന്നു.

 

പെൻഷൻ : നികുതിനിരക്ക്

പെൻഷൻ : നികുതിനിരക്ക്

സർക്കാർ ജീവനക്കാർക്കും സ്വകാര്യമേഖലയിലെ ജീവനക്കാർക്കും ശമ്പളത്തിൽ നിന്നും നൽകിയ അതെ നികുതി തന്നെ ആണ് , പെൻഷനും നൽകേണ്ടത്.മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, 9,000 രൂപയ്ക്കും 10,000 രൂപയ്ക്കും (15 വർഷത്തിനു ശേഷം) പൂർണ്ണമായി നികുതി ചുമത്തപ്പെടും.

കമ്യൂട്ടുചെയ്ത പെൻഷൻ: സർക്കാർ ജ്ജീവനക്കാരെ ഈ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യമേഖലയിലെ ജീവനക്കാർക്ക്:

ഗ്രാറ്റുവിറ്റി ലഭിച്ചാൽ:പൂർണ്ണമായ പെന്ഷന്റെ (100%) മൂന്നിൽ ഒരു ഭാഗം നികുതിയിളവുള്ളതും ബാക്കി ശമ്പളം എന്ന നിലയിൽ നികുതി ചുമത്തുന്നതുമാണ് .

ഗ്രാറ്റുവിറ്റി കൂടാതെ:പൂർണ്ണമായ പെൻഷന്റെ (100%) പകുത്യോയി നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു, ബാക്കി ശമ്പളം പോലെ നികുതി ചുമത്തുന്നതുമാണ് .

 

കുടുംബ പെൻഷൻ

കുടുംബ പെൻഷൻ

25 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഭിക്കുന്ന പെൻഷൻ ,ഭാര്യയ്‌ക്കോ,ഭർത്താവിനോ ലഭിക്കുന്ന പെൻഷൻ അല്ലെങ്കിൽ "മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം" ഇവയെല്ലാം നികുതിക്ക് വിധേയമാണ്.കമ്മ്യൂൺ ചെയ്ത പെൻഷൻ (മൊത്തം തുക )ഇതിനു നികുതി അടയ്‌ക്കേണ്ടതില്ല.പ്രതിമാസ പെൻഷനുകൾ ഒരു പരിധിവരെ നികുതി ചുമത്താവുന്നതാണ്-

അതായത് 15,000 രൂപയിൽ കൂടുതലോ അല്ലെങ്കിൽ പെൻഷനിൽ മൂന്നിലൊന്ന് (ഏതാണോ കുറവ്)അതിൽ നിന്ന്. സായുധ സേനയിലെ കുടുംബങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ തുകയിൽ നിന്നും നികുതി അടയ്‌ക്കേണ്ടതില്ല

 

English summary

pension taxes in India

Pensions are paid monthly like salary or if the pensioner chooses to, it can be paid in lump sum,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X