എച്ച്ഡിഎഫ്സി, കൊടക്, ആക്സിസ് ബാങ്ക് ; സ്ത്രീകൾക്കായുള്ള മികച്ച 5 സേവിംഗ്സ് അക്കൗണ്ടുകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സേവിങ്സ് ബാങ്ക് അക്കൗണ്ട്സ് ഉൾപ്പെടെ സ്ത്രീകളെ ലക്ഷ്യമിടുന്ന വിവിധ സാമ്പത്തിക ഉൽപന്നങ്ങൾ വിപണിയിൽ ഇന്ന് ലഭ്യമാണ്. പല ബാങ്കുകളും മുന്നോട്ട് വെക്കുന്ന ഇത്തരം അക്കൗണ്ടുകൾക്കു മറ്റു അക്കൗണ്ടുകൾക്കില്ലാത്ത പല തരം ആനുകൂല്യങ്ങളും , ഇളവുകളും ഉണ്ട്. വായ്പകൾക്ക് കുറഞ്ഞ പ്രോസസിങ് ഫീസ് , ക്യാഷ് ബാക്ക് ഓഫറുകൾ തുടങ്ങിയവ. ഈ സേവിംഗ്സ് അക്കൗണ്ടുകൾ സാധാരണ സേവിംഗ്സ് അക്കൗണ്ട് അല്ലാതെ ചുരുങ്ങിയ ബാലൻസ് ആവശ്യമുള്ളതും അതെ സമയം നിരവധി ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നവർക്കും അനുയോജ്യമാണ്. സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള ഇത്തരം അക്കൗണ്ടുകൾ വ്യക്തിഗതമായോ, പ്രാഥമിക ഉടമ എന്ന നിലയിൽ സംയുക്തമായോ ആരംഭിക്കാം. കൂടുതലായും , ഈ അക്കൗണ്ടുകളുടെ ആകർഷണം ബാങ്ക് വാഗ്ദാനം ചെയ്യുന്ന പ്രതിഫലങ്ങൾ, ഇഷ്ടാനുസൃത സവിശേഷതകൾ എന്നിവയാണ് .

എച്ച്ഡിഎഫ്സി, കൊടക്, ആക്സിസ് ബാങ്ക് ; സ്ത്രീകൾക്കായുള്ള  മികച്ച 5 സേവിംഗ്സ് അക്കൗണ്ടുകൾ

 

ഡെബിറ്റ് കാർഡുകൽ വഴി നടത്തുന്ന ഇടപാടുകളിൽ പോലും അത്തരം ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ , കൊടക് മഹീന്ദ്ര, ആർ.ബി.എൽ എന്നീ ബാങ്കുകളാണ് സ്ത്രീകൾക്ക് ഇഷ്ടാനുസരണം ഇത്തരം അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നത്.

സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള ഇത്തരം അക്കൗണ്ടുകൾ ഏതൊക്കെയാണെന്ന് നോക്കൂ.

ഐസിഐസിഐ ബാങ്ക്- ‘അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്സ് എക്കൗണ്ട്'

ജോലിക്കാരായ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായുള്ള പ്രത്യേക അക്കൗണ്ടാണ്‌ ഐസിഐസിഐ ബാങ്ക്. ‘അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്സ് എക്കൗണ്ട്'

ബാങ്കിംഗ്, ലൈഫ്സ്റ്റൈല്‍, സൗകര്യം, നിക്ഷേപം, നികുതി ആസൂത്രണം, കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം എന്നിവ ഈ എക്കൗണ്ട് വഴി പ്രാവര്‍ത്തികമാക്കാം.

ഈ എക്കൗണ്ടിന്റെ ഭാഗമായ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ പ്രതിമാസം 750 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ലോക്കര്‍ വാടകയില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. കൂടാതെ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രോസസിംഗ് ഫീയിലും 50 ശതമാനം ഇളവ് ഉണ്ട്. ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിലും മറ്റ് എല്ലാ എടിഎമ്മുകളിലും സൗജന്യ ഇടപാടുകള്‍ നടത്താമെന്നതും പ്രത്യേകതയാണ്.

ഇതിന് പുറമേ വിമാനയാത്ര, മറ്റ് അപകടങ്ങള്‍ എന്നിവക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെന്ന് ബാങ്ക് അറിയിച്ചു. വിമാന അപകടങ്ങളിലും മറ്റും 40 ലക്ഷം രൂപയുടെയും വ്യക്തിഗത അപകടങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെയും ഇന്‍ഷുറന്‍സ് സംരക്ഷണം ആണ് ലഭിക്കുക. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ക്യാന്‍സര്‍ സംരക്ഷണ ഇന്‍ഷുറന്‍സ് കവറേജ് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.

ആക്സിസ് ബാങ്ക് വനിതാ സേവിംഗ്സ് അക്കൗണ്ട്
 

ആക്സിസ് ബാങ്ക് വനിതാ സേവിംഗ്സ് അക്കൗണ്ട്

ആക്സിസ് ബാങ്കിൽ നിങ്ങൾക്ക് വനിതാ സേവിംഗ്സ് അക്കൗണ്ട്തു 10,000 രൂപ നിക്ഷേപിച്ചു കൊണ്ട് ആരംഭിക്കാവുന്നതാണ് . നിങ്ങളുടെ ദൈനംദിന ബാലൻസിൽ നിങ്ങൾക്കു 4 ശതമാനം വരെ പലിശ ത്രൈ മാസാടിസ്ഥാനത്തിൽ ലഭിക്കും . ഉപപോക്താവിന്‌ ഓരോ പാദത്തിലും 150 രൂപയുടെ കുറഞ്ഞ വിതരണ ഫീസൊടു കൂടി ഒരു വിസ ഡെബിറ്റ് കാർഡും . പേയ്മെൻറ്-ഓൺ-പെർ ചെക്ക്-ബുക്കും ലഭിക്കുന്നതാണ് . ഈ ഡെബിറ്റ് കാർഡുപയോഗിച്ചുള്ള ആക്സിസ് ബാങ്ക് എടിഎമ്മുകളിലെ ആദ്യ 5 ഇടപാടുകൾ സൌജന്യമാണ്. ആദ്യത്തെ 3 ഇടപാടുകൾ നോൺ - ആക്സിസ് ബാങ്ക് എടിഎമ്മുകളിലും സൌജന്യമായിരിക്കും. ദിവസേനയുള്ള പിൻവലിക്കൽ പരിധി എടിഎമ്മുകളിൽ 40,000 രൂപയും ഷോപ്പിംഗ് ട്രാൻസാക്ഷനു വേണ്ടി ഒരു ലക്ഷം രൂപയും ആയിരിക്കും .

വിദ്യാഭ്യാസ വായ്പയിൽ, പ്രീപെയ്ഡ് ഫീസ്, പ്രോസസിങ് ഫീസ്, അല്ലെങ്കിൽ പ്രീ-ക്ലിയർ ഫീസ് എന്നെ ഫീസുകൾ ഈടാക്കുന്നത്ക്കല്ല. ഓരോ ഇടപാടും പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് Axis eDGE റിവാർഡ് പോയിൻറുകൾ ലഭിക്കും. എന്നിരുന്നാലും, 2 ലക്ഷം രൂപ വരെ ഉള്ള വ്യക്തിഗത അപകട ഇൻഷുറൻസ് കവറേജ് ലഭിക്കാനായി നിങ്ങൾ ഓരോ 6 മാസത്തിലും ഒരു തവണയെങ്കിലും നിങ്ങളുടെ കാർഡ് സ്വൈപ്പുചെയ്യേണ്ടതുണ്ട്.

ഐഡിബിഐ ബാങ്ക് - സൂപ്പർ ശക്തി വുമൺസ് അക്കൗണ്ട്

ഐഡിബിഐ ബാങ്കിന്റെ സീറോ സേവിംങ്‌സ് അക്കൗണ്ടാണിത്. ഐഡിബിഐ സൂപ്പർ ശക്തി വനിതകളുടെ അക്കൌണ്ടുപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ സേവിംഗിൽ വർഷം തോറും 4 ശതമാനം വരെ പലിശ നേടാം. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ടായി ഇത് ഉപയോഗിക്കാം എന്നതാണ് ഈ അക്കൗണ്ടിന്റെ മറ്റൊരു സവിശേഷത. എന്നിരുന്നാലും,ചുരുങ്ങിയ അക്കൌണ്ട് ബാലൻസ് മെട്രോ നഗരങ്ങളിൽ 5000 രൂപയും അർബൻ നഗരങ്ങളിൽ 2,500 രൂപയും നഗരപ്രദേശങ്ങളിൽ 2500 രൂപയും ആണ്. എടിഎം ക്യാഷ് പിൻവലിക്കൽ പരിധി പ്രതിദിനം 40,000 രൂപയാണ്. ഈ അക്കൌണ്ടിനൊപ്പം നിങ്ങൾക്ക് ഒരു അന്താരാഷ്ട്ര എ.ടി.എമ്മും ഡെബിറ്റ് കാർഡും ലഭിക്കുന്നു. 15,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കായി ഓട്ടോ സ്വീപ്പ് ഔട്ട്, സ്വീപ് ഇൻ സൗകര്യവും ലഭ്യമാണ് . മറ്റ് ആനുകൂല്യങ്ങൾ ലോക്കർ സേവനങ്ങളിൽ 25 ശതമാനം ഇളവും ഡീമാറ്റ് എഎംസിക്ക് 50 ശതമാനം ഇളവുമാണ്.

എച്ച് ഡി എഫ് സി - വുമൺ സേവിങ്സ് അക്കൗണ്ട്

എച്ച് ഡി എഫ് സി ബാങ്ക് വനിതാ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ സേവിംഗിൽ ഒരു വർഷം 4 ശതമാനം വരെ പലിശ സമ്പാദിക്കാം. എന്നിരുന്നാലും, മെട്രോ, നഗര പ്രദേശങ്ങളിലെ അക്കൗണ്ടുകളിൽ കുറഞ്ഞ മിനിമം പ്രതിമാസ ബാലൻസ് 10,000 രൂപ ആയി നിലനിർത്തേണ്ടതുണ്ട്. സെമി-അർബൻ, റൂറൽ മേഖലകളിലെ അക്കൗണ്ടുകളിൽ 5000 രൂപയും നിലനിർത്തേണ്ടതുണ്ട്. ഈ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ദിവസേന 25,000 രൂപയുടെ ഡിസ്കൗണ്ട് പരിധിയും ഒരു ഷോപ്പിംഗ് പരിധി 1.75 ലക്ഷവുമാണ്. വായ്പകളിന്മേൽ അക്കൗണ്ട് ഹോൾഡർമാർക്ക് മുൻഗണനാ നിരക്കുകൾ ലഭിക്കും. ഈ അക്കൗണ്ടിനോടൊപ്പം 10 ലക്ഷം രൂപയുടെ അപകട മരണ കവറേജും, ഒരു ലക്ഷം രൂപയുടെ ആക്സിഡന്റൽ ആശുപത്രി പരിരക്ഷയും ലഭിക്കുന്നതാണ്. ഡീമാറ്റ് അക്കൗണ്ടിനുള്ള ആദ്യ വർഷത്തിൽ വാർഷിക മെയിന്റനൻസ് ചാർജ് (എഎംസി) ഒഴിവാക്കുന്നതാണ് .

കൊട്ടക്ക് ബാങ്ക് - സിൽക്ക് വുമൺ സേവിംഗ്സ് അക്കൗണ്ട്

കൊട്ടക്ക് ബാങ്ക് - സിൽക്ക് വുമൺ സേവിംഗ്സ് അക്കൗണ്ട് സ്ത്രീകൾക്കായുള്ള അക്കൗണ്ടാണ്‌. നിങ്ങളുടെ സമ്പാദ്യത്തിന് വാർഷിക അടിസ്ഥാനത്തിൽ 6 ശതമാനം പലിശ ലഭിക്കും.

കൊട്ടക് സിൽക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് ഇടപാടുകളിൽ പണം ലാഭിക്കാം , കൂടുതൽ ഓഫറുകളും ഇളവുകളും നേടാം . ക്യാഷ് പിക്കപ്പ്, ക്യാഷ് ഡെലിവറി, ചെക്ക് അല്ലെങ്കിൽ ഡ്രാഫ്റ്റ് ഡെലിവറി പോലുള്ള ആനുകൂല്യങ്ങളും അക്കൗണ്ട് ഹോൾഡർക്കു ലഭിക്കുന്നു. എടിഎം പിൻവലിക്കൽ പരിധി 75,000 രൂപയായിരിക്കും, കോംപ്ലിമെന്ററി കാർഡുകളിൽ 50 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് . നിങ്ങൾക്ക് നിങ്ങളുടെ കുട്ടിക്ക് വേണ്ടി സീറോ ബാലൻസ് സേവിംഗ്സ് അക്കൌണ്ടുകളും തിരഞ്ഞെടുക്കാം, പ്രതിമാസ ആവർത്തന നിക്ഷേപമോ (ആർ ഡി) അല്ലെങ്കിൽ 2000 രൂപ മ്യൂച്ച്വൽ ഫണ്ടായ എസ്ഐപിയിലോ പണം നിക്ഷേപിക്കാം. മറ്റ് ആനുകൂല്യം എന്തെന്നാൽ ആദ്യ വർഷം ലോക്കർ വാടക നൽകുമ്പോൾ 35 ശതമാനം ഇളവുണ്ട്.

English summary

From HDFC, Kotak to Axis Bank, top 5 savings accounts for women

From HDFC, Kotak to Axis Bank, top 5 savings accounts for women
Story first published: Friday, February 22, 2019, 13:12 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more