പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ തപാൽ വകുപ്പ് , സേവിംഗ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട്, സീനിയർ സിഇസിൻ സേവിങ്ങ്സ് സ്കീം (എസ് .സി എസ്.എസ്.) റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്, തുടങ്ങിയ ഒൻപത് തരത്തിലുള്ള ചെറിയ സേവിംഗ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. ചില നിക്ഷേപങ്ങളുടെ കാര്യത്തിൽ, ഒരു ഉപഭോക്താവ് സമ്പാദിക്കുന്ന സ്രോതസിൽ കുറച്ച നികുതി (ടിഡിഎസ്) പോസ്റ്റ് ഓഫീസും ബാങ്കുകളും പലിശ വരുമാനത്തിൽ ചുമത്തുന്നു.
നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച്, നിക്ഷേപകർ പലിശ വരുമാനം പ്രതിവർഷം 10,000.രൂപയിൽ കൂടുതൽ ആണെങ്കിൽ നികുതിയിളവ് ലഭിക്കുന്നതെന്ന് റീഫണ്ട് ആവശ്യപ്പെടെണ്ടതാണ്. ബാങ്കിലോ പോസ്റ്റ് ഓഫിസിലോ ഉള്ള സ്ഥിരം നിക്ഷേപങ്ങള്‍ക്ക് 10,000 രൂപ വരെ പലിശ കിട്ടിയാല്‍ ടിഡിഎസ് പിടിക്കേണ്ടതില്ലെന്നാണ് നിയമം .ഈ കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഇത് 10,000 ല്‍നിന്നും 40,000 രൂപയാക്കി ഉയര്‍ത്തി.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
പ്രതിവർഷം 4 ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്. അക്കൗണ്ട് പണം നിക്ഷേപിച്ച് മാത്രമേ തുറക്കാവൂ. പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് അക്കൌണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക Rs. 20 രൂപയാണ് .അക്കൗണ്ടിൽ വേണ്ട മിനിമം ബാലൻസ് വെറും 50 രൂപയാണ്. നോമിനേഷൻ സൗകര്യം അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ലഭിക്കും. കൂടാതെ ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റുവാനും സാധിക്കും.
പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്
7 ശതമാനമാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക്. പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ട് തുറക്കാവുന്നതാണ്. പ്രായപൂർത്തിയായ രണ്ട് പേർക്ക് ജോയിന്റ് അക്കൗണ്ടും തുറക്കാം.പോസ്റ്റ് ഓഫീസിൽ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക . 200 രൂപയാണ്. പരമാവധി തുകയ്ക്കു പരിധി ഇല്ല.വാർഷിക അടിസ്ഥാനത്തിലാണ് പലിശ ലഭിക്കുക എന്നാൽ, മൂന്നു മാസം കൂടുമ്പോൾ പലിശ കണക്കാക്കുന്നതാണ് .
പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ടിന്റെ പലിശ വർഷം തോറുമാണ് ലഭിക്കുക. എന്നാൽ ത്രൈമാസത്തിലും പലിശ കണക്കാക്കും. ഒരു വർഷത്തേയ്ക്ക് 7 .3 ശതമാനം പലിശയാണ് ലഭിക്കുക. പ്രതിമാസ വരുമാനമുള്ള അക്കൌണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക Rs. 1,500 രൂപയാണ് .പരമാവധി നിക്ഷേപ പരിധി ഒരു അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും. സംയുക്ത അക്കൌണ്ടിൽ 9 ലക്ഷം രൂപയും ആണ്.
സീനിയർ സിറ്റിസൻ സേവിംഗ്സ് സ്കീം
8.7 ശതമാനമാണ് ഈ പദ്ധതിയിലൂടെ പലിശയായി ലഭിക്കുക. 15 ലക്ഷം രൂപയിൽ കവിയാതെ സീനിയർ സിറ്റിസൻ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. 60 വയസ് അല്ലെങ്കിൽ അതിലധികമോ പ്രായമുള്ളവർക്ക് മാത്രമേ ഈ അക്കൗണ്ട് തുറക്കാനാകൂ. മച്ച്യൂരിറ്റി കാലയളവ് 5 വർഷമാണ്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്
8 ശതമാനമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക്. ഒരു വ്യക്തിക്ക് 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. എന്നാൽ ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം. കൂടാതെ ജോയിന്റ് അക്കൌണ്ട് തുറക്കാനാവില്ല. കാലാവധി പൂർത്തിയാക്കേണ്ട കാലയളവ് 15 വർഷമാണ്.
നാഷണൽ സേവിംഗ്സ് സ്കീം
അഞ്ച് വർഷം കാലാവധിയുള്ള നാഷണൽ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് 8 ശതമാനമാണ്. അക്കൗണ്ട് തുറക്കാൻ വേണ്ട കുറഞ്ഞ തുക 100 രൂപയും. നാഷണൽ സേവിംഗ്സ് സ്കീം നികുതി ഇളവുകൾക്ക് ബാധകമാണ്.

കിസാൻ വികാസ് പത്ര
7.7 ശതമാനമാണ് പ്രതിവർഷം ലഭിക്കുന്ന പലിശ നിരക്ക്. 118 മാസം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകും. കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1000 രൂപയാണ്. പരമാവധി പരിധി ഇല്ല. നോമിനേഷൻ സൗകര്യം ലഭ്യമാണ്.
സുകന്യ സമൃദ്ധി അക്കൗണ്ട്
സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ പലിശ നിരക്ക് 8 .5 ശതമാനമാണ്. ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 1000 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം. രക്ഷകർത്താക്കൾ പെൺ മക്കളുടെ പേരിലാണ് അക്കൗണ്ട് തുറക്കേണ്ടത്.