പിപിഎഫ്, സുകന്യ സമൃദ്ധി അക്കൗണ്ടുകൾ ഡി ആക്ടിവേറ്റ് ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോണ്ട് നില അനുസരിച്ച് ഓരോ പാദത്തിലും ഗവൺമെന്റ് ചെറിയ തോതിൽ സേവിങ്ങ്സ് പലിശ നിരക്ക് പുതുക്കുമെങ്കിൽ പോലും , റിസ്ക് സാധ്യത കണക്കിലെടുത്തു, റിട്ടയർമെന്റിനു ശേഷം ആവശ്യമുള്ള പണത്തിനായി നിക്ഷേപകർ തിരഞ്ഞെടുക്കുക, പബ്ലിക് പ്രോവിഡന്റ് ഫണ്ടും , (പിപിഎഫ്). മകളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, തുടങ്ങിയ ആവശ്യങ്ങൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ടും (എസ്.എസ്.എ ),മാറ്റാവശ്യങ്ങൾക്കു പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങളുമാണ്.

 
 പിപിഎഫ്, സുകന്യ സമൃദ്ധി അക്കൗണ്ടുകൾ ഡി ആക്ടിവേറ്റ് ആകാതിരിക്കാൻ  ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ

നാഷണൽ സേവിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം നാഷണൽ സേവിംഗ്സ് സ്കീമിനു കീഴിലുള്ള മൊത്തം ശേഖരം (എൻഎസ്എസ്) 46% വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 3,04,733 കോടി രൂപയിൽ നിന്ന് 4,45,974 കോടി രൂപയായി ഉയർന്നതായാണ് കണക്ക്.

പി.പി.എഫ്. അക്കൗണ്ട്

പി.പി.എഫ്. അക്കൗണ്ട്

പി.പി.എഫ്. അക്കൗണ്ട് ഏതൊരു ഇന്ത്യൻ പൗരനും തുറക്കാൻ സാധിക്കുന്നതാണ്. കൂടാതെ ഒരു മൈനർ അക്കൗണ്ട് മറ്റൊരു പേരിലും തുറക്കാൻ സാധിക്കും. എന്നാൽ പരമാവധി നിക്ഷേപ പരിധി എല്ലാ അക്കൗണ്ടുകൾക്കും കൂടെയായി 1.5 ലക്ഷം രൂപ വരെ ആയിരിക്കും. ഒരു പി.പി എഫ് അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലാവധി 15 വർഷങ്ങളാണ് . അഞ്ചു വർഷങ്ങൾ കൂടുമ്പോൾ അക്കൗണ്ട് പുതുക്കാൻ സാധ്യമാണ് . ഒരു വര്ഷം നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ് . നിക്ഷേപകന് ഏറ്റവും കുറഞ്ഞ തുകയായ 500 ഒരു സാമ്പത്തിക വർഷം നിക്ഷേപിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അക്കൗണ്ട് ഡി ആക്ടിവേറ്റ് ആകുന്നതാണ് . ഡി ആക്ടിവേറ്റ് ആയ അക്കൗണ്ട് പിന്നെ ആക്ടിവേറ്റ് ചെയ്യാനായി, അക്കൗണ്ട് ഉടമ അക്കൗണ്ട് നിലവിലുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ രേഖാമൂലമുള്ള അഭ്യർത്ഥന നൽകേണ്ടതാണ്. ഡി ആക്ടിവേറ്റ് ആയ അക്കൗണ്ട് പിന്നീട് ആക്ടിവേറ്റ് ചെയ്യാൻ അമ്പതു രൂപയും അഞ്ഞൂറ് രൂപയും പിഴയായി അടയ്‌ക്കേണ്ടതാണ് . വെരിഫിക്കേഷനു ശേഷം വീണ്ടും അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാവുന്നതാണ് . അക്കൗണ്ട് ഒരിക്കൽ ഡി ആക്ടിവേറ്റ് അയാൾ അത് വഴി ലഭിക്കുന്ന അനുകൂല്യങ്ങൾ ഒന്നും തന്നെ നിക്ഷേപകന് ലഭിക്കുന്നതല്ല. ഒരു സജീവ പിപിഎഫ് അക്കൌണ്ടുള്ള നിക്ഷേപകന് അക്കൗണ്ട് തുടങ്ങി മൂന്നു വർഷത്തിന് ശേഷം , ആറാം സാമ്പത്തിക വർഷം വരെ ലഭ്യമായ ബാലൻസ് തുകയുടെ നാലിലൊന്ന് വായ്പ ലഭിക്കുന്നതിന് അർഹതയുണ്ട്. എന്നാൽ അക്കൗണ്ട് ഡി ആക്ടിവേറ്റ് ആവുകയാണെങ്കിൽ ഈ ആനുകൂല്യം ലഭിക്കുന്നതല്ല. കൂടാതെ , അക്കൗണ്ടിലെ പണം അക്കൗണ്ട് മെച്യൂരിറ്റി കാലാവധിയായ പതിനഞ്ചു വർഷം കഴിഞ്ഞൽ പിൻവലിക്കാനും സാധിക്കുകയില്ല. പണം പിൻവലിക്കാനായി നിക്ഷേപകൻ പിഴ അടയ്‌ക്കേണ്ടതായി വരുന്നതാണ് .

സുകന്യ സമൃദ്ധി അക്കൗണ്ട്

സുകന്യ സമൃദ്ധി അക്കൗണ്ട്

ഇന്ത്യൻ സമൂഹത്തിലെ പെൺകുട്ടികളെ ശാക്തീകരിക്കാനുള്ള ശ്രമത്തിൽ ഗവൺമെൻറ് മുന്നോട്ടു വെച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി പദ്ധതി , ഉയർന്ന വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ , ബുദ്ധിമുട്ടില്ലാതെ മാതാപിതാക്കൾക്ക് ഈ പദ്ധതിയിലൂടെ പണം കണ്ടെത്താം.

എന്നാൽ SSY സ്‌കീമിന്റെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ , നിങ്ങൾ ആർക്കു വേണ്ടിയാണോ പണം നിക്ഷേപിക്കുന്നത് അവളുടെ ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുക.

സമീപകാലത്തെ ചെറിയ സേവിംഗ്സ് സ്കീം പലിശനിരക്കിൽ, SSY സ്‌കീമിന്റെ വാർഷിക പലിശ 8.5 ശതമാനമായി ഉയർത്തി. കൂടാതെ, സുകന്യ സമൃദ്ധി അക്കൗണ്ട് (ഭേദഗതി) 2018, നിയമ പ്രകാരം പ്രകാരം പദ്ധതിയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 250 യായി കുറച്ചു.മുൻപ് 1000 രൂപയായിരുന്നുകുറഞ്ഞ നിക്ഷേപ തുക.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും തന്റെ പെൺകുട്ടിയെ എങ്ങനെ മുൻപോട്ടു കൊണ്ട് വരം എന്ന് ആലോചിക്കുന്ന രക്ഷിതാക്കൾക്ക് ഈ പദ്ധതി നല്ലൊരു ഒപ്ഷനാണ്.കുറഞ്ഞ തുക ആരംഭിക്കാന്‍ തുക 1000.രൂപ. ആവര്‍ത്തിതനിക്ഷേപം 100ന്റെ ഗുണിതങ്ങളില്‍. വാര്‍ഷിക ഗഡു ചുരുങ്ങിയത് രൂപ 1000-വും ഏറിയത് ഒന്നര ലക്ഷവും ആവാം.ഒന്നര ലക്ഷം രൂപ വരെ ഉള്ള നിക്ഷേപം ഇന്‍കം ടാക്സ് നികുതിയിളവിന് യോഗ്യം.

 21 വർഷമാണ് പദ്ധതിയുടെ കാലാവധി

21 വർഷമാണ് പദ്ധതിയുടെ കാലാവധി

പലിശനിരക്ക് ഓരോ വര്‍ഷവും നിരക്ക് പുതുക്കി പ്രഖ്യാപിക്കും. പദ്ധതിയുടെ അടിസ്ഥാനത്തിൽ അക്കൗണ്ട് ആരംഭിക്കുന്ന തീയതി മുതൽ 21 വർഷമാണ് പദ്ധതിയുടെ കാലാവധി. പദ്ധതി തുടങ്ങി 14 വർഷം എല്ലാ മാസവും പണം നിക്ഷേപിച്ചാൽ 21 വർഷം പൂർത്തിയാകുമ്പോൾ പണം പിൻവലിക്കാം. പ്രതിമാസം 1000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 14 വർഷം കൊണ്ട് നമ്മൾ നൽകുന്നത് 168000 രൂപയായിരിക്കും. എന്നാൽ കാലാവധിക്ക് ശേഷം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുക 6 ലക്ഷമാണ്.

ഒരു സാമ്പത്തിക വർഷത്തിൽ 250 രൂപ നിക്ഷേപിക്കാതിരുന്നാൽ അക്കൗണ്ട് ഡി ആക്ടിവേറ്റ് ആകുന്നതാണ് . പിനീട് അടുത്ത വർഷം മുതൽ 50 രൂപ പിഴയോടെ മാത്രമേ അക്കൗണ്ട് പുനരാരംഭിക്കാൻ കഴിയുകയുള്ളൂ

Read more about: ppf savings
English summary

How to revive dormant PPF, Sukanya Samriddhi accounts

How to revive dormant PPF, Sukanya Samriddhi accounts
Story first published: Wednesday, March 6, 2019, 9:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X