ബാങ്കിൽ നിക്ഷേപിക്കേണ്ട, സൂപ്പറാണ് ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ; പലിശ നിരക്കുകൾ അറിയണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ പോസ്റ്റ് ഓഫീസിൽ നിക്ഷേപം നടത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ വേ​ഗമാകട്ടെ. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ വിവിധ സ്മോൾ സേവിം​ഗ്സ് സ്കീമുകളിലെ പലിശ നിരക്കുകൾ താഴെ പറയുന്നവയാണ്. മാർച്ച് 31ന് വരെയുള്ള പലിശ നിരക്കുകളാണ് ചുവടെ ചേർക്കുന്നത്.

സേവിം​ഗ്സ് അക്കൗണ്ട്
 

സേവിം​ഗ്സ് അക്കൗണ്ട്

4 ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ടിന്റ പലിശ നിരക്ക്. വെറും 20 രൂപ നിക്ഷേപിച്ചും പദ്ധതിയിൽ ചേരാവുന്നതാണ്.

റിക്കറിം​ഗ് ഡിപ്പോസിറ്റ് അക്കൗണ്ട്

അഞ്ച് വർഷം കാലാവധിയുള്ള റിക്കറിം​ഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 7.3 ശതമാനമാണ്. മാസം 10 രൂപ മുതൽ നിക്ഷേപം നടത്താം. പരമാവധി തുകയ്ക്ക് പരിധിയില്ല.

ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട്

ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം എന്നീ കാലാവധികളിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് 7 ശതമാനം പലിശ ലഭിക്കും. അഞ്ച് വർഷം കാലാവധിയിൽ നിക്ഷേപം നടത്തിയാൽ 7.8 ശതമാനമാണ് പലിശ നിരക്ക്. ഈ അക്കൗണ്ട് തുടങ്ങാൻ മിനിമം വേണ്ടത് 200 രൂപയാണ്.

മന്ത്ലി ഇൻകം സ്കീം

ഈ പദ്ധതി അനുസരിച്ച് കുറഞ്ഞത് 1500 രൂപ എങ്കിലും നിക്ഷേപം നടത്തണം. പരമാവധി നിക്ഷേപ പരിധി 4.5 ലക്ഷമാണ്. 7.3 ശതമാനമാണ് ഈ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ.

സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീം
 

സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീം

സീനിയർ സിറ്റിസൺസിന് ഏറ്റവും ലാഭകരമായ നിക്ഷേപ പദ്ധതിയാണിത്. 8.7 ശതമാനമാണ് ഈ നിക്ഷേപത്തിന്റെ പലിശ നിരക്ക്. 1000 രൂപ മുതൽ 15 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം.

നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്

8 ശതമാനമാണ് ഈ പദ്ധതിയുടെ പലിശ നിരക്ക്. 100 രൂപ മുതൽ നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല.

കിസാൻ വികാസ് പത്ര

1000 രൂപ മുതലാണ് കിസാൻ വികാസ് പത്രയിൽ നിക്ഷേപം നടത്താനാകുന്നത്. 7.7 ശതമാനമാണ് പദ്ധതിയുടെ പലിശ നിരക്ക്.

സുകന്യ സമൃദ്ധി യോജന

പെൺകുട്ടികൾക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണിത്. ഒരു സാമ്പത്തിക വർഷം ചുരുങ്ങിയത് 1000 രൂപ മുതൽ പരാമവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം. 8.5 ശതമാനമാണ് ഈ പദ്ധതിയുടെ പലിശ നിരക്ക്.

malayalam.goodreturns.in

English summary

Post Office Small Savings Schemes: Interest Rates, Minimum Investment And Other Key Details

. From savings to fixed deposit and recurring deposit, the post office today offers several types of investment options to the retail customer. These schemes include the retirement planning-focussed Public Provident Fund (PPF), the tax-saving five-year fixed deposit and Senior Citizen Savings Scheme.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more