നിങ്ങൾക്കും കാശുണ്ടാക്കാം; മാസാവാസാനം പോക്കറ്റ് കാലിയാകാതെ മിച്ചം വയ്ക്കാൻ ചില സൂത്രങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര ശമ്പളം ലഭിച്ചാലും മാസാവസാനം മിച്ചം വയ്ക്കാൻ ഒന്നുമില്ല എന്നുള്ളതാണ് പലരുടെയും പരാതി. എന്നാൽ ഇതിനുമുണ്ട് ചില മാർ​ഗങ്ങൾ. കൃത്യമായ ആസൂത്രണത്തിലൂടെ ലഭിക്കുന്ന ശമ്പളത്തിനനുസരിച്ച് നിക്ഷേപം നടത്തേണ്ടത് എങ്ങനെയെന്ന് നോക്കാം.

സമ്പാദ്യം
 

സമ്പാദ്യം

കടങ്ങളോ മറ്റ് ബാങ്ക് വായ്പകളോ ഇല്ലെങ്കിൽ ശമ്പളത്തിന്റെ 40 ശതമാനമെങ്കിലും സേവിം​ഗ്സിനായി മാറ്റി വയ്ക്കണം. വായ്പകളുണ്ടെങ്കിൽ 30 ശതമാനം സമ്പാദ്യത്തിനായി കരുതിയാലും മതി. ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജീവനക്കാർക്ക് ഇതിൽ കൂടുതലും സമ്പാദ്യത്തിനായി മാറ്റി വയ്ക്കാം.

റിട്ടയർമെന്റിന് തുക കരുതാം

റിട്ടയർമെന്റിനായി ശമ്പളത്തിന്റെ 20 ശതമാനമെങ്കിലും ഓരോ മാസവും കരുതി വയ്ക്കണമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്. മുൻ കാലങ്ങളിൽ 10 ശതമാനം ഭാവിയിലേയ്ക്ക് കരുതിയാൽ മതിയായിരുന്നു. എന്നാൽ വരും കാലങ്ങളിലെ ജീവിതരീതി അനുസരിച്ച് റിട്ടയർമെന്റിനുള്ള തുക 20 ശതമാനമാക്കണമത്രേ.

എമർജൻസി ഫണ്ട്

ജോലി നഷ്ട്ടപ്പെടൽ, മെഡിക്കൽ എമർജൻസികൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ മുന്നിൽ കണ്ട് കരുതി വയ്ക്കുന്ന പണമാണ് എമർജൻസി ഫണ്ട്. ഇത് ഫിക്സഡ് ഡിപ്പോസിറ്റായി കരുതുന്നതിലും നല്ലത് മറ്റ് മാർ​ഗങ്ങളാണ്. കാരണം ഫിക്സഡ് ഡിപ്പോസിറ്റുകൾ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി എടുക്കാൻ ബുദ്ധമുട്ടാകും. 3 മുതൽ 9 മാസം വരെയുള്ള ചെലവിന് ആവശ്യമായ തുക ഇത്തരത്തിൽ കരുതേണ്ടതാണ്.

ലൈഫ് ഇൻഷുറൻസ് പോളിസികൾ
 

ലൈഫ് ഇൻഷുറൻസ് പോളിസികൾ

ലൈഫ് ഇൻഷുറൻസ് പോളിസികൾക്കായി വാർഷിക ശമ്പളത്തിന്റെ 15 മുതൽ 20 ശതമാനം വരെ തുക മാറ്റി വയ്ക്കണം. എന്നാൽ 40 വയസ്സിന് മുകളിലുള്ളവർക്ക് വാർഷിക ശമ്പളത്തിന്റെ 10 ശതമാനം ഇൻഷുറൻസ് പോളിസിക്ക് മാറ്റി വച്ചാൽ മതി.

ഒരിയ്ക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

  • നിക്ഷേപം നടത്താനായി ഒരിയ്ക്കലും പണം വായ്പ എടുക്കരുത്.
  • തിരിച്ചടയ്ക്കാൻ പറ്റുന്നതിനേക്കാൾ കൂടുതൽ കടം എടുക്കാൻ ശ്രമിക്കരുത്.
  • വരുമാനത്തേക്കാൾ കൂടിയ ചെലവ് കുറയ്ക്കുക

malayalam.goodreturns.in

Read more about: finance savings
English summary

Rules of financial planning

Never take a loan to invest. Don’t borrow more than you can repay. Spend less than you earn. It is often said that if you stick to these simple rules, you won’t ever go wrong in money matters.
Story first published: Wednesday, March 20, 2019, 8:14 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more