കൊച്ചിയിൽ ഉറപ്പായും പച്ചപിടിക്കും ഈ ആറ് ബിസിനസുകൾ; കാശുണ്ടാക്കാൻ വേറെ വഴി നോക്കേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? അതും കൊച്ചി, ബാം​ഗ്ലൂർ പോലുള്ള ന​ഗരങ്ങളിൽ. എങ്കിൽ മറ്റൊന്നും നോക്കേണ്ട, ഈ ഏഴ് ബിസിനസുകൾ ഒരിയ്ക്കലും നിങ്ങളുടെ കാശ് കളയില്ല. പകരം നിങ്ങളെ കാശുകാരാക്കി മാറ്റും.

കാറ്ററിം​ഗ്
 

കാറ്ററിം​ഗ്

കാറ്ററിം​ഗ് എന്നാൽ കല്യാണങ്ങൾക്കോ മറ്റു ചടങ്ങുകൾക്കോ ഉള്ള കാറ്ററിം​ഗ് സർവ്വീസ് അല്ല. പകരം തിരിക്കു പിടിച്ച ജീവിതത്തിനിടയിൽ സ്വന്തമായി ഭക്ഷണമുണ്ടാക്കി കഴിക്കാൻ സമയമില്ലാത്തവർക്ക് ഭക്ഷണമുണ്ടാക്കി വീടുകളിലോ ഓഫീസിലോ എത്തിക്കുന്ന കാറ്ററിം​ഗ് സർവ്വീസ്. ഈ ബിസിനസ് കൊച്ചി, ബാം​ഗ്ലൂർ പോലുള്ള ന​ഗരങ്ങളിൽ തീർച്ചയായും ക്ലിക്കാകും. വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ബിസിനസാണിത്.

ഹോം ഡെലിവറി സർവ്വീസ്

പച്ചക്കറി, പലചരക്ക് സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്ന ബിസിനസ് ഒരു മികച്ച ആശയമാണ്. സാധനങ്ങൾ സൂക്ഷിക്കാൻ സ്ഥലം ആവശ്യമാണ്. എന്നാൽ ഓൺലൈൻ വഴി ഓർഡർ സ്വീകരിച്ചായിരിക്കണം സാധനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കേണ്ടത്.

കാർ വാടകയ്ക്ക് കൊടുക്കൽ

നിരവധി ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ് കൊച്ചി. അതുകൊണ്ട് തന്നെ സിറ്റിക്ക് അകത്തും പുറത്തേക്കുമായി കാറുകൾ റെന്റിന് നൽകുന്നത് മികച്ച ലാഭമുണ്ടാക്കുന്ന ബിസിനസാണ്. മറ്റ് ജോലികളുള്ളവർക്ക് ഒരു സൈഡ് ബിസിനസായും ആരംഭിക്കാവുന്നതാണ്.

വീട് വാടകയ്ക്ക് നൽകൽ

ന​ഗരങ്ങളിൽ വീട് വാടകയ്ക്ക് നൽകുന്നത് ഒരു സ്ഥിര വരുമാന മാർ​ഗമാണ്. പേയിം​ഗ് ​ഗസ്റ്റായി താമസിക്കാനോ, ഹോസ്റ്റലായോ ഒക്കെ ഒഴിഞ്ഞു കിടക്കുന്ന വീടുകളോ കെട്ടിടങ്ങളോ നൽകാവുന്നതാണ്.

റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്
 

റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്

റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മികച്ച വരുമാനം നേടി തരുന്ന ബിസിനസാണ്. ധാരാളം വ്യക്തി ബന്ധങ്ങളും ന​ഗരത്തെക്കുറിച്ച് ശരിയായ അറിവും ഉള്ളവർക്ക് പറ്റിയ ബിസിനസാണിത്. ഈ ബിസിനസ് ആരംഭിക്കാൻ പണത്തിന്റെ ആവശ്യമില്ല, എന്നാൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ കഴിവുണ്ടായിരിക്കണം.

ഡേ കെയർ

ജോലിയുള്ള മാതാപിതാക്കൾ എപ്പോഴും തിരയുന്ന ഒന്നാണ് നല്ല ഡേ കെയറുകൾ, സുരക്ഷിതമായ ചുറ്റുപാടും കുട്ടികളോട് ഉള്ള ഇടപെടലും നന്നായാൽ ഡേ കെയർ അന്വേഷിച്ച് ആളുകൾ എത്തി തുടങ്ങും. ഡേ കെയർ സെന്ററുകൾ നടത്താൻ ലൈസൻസ് ആവശ്യമാണ്.

malayalam.goodreturns.in

English summary

6 Small Business Ideas For Kochi

If you are reading this article, you have most likely thought of starting a small business of your own and become your own boss. However, just the desire to start a business will not suffice. Running a business takes a lot of dedication and passion, and above all an idea to begin with.
Story first published: Friday, April 12, 2019, 8:01 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more