വിവാഹം ശേഷം ദമ്പതികൾ സംസാരിച്ച് ഉറപ്പിക്കേണ്ട സാമ്പത്തിക കാര്യങ്ങൾ; ഇല്ലെങ്കിൽ കലഹം ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം കഴിയുന്നതോടെ പലരും പറയുന്ന കാര്യങ്ങളാണ്, പണം തികയുന്നില്ല, ചെലവ് കൂടി എന്നൊക്കെ. എന്നാൽ പല പുരുഷന്മാരും ഭാര്യമാരോട് ഇക്കാര്യങ്ങൾ പങ്കു വയ്ക്കുകയുമില്ല. ഇത് പലപ്പോഴും കുടുംബ കലഹങ്ങളിലേയ്ക്ക് വരെ നയിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വിവാഹം കഴിയുന്ന ഉടൻ പങ്കാളികൾ തീർച്ചയായും ചർച്ച ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ് സാമ്പത്തിക കാര്യങ്ങൾ. എന്തൊക്കെയാണ് നിങ്ങൾ ചർച്ച ചെയ്യേണ്ടതെന്ന് നോക്കാം.

പണത്തോടുള്ള മനോഭാവം
 

പണത്തോടുള്ള മനോഭാവം

പണത്തോടുള്ള ഇരുവരുടെയും മനോഭാവമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത് ഭാവിയിൽ നിങ്ങളുടെ സാമ്പത്തിക അടിത്തറ സംബന്ധിച്ച കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്ത് തീരുമാനിക്കുക. കൂടാതെ ഓരോ മാസവും ബഡ്ജറ്റ് തയ്യാറാക്കാൻ തുടങ്ങിയാൽ നിങ്ങളുടെ വരവും ചെലവും കൃത്യമായി കണ്ടെത്താൻ സാധിക്കും.

സാമ്പത്തിക ലക്ഷ്യങ്ങൾ

ഇരുവരുടെയും ഹൃസ്വ, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ പരസ്പരം പങ്കുവയ്ക്കുക. ഉന്നത പഠനം, ജോലിയിൽ നിന്നുള്ള മാറ്റം ഇവയൊക്കെ ഇതിൽപ്പെടും.

എമർജൻസി ഫണ്ട്

ജോലി നഷ്ടപ്പെടൽ, അസുഖം അല്ലെങ്കിൽ മറ്റെന്തെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ എമർജൻസി ഫണ്ട് ഉപയോ​ഗപ്പെടും. ആറു മുതൽ ഒമ്പത് മാസം വരെയുള്ള നിങ്ങളുടെ ശമ്പളത്തിന് തുല്യമായ തുകയായിരിക്കണം എമർജൻസി ഫണ്ടായി മാറ്റി വയ്ക്കേണ്ടത്.

ലൈഫ് ഇൻഷുറൻസ് പോളിസി

നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് പോളിസി അവലോകനം ചെയ്ത് കുടുംബത്തിന് മതിയായ പരിരക്ഷ ഉറപ്പാക്കുക. ഇതിനു പുറമേ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പരിഗണിക്കുക.

കടങ്ങൾ വേണ്ട
 

കടങ്ങൾ വേണ്ട

വിവാഹജീവിതം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ പേഴ്സണൽ ലോം, ക്രെഡിറ്റ് കാർഡ് കടങ്ങൾ തുടങ്ങിയവ അടച്ചു തീർക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സ്വത്ത് സമ്പാദിക്കൽ രീതി ആസൂത്രണം ചെയ്യുക. അതായത് ഇരുവരും ഓരോ മാസവും എത്ര തുക സമ്പാദിക്കുന്നുണ്ട്. എത്ര തുക സമ്പാദ്യത്തിനായി മാറ്റി വയ്ക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ പരസ്പരം പങ്കുവയ്ക്കണം.

malaylam.goodreturns.in

English summary

Have you recently got married? Here’s how you should plan your finances

Marriage changes the financial situation of both partners. It is important to plan your financial future together. You must discuss the money matters with your spouse. For instance, after marriage, your insurance portfolio might need a reshuffle.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more