മാസം പതിനായിരം രൂപ മാറ്റി വയ്ക്കാനുണ്ടോ? ഈസിയായി കോടികളുണ്ടാക്കാം, വഴികൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീർഘകാലാടിസ്ഥാനത്തിൽ ക്രമമായും വ്യവസ്ഥാപിതമായും നിക്ഷേപങ്ങൾ നടത്തിയാൽ ആർക്കും കോടീശ്വരന്മാരാകാം. നിങ്ങൾക്കും മാസം 10000 രൂപ വീതം മാറ്റി വച്ച് കോടികൾ സമ്പാദിക്കുന്നതിനുള്ള വഴികൾ ഇതാ..

 

നിക്ഷേപ മാർ​ഗങ്ങൾ

നിക്ഷേപ മാർ​ഗങ്ങൾ

10000 രൂപ വീതം മാസം നിക്ഷേപം നടത്തേണ്ട നിക്ഷേപ മാർ​ഗങ്ങൾ താഴെ പറയുന്നവയാണ്. ഇവ എങ്ങനെ നേട്ടമുണ്ടാക്കി തരും എന്നും ചുവടെ ചേർക്കുന്നു.

  • റിക്കറിം​ഗ് ഡിപ്പോസിറ്റ് (ആർഡി)
  • പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
  • യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യുലിപ്)
  • മ്യൂച്വൽ ഫണ്ട്
റിക്കറിം​ഗ് ഡിപ്പോസിറ്റ് (ആർഡി)

റിക്കറിം​ഗ് ഡിപ്പോസിറ്റ് (ആർഡി)

എഫ്ഡി പോലെ തന്നെ ഇന്ത്യയിലെ നിക്ഷേപകർക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മാർ​ഗങ്ങളിലൊന്നാണ് ആർഡി. ഒരു നിശ്ചിത തുക വീതം ഓരോ മാസവും നടത്തുന്ന നിക്ഷേപമാണിത്. നിങ്ങളുടെ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിങ്ങൾക്ക് ആർഡി ഓപ്പൺ ചെയ്യാവുന്നതാണ്.

ആർഡിയുടെ പലിശ നിരക്ക്

ആർഡിയുടെ പലിശ നിരക്ക്

റിക്കറിം​ഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് ഓരോ ബാങ്കുകളിലും വ്യത്യസ്തമാണ്. എങ്കിലും നിലവിലെ പലിശ നിരക്ക് അനുസരിച്ച് അഞ്ച് വർഷം കാലാവധിയുള്ള ഒരു ആർഡിയ്ക്ക് 7% വരെ പലിശ ലഭിക്കും. ഇതേ നില തുടരുകയാണെങ്കിൽ 28 വർഷം മാസം 10000 രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് ഒരു കോടി രൂപ നേടാനാകും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

നികുതി ഇളവ് ലഭിക്കുന്ന ഒരു നിക്ഷേപ മാർ​ഗമാണ് പിപിഎഫ്. മാത്രമല്ല റിസ്ക് കുറഞ്ഞതും സുരക്ഷിതവുമായ ഒരു നിക്ഷേപ പദ്ധതി കൂടിയാണിത്. ആർഡി പോലെ തന്നെ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാവുന്നതാണ്.

പിപിഎഫിന്റെ പലിശ നിരക്ക്

പിപിഎഫിന്റെ പലിശ നിരക്ക്

എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പിപിഎഫിന് ലഭിക്കുന്ന പലിശ നിരക്ക് തുല്യമായിരിക്കും. കാരണം സർക്കാരാണ് പിപിഎഫിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. നിലവിലെ പലിശ നിരക്കായ 8% ആണെങ്കിൽ മാസം 10000 രൂപ വീതം പിപിഎഫിൽ നിക്ഷേപിച്ചാൽ 26 വർഷം കൊണ്ട് നിങ്ങൾക്ക് ഒരു കോടി രൂപ സമ്പാദിക്കാം.

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യുലിപ്)

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യുലിപ്)

ഇൻഷുറൻസ് സുരക്ഷയ്ക്കു പുറമേ ഓഹരി വിപണിയിൽ നിക്ഷേപം സാധ്യമാക്കുന്ന പദ്ധതിയാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (Unit Linked Insurance Plan) അഥവാ യുലിപ് (ULIP). യൂലിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത മികച്ച ലാഭം ലഭിക്കുന്നുവെന്നതു തന്നെയാണ്. നിക്ഷേപിക്കുന്ന ഫണ്ടുകള്‍ക്കനുസരിച്ച് ലാഭത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഓഹരി വിപണി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫണ്ടുകളിലാണ് പണം നിക്ഷേപിക്കുന്നതെങ്കില്‍ തിരിച്ചുവരവും കൂടുതലായിരിക്കും.

യുലിപിലൂടെ നേട്ടമുണ്ടാക്കാം

യുലിപിലൂടെ നേട്ടമുണ്ടാക്കാം

ഓരോ മാസവും 10000 രൂപ വീതം യുലിപിൽ നിക്ഷേപിച്ചാൽ, നിലവിലെ സാഹചര്യങ്ങളനുസരിച്ച് നിങ്ങൾക്ക് 23 വർഷത്തിനുള്ളിൽ തന്നെ ഒരു കോടി സമ്പാദിക്കാനാകും.

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

പല തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളുണ്ടെങ്കിലും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് ദീർഷകാലാടിസ്ഥാനത്തിൽ നേട്ടമുണ്ടാത്തി തരുന്നത്. കാലാവധി കുറയുന്നതിനനുസരിച്ച് റിസ്ക് കൂടും.

മ്യൂച്വൽ ഫണ്ടിലൂടെ കോടികൾ

മ്യൂച്വൽ ഫണ്ടിലൂടെ കോടികൾ

നിലവിലെ മാർക്കറ്റ് സ്ഥിതി​ഗതികൾ അനുസരിച്ച് 10000 രൂപ വീതം മാസം നിക്ഷേപം നടത്താൻ സാധിച്ചാൽ, ഈസിയായി 21 വർഷത്തിനുള്ളിൽ തന്നെ നിങ്ങൾ കോടിപതിയാകും.

malayalam.goodreturns.in

English summary

How long will it take you to become a crorepati by investing Rs 10,000 per month

Now, let's see how the power of compounding and the duration create wonder and make you a crorepati through monthly investments of Rs 10,000 in some popular investment schemes like Recurring Deposit (RD), Public Provident Fund (PPF), Unit Linked Insurance Plan (ULIP) and Mutual Fund (MF).
Story first published: Tuesday, April 2, 2019, 8:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X