ശമ്പള വർദ്ധനവ് വേണോ? വാർഷിക വിലയിരുത്തലിൽ തിളങ്ങാൻ നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിൽ മാസം മിക്ക കമ്പനികളിലും വാർഷിക വിലയിരുത്തലിന്റെയും ശമ്പള വർദ്ധനവിന്റെയും മാസമാണ്. കഴിഞ്ഞ ഒരു വർഷത്തെ നിങ്ങളുടെ പ്രകടനത്തെ വിലയിരുത്തിയാകും നിങ്ങൾക്ക് ശമ്പളം കൂട്ടി നൽകുന്നത്. എന്നാൽ ഈ വിലയിരുത്തലിൽ തിളങ്ങാൻ നിങ്ങൾ സ്വയം ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

രീതി മനസ്സിലാക്കുക
 

രീതി മനസ്സിലാക്കുക

നിങ്ങളുടെ തൊഴിലുടമയുടെ വാർഷിക പ്രകടന വിലയിരുത്തൽ രീതി മനസ്സിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. എന്തൊക്കെയാണ് വിശകലനം ചെയ്യുന്നതെന്നും അത് എങ്ങനെ നിങ്ങളുടെ ശമ്പളത്തെയും പ്രെമോഷനെയും ബാധിക്കുമെന്നും വ്യക്തമായ ധാരണയുണ്ടായിരിക്കണം. വിശകലനം നടത്തുന്ന മാനദണ്ഡങ്ങൾക്ക് കൃത്യമായ ശതമാനം അല്ലെങ്കിൽ ​ഗ്രേഡ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

സ്വയം വിലയിരുത്തൽ

കമ്പനി നിങ്ങളെ വിലയിരുത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം വിലയിരുത്തൽ നടത്തണം. കഴിഞ്ഞ ഒരു വർഷത്തെ നിങ്ങളുടെ പ്രകടനം മാനേജരെ മനസ്സിലാക്കി കൊടുക്കുന്നതിന് കൂടിയാണ് ഈ വിലയിരുത്തൽ നടത്തുന്നത്. അതായത് നിങ്ങളുടെ നേട്ടങ്ങളും ഉത്തരവാദിത്തങ്ങളും മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തുന്ന രീതിയിലായിരിക്കണം സ്വയം വിലയിരുത്തൽ നടത്തേണ്ടത്.

റിവ്യൂ മീറ്റിം​ഗ്

റിവ്യൂ മീറ്റിംഗിൽ തുറന്ന മനസ്സോടെ വേണം പങ്കെടുക്കാൻ. നിങ്ങളെക്കുറിച്ചുള്ള മാനേജരുടെ വിശകലത്തിനിടെ ഒരിയ്ക്കലും എതിർപ്പ് പ്രകടിപ്പിക്കുകയോ, പറയുന്നതിന് ഇടയിൽ കയറി നിങ്ങളുടെ അഭിപ്രായം പറയുകയോ ചെയ്യരുത്. എന്നാൽ മാനേജർ പറഞ്ഞു കഴിഞ്ഞതിന് ശേഷം നിങ്ങൾക്ക് പറയാനുള്ള വസ്തുതകളും അഭിപ്രായങ്ങളും വ്യക്തമാക്കാവുന്നതാണ്.

കുറവുകൾ മനസ്സിലാക്കുക

റിവ്യൂ മീറ്റിം​ഗിൽ നിങ്ങളുടെ കുറവുകളെക്കുറിച്ചും തീർച്ചയായും ചർച്ച ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങളുടെ വീക്ക് പോയിന്റിനെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കുകയും എങ്ങനെ ആ കുറവ് മറികടക്കാമെന്ന് ചിന്തിക്കുകയും വേണം.

അടുത്ത വർഷത്തേയ്ക്കുള്ള സംഭാവന

അടുത്ത വർഷം നിങ്ങൾ കമ്പനിയ്ക്ക് വേണ്ടി എന്ത് സംഭാവന ചെയ്യുമെന്നും അപ്രൈസൽ ഫോമിൽ വ്യക്തമാക്കണം. നിങ്ങളുടെ പദ്ധതികളും ലക്ഷ്യങ്ങളും മാനേജരുമായി പങ്കിടുകയും വേണം.

വൈകാരികത പാടില്ല

വസ്തുനിഷ്ഠവും പ്രൊഫഷണൽ ഭാഷയിലുമായിരിക്കണം റിവ്യൂ മീറ്റിം​ഗിൽ സംസാരിക്കേണ്ടത്. വൈകാരികമായ വാക്കുകൾ ഒരിയ്ക്കലും ഉപയോ​ഗിക്കരുത്. കൂടാതെ നിങ്ങളുടെ സഹപ്രവർത്തകരെക്കുറിച്ച് പരാതി പറയാലുള്ള പ്ലാറ്റ്ഫോമായി റിവ്യൂ മീറ്റിം​ഗ് ഉപയോഗിക്കരുത്.

malayalam.goodreturns.in

English summary

How to prepare yourself to get good appraisal

No one enjoys the annual performance review process. You dislike being judged for past events or having your increments and promotion linked to a single appraisal.
Story first published: Saturday, April 20, 2019, 9:08 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more