പെൻഷൻ കിട്ടാൻ സർക്കാർ ജോലി വേണ്ട; 1000 മുതൽ 50000 രൂപ വരെ പെൻഷൻ നിങ്ങൾക്കും കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമൂഹ്യ സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന വഴി നിങ്ങൾക്കും 60 വയസ്സിന് ശേഷം പെൻഷൻ വാങ്ങാം. അതിനായി ഇപ്പോൾ തന്നെ നിക്ഷേപം ആരംഭിക്കാവുന്നതാണ്. മാസം വെറും 42 രൂപ മുതൽ നിങ്ങൾക്കും നിക്ഷേപിക്കാം.

പെൻഷൻ സ്ലാബുകൾ
 

പെൻഷൻ സ്ലാബുകൾ

നിലവിൽ, പദ്ധതിയ്ക്ക് അഞ്ച് പെൻഷൻ സ്ലാബുകളാണ് ഉള്ളത്. ഇതുവഴി ആയിരം രൂപ മുതൽ 5,0000 രൂപ വരെ നിങ്ങൾക്ക് പെൻഷൻ ലഭിക്കും. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി.

പ്രായപരിധി

18 വയസ്സ് മുതൽ പദ്ധതിയിൽ അം​ഗങ്ങളാകാം. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. കുറഞ്ഞത് 20 വർഷം ഈ പദ്ധതിയിൽ നിക്ഷേപം നടത്തണം. 60 വയസു മുതലാണ് പെൻഷൻ ലഭിച്ച് തുടങ്ങുക.

നിക്ഷേപ തുക

1000നും 50000നും ഇടയ്ക്ക് പെൻഷൻ കിട്ടണമെങ്കിൽ മാസം 42 രൂപ മുതൽ 210 രൂപ വരെ നിക്ഷേപം നടത്തണം. 18 വയസ്സിൽ നിക്ഷേപം തുടങ്ങുന്നവർക്കാണ് ഇത് ബാധകമാകുന്നത്. 40-ാമത്തെ വയസ്സിലാണ് നിങ്ങൾ നിക്ഷേപം തുടങ്ങുന്നതെങ്കിൽ മാസം 291 രൂപ മുതൽ 1454 രൂപ വരെ നിക്ഷേപം നടത്തേണ്ടി വരും.

ഓട്ടോ ഡെബിറ്റ്

പ്രതിമാസ നിക്ഷേപ തുക സേവിം​ഗ്സ് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പെൻഷൻ യോജനയിൽ ചേരും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിനുള്ള ബാലൻസ് ഇല്ലെങ്കിൽ പ്രതിമാസ പിഴ നൽകിയാൽ മാത്രമേ പദ്ധതിയിൽ തുടരാൻ സാധിക്കൂ.

അടൽ പെൻഷൻ യോജന അപേക്ഷാഫോം
 

അടൽ പെൻഷൻ യോജന അപേക്ഷാഫോം

അടൽ പെൻഷൻ യോജനയിലേക്കുള്ള അപേക്ഷാഫാറം http://www.jansuraksha.gov.in എന്ന വെബ് പേജിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ ഫോം ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, ഒറിയ, മറാത്തി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ ലഭ്യമാണ്.

നിങ്ങൾ ചെയ്യേണ്ടത്

  • എസ് ബി / ജൻ ധൻ അക്കൗണ്ട് ഉള്ള ബാങ്കിൽ നിന്ന് അപേക്ഷാ ഫോറം വാങ്ങുക
  • അത് പൂരിപ്പിച്ച് നൽകുക
  • മൊബൈൽ / ആധാർ നമ്പർ ചേർക്കുക (ആധാർ നിർബന്ധമല്ല)

malayalam.goodreturns.in

English summary

Invest rs 42 per month to get guaranteed monthly pension

atal pension yojana, invest rs 42 per month to get guaranteed monthly pension.
Story first published: Wednesday, April 3, 2019, 10:13 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more