ജോലി കിട്ടിയോ? ഉടൻ ഇക്കാര്യങ്ങൾ ചെയ്യുക, പിന്നീട് ഓർത്തിട്ട് കാര്യമില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി കിട്ടിയ ഉടൻ സേവിം​ഗ്സിനെക്കുറിച്ച് ചിന്തിക്കുന്നവർ വളരെ വിരളമാണ്. കിട്ടുന്ന കാശിന് കുറച്ചു നാളെങ്കിലും അടിച്ചു പൊളിച്ച് നടക്കുന്നവരാണ് യുവാക്കളിൽ അധികവും. എന്നാൽ ജോലി ലഭിച്ച ഉടൻ നിങ്ങൾ ചിന്തിക്കേണ്ടതും ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്. ഇക്കാര്യങ്ങൾ മറന്നാൽ പിന്നീട് ദു:ഖിക്കേണ്ടി വരും.

നിക്ഷേപ ലക്ഷ്യം
 

നിക്ഷേപ ലക്ഷ്യം

നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. കൃത്യമായ ഒരു ലക്ഷ്യമുണ്ടെങ്കിൽ പണം സമ്പാദിക്കാനുള്ള ആ​ഗ്രഹവും വർദ്ധിക്കും. നിക്ഷേപ പദ്ധതിയെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ മികച്ച സാമ്പത്തിക ഉപദേഷ്ടാവിൽ നിന്നും മാർഗ നിർദേശം തേടിയ ശേഷം മാത്രം നിക്ഷേപം നടത്തുക.

നേരത്തേ നിക്ഷേപം ആരംഭിക്കുക

ജോലി കിട്ടിയ ഉടൻ തന്നെ നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ കാശുണ്ടാക്കാൻ സാധിക്കും. നിങ്ങളുടെ വരുമാനത്തിൽ നിന്ന് കുറഞ്ഞത് 15 മുതൽ 20 ശതമാനം വരെയാണ് നിക്ഷേപം നടത്തേണ്ടത്. കരിയറിന്റെ തുടക്കത്തിൽ ഉയർന്ന ശമ്പളം ലഭിച്ചില്ലെങ്കിൽ പോലും ദീർഘകാല ലക്ഷ്യങ്ങൾക്ക് വേണ്ടി ആ തുകയിൽ നിന്നും നിക്ഷേപത്തിന് പണം കണ്ടെത്തണം.

വരവും ചെലവും അറിയുക

നിങ്ങളുടെ വരുമാനത്തിനും ചെലവുകൾക്കും കൃത്യമായ കണക്ക് സൂക്ഷിക്കുക. ഈ കണക്കുകൾ പരിശോധിച്ചാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി മികച്ച രീതിയിൽ സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയും.

റിസ്ക് എടുക്കാൻ ഭയക്കേണ്ട

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പെട്ടെന്ന് നേടുന്നതിന് റിസ്ക് എടുക്കുക തന്നെ വേണം. റിസ്ക് കുറഞ്ഞ നിക്ഷേപ മാർ​ഗങ്ങൾ നിങ്ങളെ പെട്ടെന്ന് കാശുകാരാക്കില്ല. അതുകൊണ്ട് റിസ്ക്കിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത് നിക്ഷേപം നടത്താൻ ശ്രദ്ധിക്കുക.

അനാവശ്യ ചെലവുകൾ ഒഴിവാക്കുക

ഇഎംഐയിലൂടെയും മറ്റും അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന് പകരം മാസം 500 രൂപയെങ്കിലും നിക്ഷേപിക്കാൻ സാധിച്ചാൽ നിങ്ങൾക്ക് ഭാവിയിൽ വലിയൊരു സമ്പാദ്യമുണ്ടാക്കാനാകും.

എമർജൻസി ഫണ്ട്

ജോലി കിട്ടുമ്പോൾ തന്നെ അടിയന്തര ഫണ്ടിനായി പണം മാറ്റി വയ്ക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ആറു മുതൽ ഒമ്പത് മാസത്തെ വീട്ടുചെലവുകൾക്ക് തുല്യമായ തുക ആയിരിക്കണം എമർജൻസി ഫണ്ട്. ചികിത്സ, തൊഴിൽ നഷ്ടം തുടങ്ങിയ സാമ്പത്തിക പ്രതിസന്ധികളിൽ ഈ തുക നിങ്ങളെ സഹായിക്കും.

malayalam.goodreturns.in

English summary

Investing for the first time? Here are 5 important tips to consider

Saving and investing are the most important tasks to manage your finances in a better way. But it differs from people to people. It is advisable to start saving once you get your first job. The early you start investing and saving, the more time you get to build a larger corpus. One should develop the habit of saving and investing in a planned way.
Story first published: Wednesday, April 10, 2019, 7:35 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more