ട്രെയിൻ യാത്രക്കാർക്ക് കാശ് ലാഭിക്കാം; ടിക്കറ്റ് എടുക്കാൻ ഈ കാർഡ് ഉപയോ​ഗിച്ചാൽ മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐആർസിടിസിയും ചേർന്ന് ട്രെയിൻ യാത്രക്കാർക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക കാർഡാണ് എസ്ബിഐ പ്ലാറ്റിനം കാർഡ്. ഈ കാർഡ് ഉപയോ​ഗിക്കുന്നത് വഴി നിരവധി ആനുകൂല്യങ്ങളാണ് യാത്രക്കാർക്ക് ലഭിക്കുക.

ടിക്കറ്റ് ബുക്കിം​ഗ്
 

ടിക്കറ്റ് ബുക്കിം​ഗ്

ഐആർസിടിസി വെബ്സൈറ്റ് വഴി എസ്ബിഐ പ്ലാറ്റിനം കാർഡ് ഉപയോ​ഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്താൽ 10 ശതമാനം വാല്യു ബാക്ക് റിവാർഡ് പോയിന്റായി ലഭിക്കും. കാർഡ് ഉപയോ​ഗിക്കുന്നവർക്ക് 1.8 ശതമാനം ട്രാൻസാക്ഷൻ ചാർജ് ഇളവും ലഭിക്കും. ട്രെയിൻ ടിക്കറ്റിന് പുറമേ വിമാന ടിക്കറ്റുകളും ഐആർസിടിസി വെബ്സൈറ്റ് വഴി ഇളവുകളോടു കൂടി ബുക്ക് ചെയ്യാവുന്നതാണ്.

റിവാർഡ് പോയിന്റ്

കാർഡ് എടുത്ത് 45 ദിവസത്തിനകം 500 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾ നടത്തിയാൽ 350 ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും. ഓരോ 125 രൂപയ്ക്കും ഒരു റിവാർഡ് പോയിന്റ് വീതമാണ് ലഭിക്കുക.

കാർഡിന്റെ ഫീസ്

500 രൂപയാണ് എസ്ബിഐ പ്ലാറ്റിനം കാർഡിന്റെ വാർഷിക ഫീസ്. 300 രൂപ വാർഷിക പുതുക്കൽ ഫീസായും നൽകണം.

ടിക്കറ്റ് ബുക്കിം​ഗ്

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ ചുവടെ ചേർക്കുന്നു. .

  • irctc.co.in എന്ന വെബ്സൈറ്റ് തുറന്ന് രജിസ്റ്റർ ചെയ്യുക.
  • യൂസർനെയിമും പാസ്‍വേർഡും നൽകി ലോ​ഗിൻ ചെയ്യുക
  • ആവശ്യമായ സീറ്റ് തിരഞ്ഞെടുക്കുക
  • പേയ്മെന്റിനായി എസ്ബിഐ കാർഡ് തിരഞ്ഞെടുക്കുക
ഇന്ത്യയ്ക്ക് പുറത്തും ഉപയോ​ഗിക്കാം
 

ഇന്ത്യയ്ക്ക് പുറത്തും ഉപയോ​ഗിക്കാം

ഐആർസിടിസി എസ്ബിഐ പ്ലാറ്റിനം കാർഡ് ആഗോളതലത്തിൽ സ്വീകാര്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് പുറത്തും മികച്ച ട്രാവൽ കാർഡായി ഇത് ഉപയോ​ഗിക്കാം. വൈദ്യുതി, ഇൻഷുറൻസ്, ടെലിഫോൺ, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവയുടെ പേയ്മെന്റുകളും ഈ കാർഡ് ഉപയോ​ഗിച്ച് വളരെ എളുപ്പത്തിൽ നടത്താവുന്നതാണ്.

malayalam.goodreturns.in

English summary

IRCTC SBI Platinum card: Save transaction charges on railway ticket booking

State Bank of India (SBI), country's largest lender and Indian Railways Catering and Tourism Corporation (IRCTC) have come up together to offers various benefits to the Indian Railways passengers through IRCTC SBI Platinum Card.
Story first published: Monday, April 8, 2019, 6:20 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more