ടൂർ പോകാൻ പ്ലാനുണ്ടോ? ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര പോകാം, സൂപ്പർ സ്ഥലങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികൾക്ക് വേനലവധിയായതോടെ അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്ന തിരക്കിലാകും പല കുടുംബങ്ങളും. എന്നാൽ പണമാണ് എല്ലാവരെയും യാത്രകളിൽ നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, ഏറ്റവും കുറഞ്ഞ ചെലവിൽ അടിപൊളി ട്രിപ്പ് പോകാൻ പറ്റിയ ചില സ്ഥലങ്ങൾ ഇവയാണ്.

 

ഭൂട്ടാൻ

ഭൂട്ടാൻ

കുറഞ്ഞ ചെലവിൽ ഇന്ത്യയ്ക്ക് പുറത്ത് ടൂർ പോകാൻ പറ്റിയ മികച്ച സ്ഥലമാണ് ഭൂട്ടാൻ. ദമ്പതികൾക്കായുള്ള നാല് ദിവസവും മൂന്ന് രാത്രിയുമടങ്ങുന്ന ടൂർ പാക്കേജിന്റെ നിരക്ക് 20,000 രൂപയിൽ താഴെയാണ്. മൂന്ന് ദിവസത്തെ താമസത്തിന് വേണ്ടിയുള്ള ചെലവ് 9,000 രൂപ മാത്രമാണ്. മറ്റ് ചെലവുകൾക്ക് 10000 രൂപ മാറ്റി വച്ചാൽ ആകെ ചെലവ് 19000 രൂപയാണ്.

ഗോവ

ഗോവ

ബീച്ചുകൾ ഇഷ്ട്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാണ് ​ഗോവ. ഓഫ് സീസണിലാണ് പോകുന്നതെങ്കിൽ ഹോട്ടൽ, ഭക്ഷണം എന്നിവയ്ക്ക് 35% വരെ ഡിസ്കൗണ്ട് ലഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി ടൂറിസവും ഗോവ ടൂർ പാക്കേജുകൾ നൽകുന്നുണ്ട്. 4 ദിവസവും 3 രാത്രികളുമടങ്ങുന്ന യാത്രയ്ക്ക് ആകെ വരുന്ന ചെലവ് 20000 രൂപയിൽ താഴെയാണ്.

ഋഷികേശ്

ഋഷികേശ്

സാഹസിക യാത്രകൾ ഇഷ്ട്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലമാണ് ഋഷികേശ്. സാഹസിക വിനോദങ്ങളും വാട്ടർ സ്പോർട്സുകളും ഋഷികേശ് പാക്കേജിൽ ലഭ്യമാണ്. നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്. മൂന്ന് രാത്രിയും നാല് പകലും അടങ്ങുന്ന പാക്കേജിന് വെറും 6000 രൂപ മാത്രമേ ചെലവ് വരൂ. എന്നാൽ കാഴ്ചകൾ കാണാനും, ഭക്ഷണം, കായിക വിനോദങ്ങൾ എന്നിവയ്ക്കുമായി 4,000 മുതൽ 5,000 രൂപ വരെ ചെലവ് വരും. ആകെ 11000 രൂപയാണ് പരമാവധി ചെലവാകുന്ന തുക.

ധർമ്മശാല

ധർമ്മശാല

ഹിൽ സ്റ്റേഷനുകൾ ഇഷ്ട്ടപ്പെടുന്നവർക്ക് പറ്റിയ വിനോദ സഞ്ചാര കേന്ദ്രമാണ് ധർമ്മശാല. ടൂറിസ്റ്റുകൾക്കിടയിൽ പ്രശസ്തമായി കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ധർമ്മശാല. അതുകൊണ്ട് തന്നെ ഹോട്ടലുകൾക്കും മറ്റും അൽപ്പം ചെലവ് കൂടും. എങ്കിലും ദമ്പതികൾക്ക് മൂന്നു രാത്രിയ്ക്കും നാല് പകലിനും 15,000 രൂപ വരെയാണ് പരമാവധി ചെലവാകുന്ന തുക. കാഴ്ചകൾ, ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

മേഘാലയ

മേഘാലയ

പ്രകൃതി ഭംഗിക്ക് പേരുകേട്ട സ്ഥലമാണ് രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശമായ മേഘാലയ. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സംസ്കാരമാണ് ഇവിടുത്തേത്. 20000 രൂപയാണ് മേഘാലയ ടൂർ പാക്കേജിന്റെ ചെലവ്. യാത്രകൾ, കാഴ്ചകൾ, ഭക്ഷണം, മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയാണ് ഈ തുക.

malayalam.goodreturns.in

English summary

Planning a summer trip? Check out these 5 affordable destinations

Summer is here and soon kids will have their summer vacations. Summer vacations are a perfect time for friends and families to plan holiday trips, adventurous trips and tours. With so many different tour packages available nowadays, people have a lot of options when it comes to selecting their holiday destination spot.
Story first published: Monday, April 29, 2019, 6:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X