സേവിം​ഗ്സ് അക്കൗണ്ട് പലിശ നിരക്കുകളിൽ വീണ്ടും കുറവ്; ഈ ബാങ്കുകളുടെ പലിശകൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിൽ സേവിം​ഗ്സ് അക്കൗണ്ട് ഇല്ലാത്തവർ വളരെ വിരളമാണ്. എന്നാൽ സേവിം​ഗ്സ് അക്കൗണ്ടുകൾക്ക് വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനെക്കുറിച്ച് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. വെറും 3.5 മുതൽ 6 ശതമാനം മാത്രമാണ് ബാങ്കുകൾ നൽകുന്ന പലിശ നിരക്ക്. എന്നാൽ ഏപ്രില്‍ നാലിന് ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ചതോടെ പലിശ നിരക്ക് വീണ്ടും കുറക്കാന്‍ തീരുമാനിച്ചു. വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ ചുവടെ ചേർക്കുന്നു.

എസ്ബിഐ
 

എസ്ബിഐ

എസ്ബിഐ സേവിം​ഗ്സ് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ വരെയുണ്ടെങ്കിൽ 3.5ശതമാനം വരെയാണ് പലിശ ലഭിക്കുക. ഒരു ലക്ഷത്തിന് മുകളില്‍ അക്കൗണ്ടില്‍ അവശേഷിച്ചാല്‍ 3.25 ശതമാനമാകും പലിശ. മെയ് ഒന്നു മുതലാണ് ഈ നിരക്ക് പ്രാബല്യത്തിൽ വരിക.

എച്ച്ഡിഎഫ്‌സി ബാങ്ക്

50 ലക്ഷം രൂപയ്ക്കു താഴെയുള്ള അക്കൗണ്ടിലെ ബാലന്‍സിന് 3.50 ശതമാനമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്ന പലിശ. അതിനു മുകളില്‍ പണം അക്കൗണ്ടിലുണ്ടെങ്കിൽ നാല് ശതമാനം പലിശ ലഭിക്കും. ഇതും പുതുക്കിയ നിരക്കാണ്.

ഐസിഐസിഐ ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്ന അതേ പലിശ നിരക്കാണ് ഐസിഐസിഐ ബാങ്കും വാ​ഗ്ദാനം ചെയ്യുന്നത്. അതായത് 50 ലക്ഷം രൂപയ്ക്കു താഴെയുള്ള അക്കൗണ്ടിലെ ബാലന്‍സിന് 3.50 ശതമാനം പലിശയും 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് 4 ശതമാനം പലിശയുമാണ് വാ​ഗ്ദാനം ചെയ്യുന്നത്.

കൊട്ടക് മഹീന്ദ്ര
 

കൊട്ടക് മഹീന്ദ്ര

ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകുന്നത് 4.5 ശതമാനം പലിശയാണ്. മുമ്പ് ഇത് 5 ശതമാനമായിരുന്നു. ഏപ്രിൽ 15 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. ഒരു ലക്ഷത്തിനു മുകളില്‍ ഒരു കോടി രൂപ വരെയുള്ല നിക്ഷേപത്തിന് ആറു ശതമാനം പലിശ ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ

പൊതുമേഖലയില്‍ രണ്ടാമത്തെ വലിയ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. 3.50 മുതല്‍ 4 ശതമാനം വരെയാണ് സേവിം​ഗ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന് ബാങ്ക് നല്‍കുന്ന പലിശ.

malayalam.goodreturns.in

English summary

savings account interest rate

Here is a list of savings account interest rate offered by all major Indian Banks.
Story first published: Monday, April 22, 2019, 9:14 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more