ഭവന വായ്പ അടച്ചു തീർക്കാൻ വരട്ടെ; കിട്ടാൻ പോകുന്ന ചില നേട്ടങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവന വായ്പകൾ സമയത്തിന് അടച്ചു തീർക്കുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന മികച്ച തീരുമാനം തന്നെയാണ്. എന്നാൽ കാലാവധിയ്ക്ക് മുമ്പ് അടച്ചു തീർക്കാൻ പ്ലാനുണ്ടെങ്കിൽ ചില കാര്യങ്ങൾ ഓർക്കുക. ഭവന വായ്പ കൊണ്ട് നിങ്ങൾക്ക് ചില സാമ്പത്തിക നേട്ടങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

നികുതി ഇളവ്
 

നികുതി ഇളവ്

ഭവന വായ്പ എടുത്തിട്ടുള്ളവർക്ക് നികുതി ഇളവ് ലഭിക്കും. കാലാവധിയ്ക്ക് മുമ്പ് ലോൺ തിരിച്ചടച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന നികുതി ഇളവ് ഇല്ലാതാകും.

മറ്റ് ലക്ഷ്യങ്ങൾ

നിങ്ങളുടെ പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങൾക്കും, എമർജൻസി ഫണ്ടിലേയ്ക്കും തുക മാറ്റി വച്ചതിന് ശേഷമാകണം കാലാവധി പൂർത്തിയാകാത്ത ലോണിന്റെ തുക മുഴുവനായും അടച്ചു തീർക്കാൻ. എന്നാൽ രണ്ട് വായ്പകൾ എടുത്തിട്ടുള്ളവർ ഉയർന്ന തുക ആദ്യം അടച്ചു തീർക്കാൻ ശ്രമിക്കുക.

നിക്ഷേപങ്ങൾ

കൈയിൽ പണം അധികം വരുമ്പോൾ കൂടുതൽ കാലാവധിയുള്ള ലോൺ തിരിച്ചടയ്ക്കുന്നതിനേക്കാൾ നല്ലത് കൂടുതൽ ലാഭം ലഭിക്കുന്ന നിക്ഷേപം നടത്തുന്നതാണ്. എന്നാൽ പണം നഷ്ട്ടമാകില്ലെന്ന് ഉറപ്പുള്ള നിക്ഷേപ പദ്ധതികളിൽ മാത്രമേ നിക്ഷേപം നടത്താവൂ.

പ്രീപേയ്മെന്റ് ചാർജ്

കാലാവധിയ്ക്ക് മുമ്പ് വായ്പ മുഴുവൻ തിരിച്ചടച്ചാൽ ചില ബാങ്കുകൾ പ്രീപേയ്മെന്റ് ചാർജ് ഈടാക്കും. ഇത്തരത്തിൽ അധിക തുക ബാങ്കുകൾക്ക് നൽകുന്നതിനേക്കാൾ ലാഭം പണം മറ്റ് നിക്ഷേപ പദ്ധതികളിലേയ്ക്ക് മാറ്റുന്നതാണ്. എന്നാൽ വായ്പ കുടിശ്ശിക വരുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

കാലാവധി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

മിക്കപ്പോഴും ഭവനവായ്പ പരാമവധി കൂടിയ കാലയളവിലേക്ക് എടുക്കാന്‍ പലരും ശ്രമിക്കാറുണ്ട്. കാരണം മാസ ഗഡു (EMI) ഏറ്റവും കുറവായിരിക്കും എന്നതു തന്നെ. എന്നാൽ കഴിയുമെങ്കില്‍ 15 മുതല്‍ 20 വര്‍ഷത്തേക്ക് ഉള്ള കാലാവധി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പരമാവധി കാലയളവായ 30 വര്‍ഷത്തേക്ക് വായ്പ എടുത്താൻ ഈ 30 വർഷവും നമ്മൾ പലിശയും നൽകേണ്ടി വരും.

ഭവന വായ്പ ലഭിക്കുന്നത് ആർക്കൊക്കെ?

സ്ഥിര വരുമാനക്കാര്‍ക്കാണ് ഭവനവായ്പ ലഭ്യമാകുക. ശമ്പളമുള്ള ജോലി, സ്ഥിരവരുമാനം, പെന്‍ഷന്‍ തുടങ്ങിയ ഉള്ളവര്‍ക്ക് വായ്പ ലഭിക്കും. സ്ഥിരവരുമാനമില്ലെങ്കിലും ആദായനികുതി നല്‍കുന്നത്ര വരുമാനമുള്ളവര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്കും ഭവന വായ്പ ലഭിക്കും.

malayalam.goodreturns.in

English summary

Thinking about prepaying your home loan? Keep this in mind

The decision to prepay a home loan is a tough one because you need to see this with a perspective of whether you want to use this interest to save your tax or else you can prepay some part and close the loan. If you want to take tax benefit then you need to continue to pay the loan to save your taxes.
Story first published: Saturday, April 27, 2019, 9:38 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more