കാശ് ലാഭിക്കാൻ ഒരിയ്ക്കലും നോ പറയരുത് ഇക്കാര്യങ്ങളോട്; ഉറപ്പായും പണി കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം ചെലവാക്കുന്ന കാര്യത്തിൽ അൽപ്പം നിയന്ത്രണങ്ങളുള്ളത് എപ്പോഴും നല്ലത് തന്നെ. എന്നാൽ കാശ് ലാഭിക്കാനായി ഒരിയ്ക്കലും ഒഴിവാക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. ഇക്കാര്യങ്ങൾ ഒഴിവാക്കിയാൽ നിങ്ങൾക്ക് കൂടുതൽ പണം ചെലവാകുക മാത്രമല്ല, ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായേക്കാം.

വാഹന മെയിന്റനൻസ്
 

വാഹന മെയിന്റനൻസ്

കാശ് ലാഭിക്കാനായി കാറുകളുടെ ചെറിയ കേടുപാടുകളും മറ്റും കണ്ടില്ലെന്ന് നടിക്കുന്നത് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നാണ്. കാരണം ഇത്തരം ചില കേടുപാടുകൾ പിന്നീട് വലിയ ചെലവിലേയ്ക്ക് മാത്രമല്ല, നിങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന അപകടങ്ങളിലേയ്ക്കും നയിച്ചേക്കാം.

ഹെൽത്ത് ചെക്കപ്പുകൾ

ഹെൽത്ത് ചെക്കപ്പുകൾ

അസുഖങ്ങളും മറ്റും വന്നാൽ ആരംഭത്തിൽ തന്നെ ഹെൽത്ത് ചെക്കപ്പുകൾ നടത്താനും ഡോക്ടറെ കാണാനും പലരും തയ്യാറാകില്ല. ജീവിതശൈലി രോ​ഗങ്ങൾ ഇന്ന് പലരെയും അലട്ടുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഹെൽത്ത് ചെക്കപ്പുകൾ നടത്തുന്നത് ഭാവിയിൽ ​ഗുണം ചെയ്യും. ചികിത്സാ ചെലവുകൾ ലാഭിക്കാൻ ഇത് ​ഗുണകരമാണ്.

മെഡിക്കൽ ഇൻഷുറൻസ്

മെഡിക്കൽ ഇൻഷുറൻസ്

ചികിത്സാ ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് ഒഴിവാക്കാനാവാത്ത കാര്യമാണ്. വലിയ തുകകൾ ചികിത്സയ്ക്കും മറ്റും ആവശ്യമായി വരുമ്പോൾ മെഡിക്കൽ ഇൻഷുറൻസുകൾ നിങ്ങളെ തീർച്ചയായും സഹായിക്കും. അതുകൊണ്ട് കാശ് ലാഭിക്കാനായി മെഡിക്കൽ ഇൻഷുറൻസ് ഒരിയ്ക്കലും ഒഴിവാക്കരുത്. നികുതി ലാഭിക്കാനുള്ള ഒരു മാർ​ഗം കൂടിയാണ് മെഡിക്കൽ ഇൻഷുറൻസ്.

ആരോ​ഗ്യകരമായ ഭക്ഷണം

ആരോ​ഗ്യകരമായ ഭക്ഷണം

ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ ഒരിയ്ക്കലും പിശുക്ക് കാണിക്കരുത്. അനാരോഗ്യകരമായ ഫാസ്റ്റ് ഫുഡ് രുചികരമായിരിക്കും. വില കുറവും ഉണ്ടാവും. എന്നാൽ ഇത് നിങ്ങളുടെ ആരോ​ഗ്യം നശിപ്പിക്കുകയും ചികിത്സയ്ക്കായി കൂടുതൽ പണം ചെലവാക്കേണ്ടിയും വരും.

സംരക്ഷണ ഉപകരങ്ങൾ

സംരക്ഷണ ഉപകരങ്ങൾ

നിങ്ങൾ സ്ഥിരമായി വാഹനം ഓടിക്കുന്ന ആളാണെങ്കിൽ ഹെൽമറ്റ്, ​ഗ്ലൗസ്, നിലവാരമുള്ള ഷൂസ് തുടങ്ങിയ നിങ്ങളെ സുരക്ഷിതരാക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ ഒരിയ്ക്കലും ലാഭം നോക്കരുത്. നിലവാരമുള്ള സാധനങ്ങൾ മാത്രം വാങ്ങുക. ഇവയ്ക്ക് ചെറിയ ലാഭം നോക്കുമ്പോൾ പിന്നീട് വലിയ ചെലവുകളിലേയ്ക്ക് നയിച്ചേക്കാം.

malayalam.goodreturns.in

English summary

4 things you should never compromise on while saving money

Saving money lies at the heart of possibly every major personal finance strategy. Be it to fund big-ticket purchases or events, build investment capital, emergency fund or retirement fund, or even to free yourself from debt: it all begins with your savings. So, if you’re disciplined with your money, a pro in cutting wasteful spends and is currently on a financial diet, good for you!
Story first published: Saturday, May 4, 2019, 10:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X