ഭവന വായ്പ എടുക്കുന്നവർ സൂക്ഷിക്കുക; ബാങ്കുകൾ പണി തരുന്നത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെ സ്വപ്നമാണ്. ബാങ്ക് ലോൺ പ്രതീക്ഷകളുമായി വീട് വയ്ക്കാൻ തുടങ്ങുന്നവർ വായ്പ എടുക്കും മുമ്പ് പലവട്ടം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ഒരിയ്ക്കലും തീർത്താൽ തീരാത്ത കടക്കെണിയിൽ പെട്ടേക്കാം. മാത്രമല്ല ബാങ്കുകൾ നിങ്ങളിൽ നിന്ന് ഈടാക്കുന്ന പണത്തെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടായിരിക്കണം.
നിങ്ങൾ ഭവന വായ്പ എടുക്കും മുമ്പ് മനസ്സിൽ വയ്ക്കേണ്ട ആറ് പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

 

ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് സ്കോർ

നിങ്ങൾ വായ്പക്ക് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ പരിഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആണ്. 750 അല്ലെങ്കിൽ അതിനു മുകളിലുള്ളതാണ് മികച്ച ക്രെഡിറ്റ് സ്കോർ. ഈ സ്കോർ ലഭിച്ചാൽ വായ്പയ്ക്ക് പലിശ നിരക്ക് കുറയാൻ സാധ്യതയുണ്ട്. വായ്പാ നടപടികൾ വേ​ഗത്തിലാക്കാനും ഉയർന്ന ക്രെഡിറ്റ് സ്കോർ സഹായിക്കും. നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുക എന്നത് അത്ര ശ്രമകരമായ കാര്യമല്ല. ക്രെഡിറ്റ് കാർഡ് പേയ്മെന്റ്, മുമ്പ് എടുത്തിട്ടുള്ള ലോൺ തുടങ്ങിയവ സമയബന്ധിതമായി തിരിച്ചടച്ചിട്ടുണ്ടെങ്കിൽ മികച്ച ക്രെ‍ഡിറ്റ് സ്കോർ ലഭിക്കും.

യോഗ്യത നിർണ്ണയിക്കുക

യോഗ്യത നിർണ്ണയിക്കുക

നിങ്ങൾ ഒരു ഭവന വായ്പ എടുക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുക. ക്രെഡിറ്റ് സ്കോർ, പേയ്മെന്റ് ചരിത്രം, വരുമാനം, പ്രായം, നിലവിലെ ബാധ്യത എന്നിവയിയുടെ അടസ്ഥാനത്തിൽ യോ​ഗ്യത നിർണ്ണയിക്കാവുന്നതാണ്. യോഗ്യതാ കാൽകുലേറ്റർ ഉപയോഗിച്ച് എത്ര രൂപ വരെ വായ്പ ലഭിക്കുമെന്നും കണ്ടെത്താം.

പലിശ നിരക്ക്

പലിശ നിരക്ക്

പലിശ നിരക്ക് അടിസ്ഥാനമാക്കി രണ്ട് തരത്തിലുള്ള ഭവന വായ്പകളാണ് ഉള്ളത്. ഫിക്സ‍ഡ് റേറ്റ് ലോണും ഫ്ലോട്ടിം​ഗ് ലോണും. ഫിക്സ‍ഡ് റേറ്റ് ലോണെടുത്താൽ വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് വായ്പയുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല. എന്നാൽ ഫ്ലോട്ടിം​ഗ് ലോണിൽ വിപണിയ്ക്ക് അനുസരിച്ച് വായ്പയുടെ പലിശ നിരക്കിൽ ഏറ്റക്കുറച്ചിലുകൾ വന്നേക്കാം.

കരാർ ശ്രദ്ധാപൂർവ്വം വായിക്കുക

കരാർ ശ്രദ്ധാപൂർവ്വം വായിക്കുക

നിങ്ങളുടെ ഭവന വായ്പ കരാർ ശ്രദ്ധാപൂർവ്വം വായിക്കണം. ഇത് നിയമപരമായ ഒരു രേഖയാണ്. കൂടാതെ ബാങ്കുകൾ പലിശ കൂടാതെ നിങ്ങളിൽ നിന്ന് ഈടാക്കുന്ന അധിക തുകകൾ, പിഴകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിനു പുറമെ, അഡ്മിനിസ്ട്രേഷൻ ചാർജ്, സർവീസ് ചാർജ്, പ്രോസസ്സിംഗ് ഫീസ് എന്നിവങ്ങനെ മറ്റ് ചാർജുകളുമുണ്ട്.

ഇഎംഐ

ഇഎംഐ

വായ്പക്കാരന്റെ സൗകര്യത്തിനായി ബാങ്കുകൾ ഇഎംഐ സേവനം അനുവദിക്കാറുണ്ട്. വീട് വാങ്ങുന്ന സമയത്ത് നിങ്ങൾ നൽകുന്ന ഡൗൺ പേയ്മെന്റിനെ ആശ്രയിച്ച് ആയിരിക്കും ഇഎംഐ നിശ്ചയിക്കുന്നത്. കൂടുതൽ തുക ഡൗൺ പേയ്മെന്റായി അടച്ചിട്ടുണ്ടെങ്കിൽ ഇഎംഐ കുറവായിരിക്കും.

ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

വിവിധ ബാങ്കുകളുടെ ഇഎംഐകൾ, പലിശ നിരക്ക് പ്രോസസ്സിംഗ് ഫീസ്, മറ്റ് ബന്ധപ്പെട്ട ചാർജുകൾ എന്നിവ പരിഗണിച്ച്, ഏറ്റവും ലാഭകരമായ ബാങ്ക് വായ്പയാണ് എടുക്കേണ്ടത്. പല ബാങ്കുകൾ താരതമ്യം ചെയ്യുന്നതിലൂടെ ഇത് കണ്ടെത്താനാകും.

malayalam.goodreturns.in

English summary

Home Loan: Important Things To Remember

If you are planning to take home loan, these are the important things you must keep in mind. your credit score have major role while taking home loan.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X