കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയ 500 പേർ പെരുവഴിയിൽ, ഫ്ളാറ്റുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉള്ളതെല്ലാം നുള്ളിപെറുക്കി ന​ഗരങ്ങളിൽ ഫ്ലാറ്റുകൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. ഫ്ലാറ്റുകൾ വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കൊച്ചിയിൽ ഫ്ലാറ്റു വാങ്ങി പെരുവഴിയിലായവരുടെ സ്ഥിതിയാകും. കൊച്ചിയിലെ മരട് നഗരസഭയിൽ തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്നാണ് സുപ്രീംകോടതി. ഇതോടെ 500 പേരാണ് പെരുവഴിയിലാകുന്നത്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിങ് എന്നിവയാണ് പൊളിക്കേണ്ട ഫ്ലാറ്റുകൾ.

 

അനധികൃത നിർമാണങ്ങൾ കാരണമുള്ള പ്രളയം താങ്ങാൻ കേരളത്തിന് ഇനിയും കഴിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അതുകൊണ്ട് ഫ്ലാറ്റുകൾ വാങ്ങുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്കും പണി കിട്ടും.

അധിക ചാർജുകൾ

അധിക ചാർജുകൾ

ഫ്ലാറ്റിന്റെ അടിസ്ഥാന വില മാത്രമാകില്ല, വാങ്ങൽ നടപടികൾ പൂർത്തിയാക്കുമ്പോൾ നിങ്ങളിൽ നിന്ന് ഈടാക്കുക. രജിസ്ട്രേഷന്‍ ചെലവ്, മെയിന്റനന്‍സ് ചാര്‍ജ്, കാർ പാർക്കിങ്, കെയർടേക്കിങ് ചാർജ്, മാലിന്യ- മലിനജല സംസ്കരണം പോലുള്ള പൊതുസംവിധാനങ്ങൾക്കുള്ള ചാർജ്, വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്ക് കൊടുക്കേണ്ടുന്ന തുക വേറെയായിരിക്കും. ഈ ചാര്‍ജുകളെല്ലാം എത്രയെന്ന് കൃത്യമായി ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പ് തന്നെ കൃത്യമായി അറിയണം.

വസ്തുവിന്റെ ഉടമസ്ഥാവകാശം

വസ്തുവിന്റെ ഉടമസ്ഥാവകാശം

ഫ്ളാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കിൽ നിങ്ങൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനായി പ്രമാണങ്ങള്‍ വിശദമായ പരിശോധിക്കുക. ബില്‍ഡര്‍ മറ്റൊരാളുടെ സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ അതിന് ബില്‍ഡര്‍ക്ക് സ്ഥലം ഉടമ അനുവാദം നൽകിയിരിക്കുന്നതിന്റെ തെളിവായ പവര്‍ ഓഫ് അറ്റോര്‍ണിയുടെ പകര്‍പ്പ് വിശദമായി പരിശോധിക്കണം. ഭൂമിയുടെ ആധാരം, മുന്‍ ആധാരം, ബാധ്യത ഇല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരെ കൊണ്ട് പരിശോധിപ്പിക്കുന്നതും നല്ലതാണ്.

ഫ്ലാറ്റിന് ബാധകമായ നികുതികൾ

ഫ്ലാറ്റിന് ബാധകമായ നികുതികൾ

വിൽപ്പന നികുതി, രജിസ്ട്രേഷൻ ഫീസ്, കെട്ടിട നികുതി തുടങ്ങിയവ ഫ്ലാറ്റുകൾക്കും ബാധകമാണ്. ഫ്ലാറ്റ് കൈമാറുന്നതിനു മുമ്പ് നികുതികൾ അടച്ചു തീർക്കേണ്ടത് ബിൽഡറുടെ ഉത്തരവാദിത്തമാണ്. ചില ബിൽഡർമാർ ഇത്തരത്തിൽ നികുതി അടച്ച ശേഷം, ആ തുക കൂടി നിങ്ങളുടെ ഫ്ലാറ്റിന്റെ വിലയോട് ചേർത്ത് ഈടാക്കാറുണ്ട്.

റെറ നിയമം

റെറ നിയമം

നിർമ്മാണം പൂർത്തിയാക്കി കൃത്യ സമയത്ത് ഫ്ളാറ്റ് കൈമാറിയില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം (റെറ) പരാതിപ്പെടാം. ഇങ്ങനെ സംഭവിച്ചാൽ ബിൽഡർ ഉപഭോക്താവിന് പിഴ നൽകേണ്ടി വരും.

രജ്സ്ട്രേഷൻ ഫീസ്

രജ്സ്ട്രേഷൻ ഫീസ്

വസ്തുവിന്റെ വിലയനുസരിച്ചാണ് രജിസ്ട്രേഷൻ ഫീസ് വ്യത്യാസപ്പെടുക. ആകെ തുകയുടെ ഏഴു മുതൽ 10 ശതമാനം വരെയാകാം രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും. അഡ്വക്കേറ്റ് ചാർജ്, നോട്ടറി ഫീസ് തുടങ്ങി മറ്റ് ഫീസുകളുമുണ്ട്.

രേഖകൾ ചോദിച്ച് വാങ്ങുക

രേഖകൾ ചോദിച്ച് വാങ്ങുക

ഫ്ളാറ്റ് സ്വന്തമാക്കി കഴിഞ്ഞാല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഇലക്ട്രിക്കല്‍ ഡ്രോയിംഗ്, പ്ലംബിങ് സ്‌കെച്ച്, ഫ്ളാറ്റ് നിങ്ങളുടെ സ്വന്തമാണ് എന്നതിന്റെ ഒര്‍ജിനല്‍ ആധാരം തുടങ്ങിയ രേഖകള്‍ ചോദിച്ച് തീർച്ചയായും ചോ​ദിച്ചു വാങ്ങണം. മിക്ക ഫ്‌ളാറ്റ് സമുച്ചയങ്ങളും ചതുപ്പ് നിലങ്ങളിൽ നിർമ്മിക്കുന്നതിനാൽ തറ നല്ല ഉറപ്പോടെ നിര്‍മിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പണി തീര്‍ന്നവയില്‍ താമസിക്കുന്നവരോട് അഭിപ്രായങ്ങൾ ചോദിക്കാവുന്നതാണ്. ഇല്ലെങ്കിൽ ഇപ്പോൾ കൊച്ചിയിൽ സംഭവിച്ചതു പോലെ കിടപ്പാടമില്ലാത്ത അവസ്ഥയാകും.

malayalam.goodreturns.in

English summary

Key Things You Should Remember Before Buying A Flat

These are the important things should remember before buying a flat.
Story first published: Thursday, May 9, 2019, 14:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X