വിദേശത്ത് ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്; ഏറ്റവും കൂടുതൽ അവസരം കാനഡയിൽ, ജോലി കിട്ടുന്ന മേഖലകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശത്ത് ജോലി നോക്കാൻ പ്ലാനുണ്ടോ? എങ്കിൽ നിങ്ങൾക്ക് പറ്റിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് കാനഡ. നിലവിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങളിലൊന്നാണിത്. ഏപ്രിൽ മാസത്തിലെ കണക്കുകൾ അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തൊഴിലവസരം സൃഷ്ടിച്ച രാജ്യം കാനഡയാണ്. കാനഡയിലെ ഒന്റാറിയോ, ക്യുബെക്ക്, അൽബെർട്ട, പ്രിൻസ് എഡ്വേർഡ് ദ്വീപുകൾ എന്നിവിടങ്ങളിലായി ആകെ ഒരു ലക്ഷത്തിലധികം പുതിയ നിയമനങ്ങളാണ് നടന്നത്.

 

തൊഴിലില്ലായ്മ നിരക്ക്

തൊഴിലില്ലായ്മ നിരക്ക്

പ്രതീക്ഷിച്ചതിനേക്കാൾ 10,000 തൊഴിലവസരങ്ങളാണ് ഏപ്രിലിൽ കാനഡയിൽ വർദ്ധിച്ചത്. ഇതോടെ കാനഡയിലെ തൊഴിലില്ലായ്മ നിരക്കിലും കുറവുണ്ടായി. മാർച്ചിൽ 5.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ഏപ്രിലിൽ ഇത് 5.7 ശതമാനമായി കുറഞ്ഞു. ഏപ്രിലിലെ മൊത്തം പുതിയ തൊഴിലവസരങ്ങളിൽ 73,000 പേർ മുഴുവൻ സമയ ജോലിക്കാരാണ്. സ്വകാര്യ മേഖലയിൽ 84,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

തൊഴിലവസരങ്ങൾ കൂടി

തൊഴിലവസരങ്ങൾ കൂടി

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 426,000 പുതിയ തൊഴിലവസരങ്ങളാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അതിൽ 248,000 അവസരങ്ങളും മുഴുവൻ സമയ ജോലികളിലാണ്. 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കും 55 വയസിനും അതിനു മുകളിൽ പ്രായമുള്ളവർക്കും 25 മുതൽ 54 വയസ്സു വരെയുള്ള സ്ത്രീകൾക്കുമാണ് ഏറ്റവും കൂടുതൽ ജോലി ലഭിച്ചിരിക്കുന്നത്.

കുടിയേറ്റം

കുടിയേറ്റം

കനേഡിയൻ സമ്പദ്‍വ്യവസ്ഥയെ വിശ്വസിച്ച് നിരവധി കുടിയേറ്റക്കാരാണ് കാനഡയിലേയ്ക്ക് എത്തുന്നത്. നിരവധി ഇന്ത്യക്കാരും കാനഡയിൽ ജോലി തേടി എത്തുന്നുണ്ട്. 24 വയസ്സിനും അതിൽ താഴെയുമുള്ളവർക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. ഗ്ലോബൽ ടാലന്റ് സ്ട്രീം എന്ന തടസ്സരഹിതവും വേഗതയേറിയതുമായ വഴിയിലൂടെ

ഇന്ത്യക്കാർക്ക് കാനഡയിൽ വൻ തൊഴിലവസരം; അപേക്ഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ജോലി

ഒന്റാറിയോയിൽ കൂടുതൽ അവസരം

ഒന്റാറിയോയിൽ കൂടുതൽ അവസരം

കാനഡയിലെ ഏറ്റവും ജനകീയ പ്രവിശ്യയായ ഒന്റാറിയോയിൽ ഏപ്രിലിൽ പുതുതായി 47,000 പേർക്കാണ് ജോലി ലഭിച്ചത്. 15നും 24നും ഇടയിൽ പ്രായമുള്ള പാർട്ട് ടൈം ജോലിക്കാരുടെ എണ്ണം വർദ്ധിച്ചതാണ് നിരക്ക് ഉയരാൻ കാരണം. ഒന്റാറിയോയിലെ തൊഴിലില്ലായ്മ നിരക്ക് 0.3 ശതമാനം കുറഞ്ഞ് 4.3 ശതമാനത്തിലേക്ക് കുറഞ്ഞു. ആൽബെർട്ടയിൽ ഏപ്രിലിൽ 21,000 പേർക്കാണ് പുതുതായി ജോലി ലഭിച്ചത്. ‌

ജോലി സാധ്യതയുള്ള മേഖലകൾ

ജോലി സാധ്യതയുള്ള മേഖലകൾ

കാനഡയിൽ ഏറ്റവും കൂടുതൽ ജോലി ലഭിക്കുന്ന തൊഴിൽ മേഖലകൾ താഴെ പറയുന്നവയാണ്.

  • വ്യാപാര മേഖല
  • നിർമ്മാണ മേഖല
  • വിവരം, സംസ്കാരം, വിനോദം
  • പബ്ലിക് അ‍ഡ്മിനിസ്ട്രേഷൻ
  • കൃഷി

malayalam.goodreturns.in

Read more about: job canada ജോലി കാനഡ
English summary

Most Job Oppertunities In Canada

Canada is one of the countries that currently create the highest employment rate. Canada is the largest employer in the world in terms of employment in April.
Story first published: Monday, May 20, 2019, 9:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X