ഇടത്തരക്കാർക്ക് ധൈര്യമായി തുടങ്ങാവുന്ന മ്യൂച്വൽ ഫണ്ടുകൾ; കാശ് പോകുമെന്ന പേടി വേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നവർ നമ്മുടെ നാട്ടിൽ വളരെ കുറവാണ്. കൈയിലുള്ള കാശ് വെറുതെ കളയുന്നത് എന്തിനാണെന്നാവും പലരുടെയും ചിന്ത. ഉയർന്ന വരുമാനമുള്ളവർ മാത്രം നടത്തുന്ന നിക്ഷേപ മാർ​ഗമാണ് മ്യൂച്വൽ ഫണ്ട് എന്ന് കരുതുന്നവരും കുറവല്ല. എന്നാൽ ഇടത്തരക്കാർക്കും ധൈര്യമായി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താം. എവിടെ നിക്ഷേപിക്കണമെന്നും മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്നും പരിശോധിക്കാം.

സാമ്പത്തിക ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപം
 

സാമ്പത്തിക ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപം

നിങ്ങൾക്ക് വ്യക്തമായ ഒരു സാമ്പത്തിക ലക്ഷ്യമുണ്ടെങ്കിൽ അതിന് അനുസരിച്ചുള്ള മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. അതായത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം നേടിയെടുക്കാൻ നിശ്ചയിച്ചിരിക്കുന്ന കാലാവധി കണക്കാക്കി മികച്ച നിക്ഷേപം തിരഞ്ഞെടുക്കണം. പ്രതിമാസം 10000 രൂപ മാറ്റി വയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്ക് ലാഭകരമായ നിരവധി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. പല ഫണ്ടുകളിലായി നിക്ഷേപം നടത്തുകയും ചെയ്യാം.

മൾട്ടി ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീമുകൾ

മൾട്ടി ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീമുകൾ

ദീർഘകാല നിക്ഷേപങ്ങളാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ സാധാരണക്കാരായ നിക്ഷേപകർക്ക് പറ്റിയ മ്യൂച്വൽ ഫണ്ട് സ്കീം മൾട്ടി ക്യാപ്പ് മ്യൂച്വൽ ഫണ്ട് സ്കീമാണ്. റിസ്ക്ക് കുറഞ്ഞ നിക്ഷേപം നടത്താൻ താത്പര്യമുള്ളവർക്ക് പറ്റിയ മ്യൂച്വൽ ഫണ്ട് സ്കീമാണിത്. ഇടത്തരം നിക്ഷേപകരിൽ പലരും സാധാരണ തിര‍ഞ്ഞെടുക്കുന്നത് മൾട്ടി ക്യാപ് മ്യൂച്വൽ ഫണ്ടുകളാണ്. കാരണം റിസ്ക്ക് കുറവാണ് എന്നത് തന്നെ.

മികച്ച മ്യൂച്വൽ ഫണ്ടുകൾ

മികച്ച മ്യൂച്വൽ ഫണ്ടുകൾ

ലാർജ് & മിഡ് ക്യാപ് മ്യൂച്വൽ ഫണ്ട് വിഭാഗത്തിലെ ഒന്നാമനാണ് മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട്. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഫണ്ടുകളിലൊന്നാണിത്. അൽപ്പം റിസ്ക്ക് എടുക്കാൻ താത്പര്യമുള്ളവർക്കാകും ഈ നിക്ഷേപം കൂടുതൽ ​ഗുണകരമാകുക. വലിയ, മിഡ് ക്യാപ് സ്കീമുകൾ കോർപ്പസിന്റെ 35 ശതമാനം മിഡ് ക്യാപ് സ്റ്റോക്കുകളിൽ നിക്ഷേപിക്കാൻ നിർബന്ധിതമാക്കിയിരിക്കുന്നതിനാൽ, അവ അപകടകരവും അസ്ഥിരവുമാകാം.

ഷോർട്ട് ടേം ക്യാപ്പിറ്റൽ ​ഗെയിൻസ് ടാക്സ്

ഷോർട്ട് ടേം ക്യാപ്പിറ്റൽ ​ഗെയിൻസ് ടാക്സ്

ഷോർട്ട് ടേം ക്യാപ്പിറ്റൽ ​ഗെയിൻസ് ടാക്സ് അടയ്ക്കുന്നത് ഒഴിവാക്കണമെങ്കിൽ ഒരു വർഷത്തിനുശേഷം നിങ്ങൾക്ക് മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ടിലെ നിക്ഷേപം വിൽക്കാവുന്നതാണ്. ഒരു വർഷത്തിൽ കൂടുതൽ കൈവശം വയ്ക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഒരു സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തിലധികം രൂപയുടെ നേട്ടത്തിന് 10 ശതമാനം ഷോർട്ട് ടേം ക്യാപ്പിറ്റൽ ​ഗെയിൻസ് ടാക്സ് നൽകണം.

malayalam.goodreturns.in

English summary

Best Mutual Fund Scheme For Long Term Investment

The middle class can also boldly invest in a mutual fund. Let's look at where to invest and how to choose mutual funds.
Story first published: Thursday, June 20, 2019, 16:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X