അമ്മയാകാൻ തീരുമാനിച്ചോ? സാമ്പത്തികമായി ചെയ്യേണ്ട മുന്നൊരുക്കങ്ങൾ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയാകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിലൊന്നാണ്. മാത്രമല്ല ജനിക്കുന്ന കുട്ടിയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും വാ​ഗ്ദാനം ചെയ്യണമെങ്കിൽ സാമ്പത്തികമായും നിങ്ങൾ ഭദ്രതയുള്ളവരായിരിക്കണം. കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പണം ധാരാളം ആവശ്യമായി വരാം. നിലവിലെ സാഹചര്യത്തിൽ വർഷം തോറും ആരോഗ്യ ചെലവുകളും പ്രതിരോധ കുത്തിവയ്പ്പ് ചെലവുകളും മറ്റും ഉയർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ​ഗർഭിണി ആകുന്നതിന് മുമ്പ് തന്നെ സാമ്പത്തികമായി എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് പരിശോധിക്കാം.

 

ജോലി പോയാലും ജീവിക്കാം

ജോലി പോയാലും ജീവിക്കാം

കുഞ്ഞു ജനിച്ച് ആദ്യ വർഷങ്ങളിൽ ജോലി ഉപേക്ഷിക്കേണ്ടി വരുന്ന അമ്മമാർ നിരവധിയാണ്. ഈ സമയത്ത് ഭർത്താവിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയേണ്ടി വരും. അതിനാൽ ജോലിയുള്ള ഭാര്യമാർ മുൻകൂട്ടി തന്നെ പണം മാറ്റി വയ്ക്കുന്നത് ​ഗുണം ചെയ്യും. അതായത് രണ്ട് ലക്ഷം രൂപയെങ്കിലും ​ഗർഭിണി ആകുന്നതിന് മുമ്പ് നിങ്ങളുടെ അക്കൗണ്ടിലുണ്ടെങ്കിൽ നിങ്ങൾക്ക് ജോലി ഇല്ലാത്ത സാഹചര്യത്തിലും സാമ്പത്തികമായി കൂടുതൽ ബുദ്ധിമുട്ടേണ്ടി വരില്ല.

​ഗർഭകാലത്തെ ചെലവുകൾ

​ഗർഭകാലത്തെ ചെലവുകൾ

ഗർഭം ധരിക്കുന്ന ആദ്യ മാസം മുതൽ നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും. ആശുപത്രി ചെലവുകളായ, മരുന്ന്, സ്കാനിം​ഗ്, ​ഡോക്ടറുടെ ഫീസ് എന്നു തുടങ്ങി പോഷക സമൃദ്ധമായ ആഹാരങ്ങൾക്കു വരെ കൂടുതൽ പണം കണ്ടെത്തണം. ഇത് ഓരോ മാസത്തെയും നിങ്ങളുടെ ബഡ്ജറ്റ് വർദ്ധിപ്പിക്കും.

ഹെൽത്ത് ഇൻഷുറൻസ്

ഹെൽത്ത് ഇൻഷുറൻസ്

ജോലിക്കാർക്ക് സ്ഥാപനങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഒരു പരിധി വരെ ഉപകാരപ്പെടും. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതു മുതൽ അമ്മയുടെ ചെലവുകളും കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള കു‍ഞ്ഞിന്റെ ചെലവുകളും ഉൾപ്പെടുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസി വഴി ക്ലെയിം ചെയ്യാം. ഇത് ആശുപത്രി ചെലവുകളിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തും.

ജോയിന്റ് അക്കൗണ്ട്

ജോയിന്റ് അക്കൗണ്ട്

ദമ്പതികൾ ഇരുവരും ചേർന്ന് ​ഗർഭകാലത്തെ ചെലവുകൾക്കും കുഞ്ഞു ജനിച്ചതിന് ശേഷമുള്ള ചെലവുകൾക്കുമായി ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങുന്നത് നല്ലതാണ്. അമ്മയാകാൻ തയ്യാറെടുക്കുന്നതിന് ഒരു വർഷം മുമ്പെങ്കിലും ഇത്തരത്തിൽ പണം സമ്പാദിക്കാനായാൽ ആവശ്യങ്ങൾക്കുള്ള പണത്തിന് അവസാന നിമിഷം ഓടി നടക്കേണ്ടി വരില്ല. മാസാമാസം റിക്കറിം​ഗ് ഡിപ്പോസിറ്റ് ആയും പണം മാറ്റി വയ്ക്കാവുന്നതാണ്.

malayalam.goodreturns.in

English summary

How To Plan Financially For A Baby?

Becoming a mother is one of the important steps in the life of a woman.
Story first published: Friday, June 7, 2019, 17:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X