കാർ ലോൺ എടുക്കുന്നവർ സൂക്ഷിക്കുക; പണി കിട്ടുന്നത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായൊരു കാർ എല്ലാവരുടെയും സ്വപ്നമാണ്. സ്വപ്നത്തേക്കാൾ ഉപരി ഒരു കുടുംബത്തിൽ ഒരു കാർ എന്നത് ഒരു അത്യാവശ്യം കൂടിയായി മാറിയിരിക്കുകയാണ് ഇന്ന്. മൊത്തം പണം കൊടുത്ത് കാർ വാങ്ങാൻ കഴിയാത്തവരെ സഹായിക്കുന്ന ഒന്നാണ് ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുന്ന കാർ ലോൺ. എന്നാൽ കാർ ലോണെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് പല അബദ്ധങ്ങളും പറ്റാൻ സാധ്യതയുണ്ട്. ലോണെടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.

വായ്പാ തുകയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
 

വായ്പാ തുകയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

പുതിയ കാർ വാങ്ങുന്നതിനും മുമ്പ് മറ്റാരുടെയെങ്കിലും ഉടമസ്ഥതയിലുള്ള കാറുകൾ വാങ്ങുന്നതിനും ബാങ്കിൽ നിന്ന് വായ്പ ലഭിക്കും. എന്നാൽ പലിശ നിരക്കുകളിൽ വ്യത്യാസമുണ്ടാകും. വായ്പ തുക അപേക്ഷകന്റെ പ്രായം, വരുമാനം എന്നിവയെ ആശ്രയിച്ചാണ് ലഭിക്കുക. പ്രതിമാസ ശമ്പളവും വാർഷിക വരുമാനവും വായ്പാ തുകയെ സ്വാധീനിക്കുന്ന മറ്റ് ചില ഘടകങ്ങളാണ്.

കാറിന്റെ വില

വാഹനത്തിന്റെ എക്സ്ഷോറൂം വില, ഓൺ റോഡ് വില തുടങ്ങിയ കാര്യങ്ങൾ കാർ ലോൺ എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കണം. എക്സ്ഷോറൂം വില, ഒരു ഡീലറുടെ പക്കൽ നിന്ന് ഒരു കാർ വാങ്ങാൻ ഉപഭോക്താവ് നൽകുന്ന തുകയാണ്. രജിസ്ട്രേഷൻ ചാർജുകൾ, ഇൻഷുറൻസ് പ്രീമിയം, റോഡ് ടാക്സ് തുടങ്ങിയവ നൽകുമ്പോൾ ഇത് ഓൺ-റോഡ് വിലയായി മാറുന്നു. വാസ്തവത്തിൽ, കാർ നിങ്ങളുടെ സ്വന്തമാകണമെങ്കിൽ ചെലവാകുന്ന മൊത്തം തുകയാണ് ഓൺ-റോഡ് വില.

ഇഎംഐ

വായ്പ തിരിച്ചടയ്ക്കുന്നത് ഇഎംഐ രീതിയിലായതുകൊണ്ട് മാസം മറ്റ് ചെലവുകൾ കഴിഞ്ഞ് എത്ര രൂപ തിരിച്ചടയ്ക്കാനാകുമെന്ന് പരിശോധിക്കുക. ഇത് കണക്കുകൂട്ടി വേണം ഇഎംഐ തിരഞ്ഞെടുക്കേണ്ടത്. സ്ത്രീകൾക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുമുണ്ട്.

പ്രോസസ്സിം​ഗ് ഫീസ്

വായ്പ അനുവദിക്കുന്നതിനൊപ്പം ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് ഈടാക്കുന്ന തുകയാണ് പ്രോസസിം​ഗ് ഫീസ്. ഓരോ ബാങ്കിലെയും പ്രോസസ്സിം​ഗ് ഫീസ് വ്യത്യസ്തമായിരിക്കും. ബാങ്കിന്റെ പ്രോസസ്സിം​ഗ് ഫീസ് സംബന്ധിച്ച വിവരങ്ങൾ വായ്പ എടുക്കുന്നതിന് മുമ്പ് തന്നെ വായിച്ച് മനസ്സിലാക്കണം. ഇല്ലെങ്കിൽ ചില അധിക ഫീസുകൾ നൽകേണ്ടി വരും.

ക്രെഡിറ്റ് സ്കോർ

അപേക്ഷന്റെ ക്രെഡിറ്റ് സ്കോർ പരി​ഗണിച്ചാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്. മികച്ച സ്കോറില്ലെങ്കിൽ നിങ്ങളുടെ വായ്പാ അപേക്ഷ തള്ളിപ്പോകാൻ സാധ്യതയുണ്ട്. ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച് മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എടുക്കാം.

malayalam.goodreturns.in

English summary

Key Things You Should Remember Before Taking Car Loan

These are some important factors you should remember before taking a car loan.
Story first published: Tuesday, June 4, 2019, 16:50 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more