വിദ്യാഭ്യാസ ലോൺ: ജോലി കിട്ടിയില്ലെങ്കിൽ ആര് തിരിച്ചടയ്ക്കും? രക്ഷിതാക്കളുടെ തലവേദന കുറയ്ക്കാൻ വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടത്തരം വരുമാനക്കാരെ സംബന്ധിച്ച് ഇന്നത്തെ കാലത്ത് മക്കളുടെ വിദ്യാഭ്യാസം അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ പ്രൊഫഷണൽ കോഴ്സുകൾക്കും മറ്റും പണം കണ്ടെത്താൻ പലരും വിദ്യാഭ്യാസ ലോണുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വിദ്യാഭ്യാസ വായ്പ എടുത്ത് പഠിച്ചിട്ടും മക്കൾക്ക് ജോലി ലഭിക്കാതിരുന്നാൽ, ആര് വായ്പ തുക പലിശ സഹിതം തിരിച്ചടയ്ക്കും? വീണ്ടും തലവേദന രക്ഷിതാക്കൾക്ക് തന്നെ. ഇത്തരം സാഹചര്യങ്ങളിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ ചില കാര്യങ്ങൾ ഇവയാണ്.

 

എങ്ങനെ തിരിച്ചടയ്ക്കും?

എങ്ങനെ തിരിച്ചടയ്ക്കും?

വായ്പ എടുത്ത് പഠിക്കുന്നവരെ സംബന്ധിച്ച് മികച്ച വരുമാനമുള്ള ജോലി അനിവാര്യമാണ്. ജോലി കിട്ടാതെ വന്നാല്‍ എങ്ങനെ പണം തിരിച്ചടക്കും എന്ന കാര്യവും കണക്കു കൂട്ടണം. ഇതിന് അനുസരിച്ചായിരിക്കണം വായ്പാ തുക നിശ്ചയിക്കാൻ. ഉദാഹരണത്തിന് പത്തു ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയാണ് നിങ്ങൾ എടുക്കുന്നതെങ്കിൽ ചുരുങ്ങിയത് 10000 രൂപയിലധികം പ്രതിമാസം തിരിച്ചടയ്ക്കേണ്ടി വരും. അതുകൊണ്ട് തന്നെ 20000ൽ കൂടുതൽ വരുമാനം ലഭിക്കുന്ന ജോലിയ്ക്ക് എങ്കിലും പഠനം കഴിഞ്ഞ ഉടൻ കയറേണ്ടി വരും.

മക്കൾക്ക് വേണ്ടി പണമടയ്ക്കുക

മക്കൾക്ക് വേണ്ടി പണമടയ്ക്കുക

പഠനം കഴിഞ്ഞ് ആറുമാസത്തിന് ശേഷവും മക്കൾക്ക് ജോലി ലഭിച്ചില്ലെങ്കിൽ ബാങ്കിൽ പണമടയ്ക്കാൻ രക്ഷിതാക്കൾ തയ്യാറാകുക. കാരണം വായ്പാ കുടിശ്ശിക ആറുമാസത്തിന് മുകളിലായാൽ ഭാവിയിൽ വൻ ബാധ്യതകളിലേയ്ക്ക് നയിക്കും. ഇത് മുന്നിൽ കണ്ട് പണം തിരിച്ചടയ്ക്കുന്നതിനുള്ള മറ്റ് മാർ​ഗങ്ങൾ രക്ഷിതാക്കളും കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

എഴുതി തള്ളൽ പ്രതീക്ഷിക്കേണ്ട

എഴുതി തള്ളൽ പ്രതീക്ഷിക്കേണ്ട

വായ്പ എഴുതി തള്ളുമെന്ന് പ്രതീക്ഷിച്ച് പലരും വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചയ്ക്കാതെ ഇരിക്കാറുണ്ട്. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കുക. കാരണം ചിലപ്പോൾ ഒട്ടും പണം തിരികെ അടയ്ക്കാത്തവരെ എഴുതി തള്ളലിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. ചിലപ്പോഴാകട്ടെ എഴുതി തള്ളൽ പൂർണമായും ലഭിക്കുകയുമില്ല. അതിനാൽ വായ്പ എഴുതി തള്ളൽ പ്രതീക്ഷിച്ച് പണം തിരിച്ചടയ്ക്കാത്തത് നിങ്ങളെ വൻ ബാധ്യതകളിലേയ്ക്ക് നയിച്ചേക്കാം. വിദ്യാഭ്യാസ ലോൺ എടുക്കുന്നതിനു മുൻപ് , പലിശ നിരക്കുകൾ ഒന്ന് നോക്കൂ

തിരിച്ചടവ് നേരത്തേ തുടങ്ങുക

തിരിച്ചടവ് നേരത്തേ തുടങ്ങുക

മോറട്ടോറിയം കാലമായതിനാൽ പണം ഉടൻ തിരിച്ചടയ്ക്കേണ്ടെന്ന് കരുതി തിരിച്ചടവ് മനപ്പൂർവ്വം വൈകിപ്പിച്ചാൽ നിങ്ങൾക്ക് തന്നെയാണ് ദോഷം. അതിനാൽ വായ്പാ അക്കൗണ്ടില്‍ തന്നെ പണം തിരിച്ചടച്ചു തുടങ്ങുക. ഇല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് പോലുള്ള മറ്റ് നിക്ഷേപങ്ങളിൽ വായ്പ തിരിച്ചടയ്ക്കേണ്ട കാലാവധി കണക്കിലെടുത്ത് നിക്ഷേപം നടത്തുക. വിദ്യാഭ്യാസ വായ്പ മുടക്കിയാല്‍?

പരാമവധി വായ്പാ തുക

പരാമവധി വായ്പാ തുക

ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ തീരുമാന പ്രകാരം ഇന്ത്യയിൽ ലഭിക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പരമാവധി തുക 10 ലക്ഷം രൂപയാണ്. വിദേശത്തുള്ള പഠനത്തിന് 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. എന്നിരുന്നാലും, കോഴ്സിനെയും ഇൻസ്റ്റിറ്റ്യൂട്ടിനെയും അനുസരിച്ച് പരമാവധി വായ്പാ തുക നിശ്ചയിക്കുന്നത് ബാങ്കുകളാണ്. തിരിച്ചടവിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ആവശ്യമായ തുക മാത്രം വായ്പ എടുക്കുന്നതാവും ഉചിതം. വിദ്യാഭ്യാസ വായ്പ അറിയേണ്ടതെല്ലാം

ജപ്തി ഒഴിവാക്കാം

ജപ്തി ഒഴിവാക്കാം

4 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയിൽ, കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല. എന്നിരുന്നാലും, വിദ്യാർത്ഥിയുടെ രക്ഷാകർത്താവ് സഹ-വായ്പക്കാരനായാൽ 4 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. എന്നാൽ 7.5 ലക്ഷം രൂപയിൽ കൂടുതലുള്ള വായ്പ തുകയ്ക്ക്, തുല്യ മൂല്യമുള്ള സെക്യൂരിറ്റികൾ പണയം വയ്ക്കേണ്ടി വരും. അതുകൊണ്ട് തന്നെ പണം തിരിച്ചടയ്ക്കാനായില്ലെങ്കിൽ പിന്നീട് ജപ്തി നടപടികളും നേരിടേണ്ടി വന്നേക്കാം.

malayalam.goodreturns.in

English summary

വിദ്യാഭ്യാസ വായ്പ; രക്ഷിതാക്കളുടെ ബാധ്യത കുറയ്ക്കാൻ ചില വഴികൾ

Who will pay back the loan amount with interest if the children are unable to find work even after taking education loan? Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X