ഫിക്സഡ് ഡിപ്പോസിറ്റ് ഏറ്റവും കൂടുതൽ പലിശ ഏത് ബാങ്കിൽ? എസ്ബിഐയിലോ എച്ച്ഡിഎഫ്സി ബാങ്കിലോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാഥാസ്ഥിതിക നിക്ഷേപകരെ സംബന്ധിച്ചത്തോളം അപകടസാധ്യത കുറഞ്ഞതും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷനാണ് ബാങ്ക് എഫ്‍ഡികളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും. അടുത്തിടെ മിക്ക ബാങ്കുകൾ സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കുമുള്ള വിവിധ കാലാവധികളിലെ സ്ഥിര നിക്ഷേപങ്ങളും പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു. കഴിഞ്ഞ മാസം ആദ്യം നടന്ന വായ്പാനയ പ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ കുറച്ചതിനു ശേഷമാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയത്.

റിപ്പോ നിരക്ക്
 

റിപ്പോ നിരക്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജൂൺ ആദ്യ വാരത്തിലെ വായ്പാനയ പ്രഖ്യാപനത്തിൽ റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിൻറ് കുറച്ചിരുന്നു. ഒൻപത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.75 ശതമാനമാണ് നിലവിലെ റിപ്പോ നിരക്ക്. അം​ഗങ്ങൾ എല്ലാവരും ചേർന്ന് ഏകകണ്ഠമായിഎടുത്ത തീരുമാനമായിരുന്നു ഇത്. ആർബിഐ റിപ്പോ നിരക്കുകളിൽ കുറവു വരുത്തുന്നത് ഭവന, വാഹന വായ്പകൾ എടുക്കുന്നവരെ സംബന്ധിച്ച് സന്തോഷ വാർത്തയാണ്. എന്നാൽ എഫ്ഡി നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്കിൽ കുറവ് വരും.

റിപ്പോ നിരക്ക് ബാധിക്കുന്ന മറ്റ് നിക്ഷേപങ്ങൾ

റിപ്പോ നിരക്ക് ബാധിക്കുന്ന മറ്റ് നിക്ഷേപങ്ങൾ

റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് എഫ്‍ഡി നിക്ഷേപങ്ങൾ മാത്രമല്ല, ടേം ഡെപ്പോസിറ്റുകൾ, റിക്കറിം​ഗ് ഡിപ്പോസിറ്റുകൾ, ചെറുകിട സമ്പാദ്യ പദ്ധതികൾ, മറ്റ് സ്ഥിര വരുമാന നിക്ഷേപ ഓപ്ഷനുകൾ എന്നിവയുടെ പലിശ നിരക്കുകളിലും സമാനമായ പരിഷ്കരണം നടത്താറുണ്ട്. എന്നാൽ വായ്പാ പലിശ നിരക്കുകൾ കുറയ്ക്കുമെന്നതാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നേട്ടം.

എസ്ബിഐ പലിശ നിരക്ക്

എസ്ബിഐ പലിശ നിരക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 2019 മെയ് മാസത്തിലാണ് എഫ്ഡി നിരക്കുകൾ അവസാനമായി പരിഷ്കരിച്ചത്. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 5.75 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 12 മാസത്തിനും 24 മാസത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന ഒരു സ്ഥിര നിക്ഷേപ അക്കൗണ്ടിന് സാധാരണ നിക്ഷേപകർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവുമാണ് പലിശ ലഭിക്കുക.

എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക്

എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് 2019 ജൂൺ 24 നാണ് എഫ്ഡി നിരക്കുകൾ പരിഷ്കരിച്ചത്. എസ്ബിഐയേക്കാൾ സ്ഥിര നിക്ഷേപത്തിന് ലാഭകരമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് എച്ച്ഡിഎഫ്സി ബാങ്കാണ്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 3.5 ശതമാനം മുതൽ 7.9 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേകർക്ക് 7.8 ശതമാനം മുതിർന്ന പൗരന്മാർക്കും 7.3 ശതമാനവുമാണ് പലിശ ലഭിക്കുക. അതേസമയം 2 മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 7.4 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.9 ശതമാനവും പലിശ ലഭിക്കും.

malayalam.goodreturns.in

English summary

FD Rates: Of HDFC Bank And SBI

Most banks have recently revised interest rates on fixed deposits and maturities for various periods for general investors and senior citizens.
Story first published: Monday, July 1, 2019, 7:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more