മക്കൾക്ക് വേണ്ടി പണം നിക്ഷേപിക്കാം; ലാഭകരം പിപിഎഫോ, സുകന്യ സമൃദ്ധി അക്കൗണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ) എന്നിവ സർക്കാർ പിന്തുണയുള്ള മികച്ച നിക്ഷേപ മാർ​ഗങ്ങളാണ്. നിക്ഷേപത്തിന് ഒപ്പം ഉപഭോക്താക്കൾക്ക് നികുതിയും ലാഭിക്കാം. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമൊക്കെയായി പണം നിക്ഷേപിക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവയിൽ ഏതെങ്കിലും നിക്ഷേപ മാർ​ഗം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. രണ്ട് നിക്ഷേപ മാർ​ഗങ്ങളുടെയും നേട്ടങ്ങൾ ചുവടെ ചേർക്കുന്നു.

 

നികുതി ആനുകൂല്യം

നികുതി ആനുകൂല്യം

നികുതി ആനുകൂല്യങ്ങളും മികച്ച നേട്ടവും നൽകുന്ന പിപിഎഫ് ഇടത്തരം വരുമാനക്കാരുടെയും ശമ്പളക്കാരുടെയും മികച്ച നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്. അതുപോലെ ഏറെ ജനപ്രീതി നേടിയ നരേന്ദ്രമോദി സർക്കാരിന്റെ മികച്ച പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി അക്കൗണ്ട്. രണ്ട് നിക്ഷേപങ്ങളും ഇഇഇ ടാക്സ് വിഭാഗത്തിലാണ് പെടുന്നത്. ഇതുവഴി 1.5 ലക്ഷം രൂപ വരെയുള്ള നികുതിയിളവിന് ഉപഭോക്താക്കൾക്ക് ലഭിക്കുകയും ചെയ്യും. കൂടാതെ, ലോക്ക്-ഇൻ കാലയളവിൽ നേടിയ പലിശ അല്ലെങ്കിൽ കാലാവധി പൂർത്തിയായതിന് ശേഷം പിൻവലിച്ച കോർപ്പസ് എന്നിവ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

പലിശ നിരക്ക്

പലിശ നിരക്ക്

സർക്കാർ അടുത്തിടെ ഇരു നിക്ഷേപങ്ങളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നു. നിലവിൽ സുകന്യ സമൃദ്ധി അക്കൗണ്ടുകൾക്ക് 8.4 ശതമാനം പലിശയാണ് ലഭിക്കുക. അതേസമയം പിപിഎഫിന്റെ പലിശ നിരക്ക് 7.9 ശതമാനമാണ്. റിസർവ് ബാങ്ക് (ആർ‌ബി‌ഐ) റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകളിലും വ്യത്യാസം വരുത്തിയത്. 2019, ഫെബ്രുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിൽ നടന്ന മൂന്ന് വായ്പാനയ യോ​ഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്ക് 25 ബേസിസ് പോയിൻറ് വീതം കുറച്ചിരുന്നു.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് 'സുകന്യ സമൃദ്ധി'. അതുകൊണ്ട് തന്നെ പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് മാത്രമേ ഈ പദ്ധതിയിൽ അം​ഗമാകാൻ സാധിക്കൂ. 2015 ജനുവരിയിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പെണ്‍കുട്ടിക്ക് പത്തു വയസ് തികയുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ ചേരാവുന്നതാണ്. മാതാപിതാക്കളാണ് മക്കളുടെ പേരിൽ നിക്ഷേപ പദ്ധതി ആരംഭിക്കേണ്ടത്.

പിപിഎഫ്

പിപിഎഫ്

റിട്ടയർമെന്റിനു ശേഷം സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന നിക്ഷേപമാണ് പിപിഎഫ്. പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി Rs. 150,000 രൂപവരെയും നിക്ഷേപിക്കാം. പരമാവധി തുകയ്ക്ക് മുകളിൽ നിക്ഷേപിക്കുന്നത് കൊണ്ട്, നിക്ഷേപകന് അതികം പലിശയോ നികുതി ഇളവോ ലഭിക്കുകയുമില്ല. നിക്ഷേപകന് പണം ഒന്നിച്ചോ, ഗഡുക്കളായി 12 തവണയായോ നിക്ഷേപിക്കാം.ഈ പദ്ധതിയുടെ യഥാർത്ഥ കാലാവധി 15 വർഷമാണ്.

മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ

മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ

റിപ്പോ നിരക്കിന് അനുസരിച്ച് പലിശ നിരക്ക് കുറച്ച മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ താഴെ പറയുന്നവയാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ)

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ( എൻ‌എസ്‌സി)

കിസാൻ വികാസ് പത്രിക (കെവിപി)

ടേം ഡെപ്പോസിറ്റുകൾ

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്)

malayalam.goodreturns.in

English summary

PPF Vs Sukanya Samriddhi Account: Which Is Best Savings?

If you want to invest in your children's education and marriage, you can choose any of these options.
Story first published: Monday, July 15, 2019, 14:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X