ജന്‍ധന്‍ യോജന പ്രകാരം അക്കൗണ്ട് തുടങ്ങുമ്പോള്‍ — അറിയണം ഇക്കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി. ജന്‍ധന്‍ യോജന പ്രകാരം ഇന്ത്യയിലെ ഏതൊരാള്‍ക്കും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും മിനിമം ബാലന്‍സ് നിര്‍ബന്ധമില്ലാത്ത 'സീറോ ബാലന്‍സ്' അക്കൗണ്ട് തുറക്കാം. ഇതിന് പുറമെ വായ്പ, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ നിരവധി ബാങ്കിങ് സേവനങ്ങളും ആനുകൂല്യങ്ങളും നേടാന്‍ അക്കൗണ്ട് ഉടമകള്‍ക്ക് അവസരമുണ്ട്.

 

തുടക്കം

തുടക്കം

2014 ഓഗസ്റ്റിലാണ് ജന്‍ധന്‍ യോജന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ജന്‍ധന്‍ അക്കൗണ്ടുകളിലെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി രൂപയിലേറെ കവിഞ്ഞിരിക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ 36.06 കോടി ജന്‍ധന്‍ അക്കൗണ്ടുകളുണ്ട് രാജ്യത്ത്.

ജന്‍ധന്‍ അക്കൗണ്ട് തുറക്കാന്‍

ജന്‍ധന്‍ അക്കൗണ്ട് തുറക്കാന്‍

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പ്രകാരം ഇന്ത്യയിലെ ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാന്‍ ഏതൊരു പൗരനും കഴിയും. ജന്‍ധന്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിര്‍ബന്ധമില്ല. ഇതേസമയം, അക്കൗണ്ട് ഉടമയ്ക്ക് ചെക്ക് ബുക്ക് വേണമെങ്കില്‍ നിശ്ചിത തുക മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ടതുണ്ട്. റുപേ ഡെബിറ്റ് കാര്‍ഡാണ് ജന്‍ധന്‍ യോജനയ്ക്ക് കീഴിലുള്ള അക്കൗണ്ടുകള്‍ക്ക് ലഭിക്കുക. രാജ്യമെങ്ങുമുള്ള എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാം.

ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍

പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍), തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ജന്‍ധന്‍ അക്കൗണ്ട് തുറക്കാന്‍ സമര്‍പ്പിക്കാം. ഈ രേഖകള്‍ക്ക് പുറമെ ജന്‍ധന്‍ യോജന അക്കൗണ്ട് ആരംഭിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളോ, പൊതു മേഖലാ സ്ഥാപനങ്ങളോ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാവുന്നതാണ്.

ചെറു അക്കൗണ്ടുകള്‍

ചെറു അക്കൗണ്ടുകള്‍

ഇതേസമയം, മേല്‍പ്പറഞ്ഞ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് ബാങ്കുകളില്‍ 'ചെറു അക്കൗണ്ടുകള്‍' ആരംഭിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2014 -ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി അപേക്ഷകന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അപേക്ഷയില്‍ ഫോട്ടോ പതിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തണമെന്ന് മാത്രം.

മാസം വെറും 199 രൂപ, പുതിയ നെറ്റ്ഫ്‌ളിക്‌സ് പ്ലാനിനെ കുറിച്ച് അറിയേണ്ടതെല്ലാം

പരിമിതി

പരിമിതി

ചെറു അക്കൗണ്ടുകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. ഈ അക്കൗണ്ടുകളില്‍ നിന്നും പ്രതിമാസം പതിനായിരം രൂപ വരെ പരമാവധി പിന്‍വലിക്കാം. ഒപ്പം അമ്പതിനായിരം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ കഴിയില്ലെന്ന പരിമിതിയും ചെറു അക്കൗണ്ടുകള്‍ക്കുണ്ട്. ഒരു വര്‍ഷമാണ് ചെറു അക്കൗണ്ടുകളുടെ സാധാരണ കാലാവധി.

ജിയോഫോണ്‍ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ — ഏതു തിരഞ്ഞെടുക്കണം?

ജന്‍ധന്‍ യോജന ആനുകൂല്യങ്ങള്‍

ജന്‍ധന്‍ യോജന ആനുകൂല്യങ്ങള്‍

  1. പ്രധാന്‍മന്ത്രി ജന്‍ധന യോജന പ്രകാരം അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. ഒപ്പം വ്യക്തി മരണപ്പെടുന്ന സാഹചര്യങ്ങളില്‍ നോമിനിക്ക് 30,000 രൂപയുടെ ലൈഫ് കവറും സര്‍ക്കാര്‍ ഉറപ്പുവരുത്തും.
  2. അയ്യായിരം രൂപ വരെ ഉടനടി വായ്പയും ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് എന്ന കണക്കിനാണ് ഈ വായ്പാ സൗകര്യമുള്ളത്.

അടല്‍ പെന്‍ഷന്‍ യോജനയില്‍ പേരു ചേര്‍ക്കും മുന്‍പേ — അറിയണം ഇക്കാര്യങ്ങള്‍

മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍

മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍

ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് മുഖേന ജന്‍ധന്‍ അക്കൗണ്ടിലെ വിവരങ്ങള്‍ അറിയാന്‍ ഉടമയ്ക്ക് കഴിയും. മൊബൈല്‍ ബാങ്കിങ് ഉപയോഗിച്ച് പണം മറ്റൊരു അക്കൗണ്ടിലേക്കും അയക്കാം. നിക്ഷേപത്തിന് നിശ്ചിതമായ പലിശ നേടാനും ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ അര്‍ഹരാണ്.

English summary

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന — അറിയണം ഇക്കാര്യങ്ങള്‍

Pradhan Mantri Jan Dhan Yojana. Things To Know. Read in Malayalam.
Story first published: Thursday, July 25, 2019, 13:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X