ഇവിടെ കാശ് നിക്ഷേപിക്കാം, ഉടൻ പലിശ കുറയുമെന്ന ടെൻഷൻ വേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവു വരുത്തുന്നതിന് അനുസരിച്ച് ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ കുറച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ റിപ്പോ നിരക്കിന് അനുസരിച്ച് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സമീപ ഭാവിയിൽ കുറയാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. റിസർവ് ബാങ്ക് ഈ വർഷം റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറുകളാണ് കുറച്ചത്. എന്നാൽ

നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ സ്മോൾ സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിൻറ് മാത്രമാണ് കുറച്ചിട്ടുള്ളത്.

സർക്കാർ ബോണ്ടുകൾ
 

സർക്കാർ ബോണ്ടുകൾ

കഴിഞ്ഞ മൂന്നു മാസത്തിനിടെ ശരാശരി 7.25 ശതമാനമായിരുന്ന 10 വർഷത്തെ സർക്കാർ ബോണ്ടുകളുടെ വരുമാനം. എന്നാൽ ജൂൺ അവസാനത്തിൽ ഇത് 7 ശതമാനത്തിൽ താഴെയായി. ഇതോടെ നടപ്പ് ത്രൈമാസത്തിൽ ചെറുകിട സേവിംഗ്സ് സ്കീം നിരക്കുകളിൽ (30 മുതൽ 50 ബേസിസ് പോയിന്റുകൾ വരെ) വലിയ ഇടിവ് വിപണി പ്രതീക്ഷിച്ചിരുന്നു. എന്നാൽ സർക്കാർ ചെറുകിട സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് മാത്രമേ കുറച്ചിട്ടുള്ളൂ.

പലിശ നിരക്ക് നിശ്ചയിക്കുന്നതെങ്ങനെ?

പലിശ നിരക്ക് നിശ്ചയിക്കുന്നതെങ്ങനെ?

സർക്കാർ ബോണ്ടിന്റെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഓരോ പാദത്തിലെയും ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ നിശ്ചയിക്കുന്നത്. വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് സമാനമായ പക്വതയുള്ള സർക്കാർ ബോണ്ടുകളുടെ വരുമാനത്തേക്കാൾ 25 മുതൽ 100 ബേസിസ് പോയിൻറ് കൂടുതലായിരിക്കണമെന്നാണ് ശ്യാമള ഗോപിനാഥ് പാനലിന്റെ റിപ്പോർട്ട്. ബജറ്റ് പ്രഖ്യാപിച്ചതിന് ശേഷം 10 വർഷത്തെ സർക്കാർ ബോണ്ട് വരുമാനം 20 ബേസിസ് പോയിൻറ് കുറഞ്ഞ് 6.80 ശതമാനത്തിൽ നിന്ന് 6.60 ശതമാനമായി കുറഞ്ഞു.

പലിശ നിരക്ക് കുറയ്ക്കുമോ?

പലിശ നിരക്ക് കുറയ്ക്കുമോ?

നടപ്പു ത്രൈമാസത്തിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 7.9 ശതമാനമായാണ് കുറച്ചിരിക്കുന്നത്. എന്നാൽ ഇതിന് മുമ്പുള്ള പിപിഎഫ് നിരക്കുകൾ 8 ശതമാനമായിരുന്നു. വിപണിയിൽ പണലഭ്യത മെച്ചപ്പെടുന്നതുവരെ റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തകി വിദഗ്ധരുടെ വിലയിരുത്തൽ.

ജനങ്ങളെ ആകർഷിക്കാൻ കാരണം

ജനങ്ങളെ ആകർഷിക്കാൻ കാരണം

മെച്ചപ്പെട്ട പലിശ നിരക്കും നിക്ഷേപത്തിനുള്ള സുരക്ഷയുമാണ് ചെറുകിട നിക്ഷേപ പദ്ധതികൾ ഇടത്തരക്കാരുടെ പ്രിയപ്പെട്ട നിക്ഷേ പ പദ്ധതിയാകാൻ കാരണം. ചില നിക്ഷേപങ്ങൾക്ക് ആദായ നികുതി ഇളവു ലഭിക്കുന്നതും നിക്ഷേപകരെ ആകർഷിക്കുന്നു. ഈ വർഷവും ചെറുകിട നിക്ഷേപങ്ങൾ മെച്ചപ്പെട്ട വരുമാനമുണ്ടാകുമെന്നു തന്നെയാണു വിലയിരുത്തൽ.

malayalam.goodreturns.in

English summary

Small Savings Schemes Interest Rate May Not Fall Much

According to the report, the interest on small savings plans is unlikely to fall in the near future.
Story first published: Saturday, July 13, 2019, 12:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X