ഓഗസ്റ്റ് 30ന് മുമ്പ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതിദായകരെ സംബന്ധിച്ച് സമയ പരിധിയ്ക്കുള്ളിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആദായനികുതി വകുപ്പ് ഈടാക്കുന്ന പിഴകളും മറ്റ് നടപടികളും ഒഴിവാക്കുന്നതിന് സമയപരിധിക്കുള്ളിൽ തന്നെ റിട്ടേൺ സമർപ്പിക്കുന്നതാണ് നല്ലത്. നികുതിദായകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ആദായനികുതി വകുപ്പ് മതിയായ സമയം നൽകുന്നുമുണ്ട്.

സമയ പരിധി
 

സമയ പരിധി

തൊഴിലുടമകളിൽ നിന്ന് ആവശ്യമായ രേഖകൾ ലഭിക്കാത്തവർക്ക് കൂടുതൽ സമയപരിധി ഏർപ്പെടുത്തുന്നതിനായി ഇത്തവണയും ഐ‌ടി‌ആർ ഫയലിംഗ് തീയതി ഒരു മാസത്തേക്ക് കൂടി ഐ-ടി വകുപ്പ് നീട്ടിയിരുന്നു. 2019 ഓഗസ്റ്റ് 30നാണ് റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി. ഈ സമയപരിധിക്ക് ശേഷം ആദായനികുതി റിട്ടേൺ സമർപ്പിക്കുന്ന എല്ലാ നികുതിദായകർക്കും ആദായനികുതി വകുപ്പ് പിഴ ചുമത്തും.

പിഴ

പിഴ

ഐ-ടി വകുപ്പിന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിശ്ചിത തീയതിക്കപ്പുറം ഐടിആർ വൈകിപ്പിക്കുന്ന നികുതിദായകരിൽ നിന്ന് പരമാവധി 10,000 രൂപ പിഴ ഈടാക്കും. 5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 1,000 രൂപ മാത്രം പിഴ നൽകിയാൽ മതി. ഐടിആർ ഫയൽ ചെയ്യേണ്ട തീയതിക്ക് ശേഷം 2019 ഡിസംബർ 31ന് മുമ്പ് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്ന നികുതിദായകരിൽ നിന്ന് 5,000 രൂപ പിഴയും ഈടാക്കും. എന്നാൽ 2019 ഡിസംബർ 31ന് ശേഷം നികുതി റിട്ടേണുകൾ സമർപ്പിച്ചാലും പിഴ 10,000 രൂപയായി വർദ്ധിക്കും.

ഐടിആര്‍ ഫയലിംഗ്: ആരൊക്കെയാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്?

തീയതി നീട്ടി

തീയതി നീട്ടി

2019 ജൂലൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഐടിആർ ഫയലിംഗ് സമയപരിധി 2019 ഓഗസ്റ്റ് 30 ലേക്ക് നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന തീയതി 2019 ജൂലൈ 31 ആയിരുന്നു. കൂടുതൽ പേർക്ക് നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാ​ഗമായാണ് തീയതി നീട്ടിയത്.

നിങ്ങളുടെ പാന്‍ കാര്‍ഡിലെ അഡ്രസ്സ് അപ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെ?

പുതിയ രീതി

പുതിയ രീതി

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ചില പരിഷ്കാരങ്ങളും ഇത്തവണ ആദായനികുതി വകുപ്പ് നടത്തിയിട്ടുണ്ട്. വിവിധ വിഭാഗത്തിലുള്ള നികുതിദായകർക്ക് വ്യത്യസ്ത ഐടിആർ ഫോമുകളാണുള്ളത്. ഐടിആർ 1, ഐടിആർ 2, ഐടിആർ 3, ഐടിആർ 4, ​​ഐടിആർ 5, ഐടിആർ 6, ഐടിആർ 7 എന്നിങ്ങനെ ഏഴ് തരം ടാക്സ് റിട്ടേൺ ഫോമുകളാണുള്ളത്. നികുതിദായകരുടെ എളുപ്പത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ഈ ഫോമുകൾ.

ആദായനികുതി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ടോ?

malayalam.goodreturns.in

English summary

ഓഗസ്റ്റ് 30ന് മുമ്പ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നതെന്ത്?

It is advisable to file a return within the stipulated time frame to avoid penalties and other actions levied by the Income Tax Department. Read in malayalam.
Story first published: Saturday, August 17, 2019, 16:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more