നിങ്ങൾക്ക് എസ്ബിഐയിൽ റിക്കറിം​ഗ് ഡിപ്പോസിറ്റുണ്ടോ? പുതുക്കിയ പലിശ നിരക്കുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഫ്ഡിയ്ക്ക് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) റിക്കറിം​ഗ് ഡിപ്പോസിറ്റുകളുടെയും പലിശ നിരക്ക് കുറച്ചു. 2019 ഓഗസ്റ്റ് 26 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. 6.25 ശതമാനത്തിനും 6.70 ശതമാനത്തിനുമിടയിലാണ് സാധാരണ നിക്ഷേപകർക്ക് വിവിധ കാലായളവുകളിൽ ലഭിക്കുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് ഇതിനേക്കാൾ 50 ബേസിസ് പോയിൻറുകളുടെ അധിക പലിശ നിരക്കും ലഭിക്കും.

കാലാവധി
 

കാലാവധി

എസ്‌ബി‌ഐ റിക്കറിം​ഗ് ഡിപ്പോസിറ്റുകളുടെ കാലാവധി 12 മാസം മുതൽ 120 മാസം വരെയാണ്. വിവിധ കാലാവധികളിലുള്ള റിക്കറിം​ഗ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകളാണ് ചുവടെ ചേർത്തിരിക്കുന്നത്.

ഒരു വർഷത്തെ ആർ‌ഡി

ഒരു വർഷത്തെ ആർ‌ഡി

എസ്‌ബി‌ഐയുടെ ഒരു വർഷത്തെ ആർ‌ഡിയ്ക്ക് സാധാരണ നിക്ഷേപകർക്ക് 6.70 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനവും പലിശ ലഭിക്കും. നേരത്തെ സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 6.8%, 7.3% പലിശ നിരക്കുകളാണ് ബാങ്ക് വാഗ്ദാനം ചെയ്തിരുന്നത്. 1 വർഷം മുതൽ 2 വർഷത്തിൽ താഴെയുള്ള ആർഡിയ്ക്ക് 6.70% പലിശയാണ് ലഭിക്കുക.

എസ്ബിഐ റിക്കറിം​ഗ് ഡിപ്പോസിറ്റ്: നേട്ടമുണ്ടാക്കേണ്ടത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

2 വർഷം മുതൽ 3 വർഷം വരെയുള്ള ആർഡി

2 വർഷം മുതൽ 3 വർഷം വരെയുള്ള ആർഡി

2 വർഷത്തിനും മൂന്ന് വർഷത്തിനുമിടയിൽ കാലാവധി പൂർത്തിയാകുന്ന ആർഡിയ്ക്ക് ബാങ്ക് 20 ബേസിസ് പോയിൻറ് ആണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. നേരത്തെ ഈ നിക്ഷേപങ്ങൾക്ക് 6.70% പലിശയാണ് നൽകിയിരുന്നത്. എന്നാൽ ഓഗസ്റ്റ് 26 മുതൽ ഈ കാലാവധിയിലുള്ള ആർ‌ഡിയ്ക്ക് 6.50% പലിശ ലഭിക്കും.

3 വർഷം മുതൽ 5 വർഷം വരെയുള്ള ആർഡി

3 വർഷം മുതൽ 5 വർഷം വരെയുള്ള ആർഡി

ഇടത്തരം, ദീർഘകാല റിക്കറിം​ഗ് നിക്ഷേപങ്ങളുടെ പലിശ നിരക്കും എസ്‌ബി‌ഐ കുറച്ചിട്ടുണ്ട്. 3 മുതൽ 5 വർഷം വരെ കാലാവധിയുള്ള റിക്കറിം​ഗ് ഡിപ്പോസിറ്റ് പലിശ നിരക്ക് 35 ബേസിസ് പോയിൻറാണ് കുറച്ചിരിക്കുന്നത്. എസ്‌ബി‌ഐ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് സാധാരണ പൗരന്മാർക്ക് 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവുമാണ്. നേരത്തെ ഇത് സാധാരണ പൗരന്മാർക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവുമായിരുന്നു.

പോസ്റ്റ് ഓഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റ് ഇത്ര ലാഭകരമോ? നിക്ഷേപ പരിധി, പലിശ നിരക്ക്,അറിയേണ്ട കാര്യങ്ങൾ

5 വർഷം മുതൽ 10 വർഷം വരെയുള്ള ആർഡി

5 വർഷം മുതൽ 10 വർഷം വരെയുള്ള ആർഡി

എല്ലാ സ്ലാബുകളിലുള്ള റിക്കറിം​ഗ് നിക്ഷേപങ്ങളുടെയും പലിശ നിരക്ക് എസ്‌ബി‌ഐ കുറച്ചു. കാലാവധി 5 വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള റിക്കറിം​ഗ് നിക്ഷേപത്തിന് പൊതുജനങ്ങൾക്ക് 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശയാണ് ലഭിക്കുക. 25 ബേസിസ് പോയിൻറാണ് പലിശ കുറച്ചിരിക്കുന്നത്.

രണ്ട് തവണ

രണ്ട് തവണ

റിക്കറിം​ഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് ഒരു മാസത്തിനുള്ളിൽ‌ ഇത് രണ്ടാമത്തെ തവണയാണ് കുറയ്ക്കുന്നത്. എസ്‌ബി‌ഐ റീട്ടെയിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി) നിരക്കുകൾ 10 മുതൽ 50 ബേസിസ് പോയിന്റും ബൾക്ക് ഡെപ്പോസിറ്റ് 30 മുതൽ 70 ബേസിസ് പോയിന്റും കുറച്ചിരുന്നു.

നിങ്ങൾക്ക് റിക്കറിം​ഗ് ഡിപ്പോസിറ്റുണ്ടോ? ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകൾ ഇതാ...

ആർഡി നിക്ഷേപ തുക

ആർഡി നിക്ഷേപ തുക

എസ്ബിഐയിൽ കുറഞ്ഞത് 100 രൂപ പ്രതിമാസ നിക്ഷേപത്തോടെ ആർ‌ഡി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. എന്നാൽ നിക്ഷേപ തുകയ്ക്ക്, പരമാവധി പരിധിയില്ല. ആർ‌ഡി കാലാവധി 15 മാസത്തിന് മുകളിലായിരിക്കുമ്പോഴാണ് സാധാരണയായി ബാങ്കുകൾ ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്. ആർ‌ഡി പലിശ നിരക്ക് നിർ‌ണ്ണയിച്ചു കഴിഞ്ഞാൽ പിന്നെ ഡെപ്പോസിറ്റ് കാലയളവിൽ മാറ്റം വരുത്താനാകില്ല.

malayalam.goodreturns.in

English summary

നിങ്ങൾക്ക് എസ്ബിഐയിൽ റിക്കറിം​ഗ് ഡിപ്പോസിറ്റുണ്ടോ? പുതുക്കിയ പലിശ നിരക്കുകൾ ഇതാ

State Bank of India (SBI) has reduced interest rates on recurring deposits. The revised rates will come into effect from August 26, 2019. Read in malayalam.
Story first published: Tuesday, August 27, 2019, 12:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more