എഫ്ഡിയ്ക്ക് പലിശ കുറച്ചാലെന്താ, പെൻഷൻ ആയവർക്ക് വീട്ടിലിരുന്ന് സ്ഥിരവരുമാനം നേടാൻ വഴിയിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറയുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുതിർന്ന പൗരന്മാരെയും ജോലിയിൽ നിന്ന് വിരമിച്ചവരെയുമൊക്കെയാണ്. കാരണം ജോലി ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം സമ്പാദ്യങ്ങൾക്ക് ലഭിക്കുന്ന പ്രതിമാസ പലിശാണ് ചെലവുകൾക്കും മറ്റും പലരും ഉപയോ​ഗിക്കുന്നത്. കൂടാതെ, ചികിത്സാ ചെലവുകൾക്കും മറ്റും വർദ്ധിച്ചു വരുന്ന ചെലവും മുതിർന്ന പൗരന്മാരെ വലയ്ക്കും. ഇങ്ങനെയുള്ളവർക്ക് അനുയോജ്യമായ ഒരു ബദൽ വരുമാന മാർഗ്ഗത്തെക്കുറിച്ചാണ് താഴെ പറയുന്നത്.

 

വീട് തന്നെ വരുമാനം

വീട് തന്നെ വരുമാനം

സ്ഥിര വരുമാന മാർഗ്ഗമുണ്ടാക്കാൻ മുതിർന്ന പൗരന്മാർക്ക് സ്വന്തം വീട് തന്നെ ഉപയോ​ഗിക്കാം. റിവേഴ്സ് മോർട്ട്ഗേജ് ലോൺ വഴിയാണ് സ്വന്തം വീട് ഉപയോ​ഗിച്ച് മാസം വരുമാനം നേടാൻ സാധിക്കുന്നത്. വസ്തുവകകളുടെ ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ടുതന്നെ മുതിർന്ന പൗരന്മാർക്ക് അവരുടെ വീടിനെ വരുമാന മാർഗ്ഗമാക്കി മാറ്റാൻ റിവേഴ്സ് മോർട്ട്ഗേജ് ലോൺ അനുവദിക്കുന്നു.

ഭവനവായ്പയ്ക്ക് വിപരീതം

ഭവനവായ്പയ്ക്ക് വിപരീതം

റിവേഴ്സ് മോർട്ട്ഗേജ് ലോൺ ഭവനവായ്പയ്ക്ക് വിപരീതമാണ്. സാധാരണ ഭവന വായ്പ അനുസരിച്ച് നിങ്ങളുടെ വീട് ഒരു ബാങ്കിൽ പണയംവയ്ക്കുകയും ബാങ്ക് നിലവിലെ മാർക്കറ്റ് മൂല്യത്തെ അടിസ്ഥാനമാക്കി 15 വർഷം വരെ കാലാവധിയ്ക്ക് പണം നൽകുകയുമാണ് ചെയ്യുന്നത്. ഈ തുക വായ്പക്കാരന് പതിവായി പ്രതിമാസ / ഒറ്റത്തവണ പേയ്മെന്റുകൾ നടത്തുകയും ചെയ്യാം.

എന്താണ് റിവേഴ്സ് മോർട്ട്ഗേജ് ലോൺ?

എന്താണ് റിവേഴ്സ് മോർട്ട്ഗേജ് ലോൺ?

റിവേഴ്സ് മോർട്ട്ഗേജ് വായ്പയിൽ, കടം വാങ്ങുന്നയാൾ തന്റെ വീട് വിൽക്കാൻ തീരുമാനിക്കുന്നത് വരെ വായ്പ തിരിച്ചടയ്ക്കേണ്ടതില്ല. കടം വാങ്ങുന്നയാൾ വീട്ടിൽ താമസിക്കുന്നിടത്തോളം കാലം വായ്പ പലിശയിലേക്കോ മൂലധനത്തിലേക്കോ പണമടയ്ക്കേണ്ട ആവശ്യമില്ല. എന്നാൽ കടം വാങ്ങുന്നയാൾ പ്രോപ്പർട്ടി ടാക്സ്, ഇൻഷുറൻസ്, സൊസൈറ്റി കുടിശ്ശിക (എന്തെങ്കിലും ഉണ്ടെങ്കിൽ) എന്നിവ നൽകണം. ഈ പേയ്‌മെന്റുകൾക്ക് ആദായനികുതിയെയോ മൂലധന നേട്ടനികുതിയെയോ ബാധകമല്ല.

വായ്പക്കാരന്റെ മരണശേഷം

വായ്പക്കാരന്റെ മരണശേഷം

റിവേഴ്സ് മോർട്ട്ഗേജ് വായ്പയുടെ കാര്യത്തിൽ, അവസാനമായി അവശേഷിക്കുന്ന വായ്പക്കാരന്റെ മരണശേഷം മാത്രമായിരിക്കും വായ്പ തുക വീണ്ടെടുക്കാൻ ബാങ്ക് ശ്രമിക്കുകയുള്ളൂ. വായ്പയെടുക്കുന്നയാളുടെ അവകാശികൾ വായ്പ തിരിച്ചടയ്ക്കാൻ വിസമ്മതിക്കുകയാണെങ്കിൽ (പ്രധാന തുകയും പലിശയും) ബാങ്കുകൾ പ്രോപ്പർട്ടി വിറ്റ് കുടിശ്ശികയുള്ള വായ്പ തുക വീണ്ടെടുക്കും.

malayalam.goodreturns.in

English summary

എഫ്ഡിയ്ക്ക് പലിശ കുറച്ചാലെന്താ, പെൻഷൻ ആയവർക്ക് വീട്ടിലിരുന്ന് സ്ഥിരവരുമാനം നേടാൻ വഴിയിതാ

You can earn monthly income by using your own home through a reverse mortgage loan. Read in malayalam.
Story first published: Friday, August 9, 2019, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X