ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ചിലപ്പോൾ കടയുടമകൾ നിങ്ങളെ പറ്റിക്കും തീർച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഉപഭോക്താവെന്ന നിലയിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. അതായത് സാധനങ്ങളുടെ വിലയ്ക്കൊപ്പം നൽകേണ്ട ജിഎസ്ടിയെക്കുറിച്ച് പലർക്കും അറിയില്ല. എന്തൊക്കെ സാധനങ്ങൾക്കാണ് ജിഎസ്ടി ആവശ്യമുള്ളത്, എന്തിനെല്ലാമാണ് ജിഎസ്ടി ആവശ്യമില്ലാത്തത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരുന്നില്ലെങ്കിൽ വിൽപ്പനക്കാർ നിങ്ങളെ പറ്റിക്കാൻ സാധ്യതയുണ്ട്. ജിഎസ്ടി ആവശ്യമില്ലാത്ത ചില ദൈനംദിന ഉപയോ​ഗ ഉത്പന്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഭക്ഷ്യവസ്തുക്കൾ
 

ഭക്ഷ്യവസ്തുക്കൾ

താഴെ പറയുന്ന ഭക്ഷ്യ വസ്തുക്കൾക്ക് ജിഎസ്ടി ബാധകമല്ല

  • വെണ്ണ
  • പാൽ
  • തൈര്
  • പനീർ
  • പച്ചക്കറികൾ
  • മുട്ട
  • ചിക്കൻ
  • ഇറച്ചി
  • മീൻ
  • പഴങ്ങൾ
  • കുപ്പിവെള്ളം
പലവ്യഞ്ജനങ്ങൾ

പലവ്യഞ്ജനങ്ങൾ

  • തേൻ
  • ബാർലി
  • ഗോതമ്പ്
  • ഓട്സ്
  • മല്ലി
  • ഉപ്പ്
  • കടല പൊടി
  • തേങ്ങ
  • പെരുംജീരകം
  • ജീരകം
  • പപ്പടം
  • ബ്രെഡ്
  • പിസ്സ ബ്രെഡ്

ഇനി വൈദ്യുത വാഹനങ്ങള്‍ക്ക് ജിഎസ്ടി അഞ്ചു ശതമാനം മാത്രം

വ്യക്തിഗത വസ്തുക്കൾ

വ്യക്തിഗത വസ്തുക്കൾ

നിരവധി വ്യക്തിഗത ഇനങ്ങളും സീറോ ജിഎസ്ടി പട്ടികയിൽ ഉൾപ്പെടുന്നു. അവയ്ക്ക് ചില ഉദാഹരണങ്ങളാണ് താഴെ പറയുന്നവ

  • സാനിറ്ററി പാഡുകൾ
  • കാജൽ (കാജൽ പെൻസിൽ സ്റ്റിക്കുകൾ ഒഴികെ)
  • ഗ്ലാസ്, പ്ലാസ്റ്റിക് വളകൾ
  • ശ്രവണസഹായികൾ
  • സ്ലേറ്റുകൾ
  • പെൻസിലുകൾ
  • ചോക്ക് സ്റ്റിക്കുകൾ
  • പാസഞ്ചർ ബാഗുകൾ
  • സിന്ദൂരം
  • കോണ്ടം ഉൾപ്പെടെയുള്ള എല്ലാ ഗർഭനിരോധന മാർഗ്ഗങ്ങളും

രണ്ട് വാഴപ്പഴത്തിന്റെ വില 442 രൂപ; സിനിമാ നടൻ ബില്ല് കണ്ട് ഞെട്ടി, പഞ്ചനക്ഷത്ര ഹോട്ടലിന് നോട്ടീസ്

മറ്റ് ചില വസ്തുക്കൾ

മറ്റ് ചില വസ്തുക്കൾ

  • കുട്ടികൾക്കുള്ള ചിത്രം, കളറിംഗ്, ഡ്രോയിംഗ് പുസ്‌തകങ്ങൾ
  • പാട്ട് പുസ്‌തകങ്ങൾ
  • കയ്യെഴുത്തുപ്രതികൾ
  • ‌സർക്കാർ വിൽക്കുന്ന എൻ‌വലപ്പ്, പോസ്റ്റ് കാർഡുകൾ പോലുള്ള തപാൽ ഇനങ്ങൾ
  • പത്രങ്ങൾ, ജേണലുകൾ, ആനുകാലികങ്ങൾ
  • മാപ്പുകൾ, ടോപ്പോഗ്രാഫിക്കൽ പ്ലാനുകൾ, ഗ്ലോബുകൾ എന്നിവ ഉൾപ്പെടെ എല്ലാത്തരം മാപ്പുകളും
  • ചെക്ക് ബുക്ക്

ഫ്‌ളാറ്റ് അറ്റകുറ്റപ്പണി; മാസം 7,500 രൂപയിലധികമെങ്കില്‍ 18 ശതമാനം ജിഎസ്ടി

മതപരമായ വസ്തുക്കൾ

മതപരമായ വസ്തുക്കൾ

രുദ്രാക്ഷം പോലുള്ള മതപരമായതും ആചാരപരമായതുമായ ഇനങ്ങൾക്ക് ജിഎസ്ടി ബാധകമല്ല. മൺപാത്രങ്ങൾ, കളിമൺ വിളക്കുകൾ തുടങ്ങിയ വസ്തുക്കളും ജിഎസ്ടി പട്ടികയിൽ ഇല്ല. ബ്ലഡ് ബാങ്കുകളിൽ നിന്നുള്ള രക്തം പോലുള്ള മെഡിക്കൽ വസ്തുക്കൾക്കും ജിഎസ്ടി ബാധകമല്ല.

malayalam.goodreturns.in

Read more about: gst ജിഎസ്ടി
English summary

ജിഎസ്ടി ബാധകമല്ലാത്ത വസ്തുക്കൾ എന്തൊക്കെ?

If you don't know a little bit about what GST is all about and what doesn't require GST, the sellers may be able to pick you up. Read in malayalam.
Story first published: Thursday, August 29, 2019, 15:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more