അക്കൗണ്ടിൽ 500 രൂപ നിലനിർത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപയുടെ നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർടെൽ പേയ്‌മെന്റ് ബാങ്കിന്റെ ഏറ്റവും പുതിയ ഭരോസ സേവിംഗ്സ് അക്കൗണ്ട് സേവനത്തിന് തുടക്കം കുറിച്ചു. പ്രതിമാസം ഒരു ഡെബിറ്റ് ഇടപാടും അക്കൗണ്ടിൽ 500 രൂപ ബാലൻസും നിലനിർത്തുന്ന ഭരോസ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസാണ് എയർടെൽ പേയ്മെന്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ക്യാഷ്ബാക്ക് ഓഫർ
 

ക്യാഷ്ബാക്ക് ഓഫർ

തങ്ങളുടെ ഭരോസ അക്കൗണ്ടിൽ സർക്കാർ സബ്സിഡി സ്വീകരിക്കാൻ തീരുമാനിക്കുകയോ അല്ലെങ്കിൽ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയോ ചെയ്താൽ ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്കും ലഭിക്കാൻ അർഹതയുണ്ടെന്ന് എയർടെൽ പ്രസ്താവനയിൽ അറിയിച്ചു. ബാങ്കിംഗുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് സവിശേഷതകൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഭരോസ സേവിം​ഗ്സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്.

സേവനം ലഭിക്കുന്നത് എവിടെ?

സേവനം ലഭിക്കുന്നത് എവിടെ?

തുടക്കത്തിൽ കാൽ ദശലക്ഷത്തിലധികം ബാങ്കിംഗ് പോയിന്റുകളിൽ സേവനം ലഭ്യമാകും. ഭരോസ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളം 6,50,000 എഇപിഎസ് (ആധാർഎനേബിൾഡ് പേയ്മെന്റ് സിസ്റ്റം) പ്രാപ്തമാക്കിയ ഔട്ട്‌ലെറ്റുകളിൽ നിന്ന് പണം പിൻവലിക്കാനോ ബാലൻസ് പരിശോധിക്കാനോ അക്കൗണ്ടിന്റെ മിനി സ്റ്റേറ്റ്‌മെന്റ് എടുക്കാനോ കഴിയും.

ഇന്ത്യയിലെ പേയ്മെന്റ് ബാങ്കുകൾ ഏതൊക്കെ? ഏറ്റവും മികച്ചതേത്?

ആദ്യ പേയ്മെന്റ്സ് ബാങ്ക്

ആദ്യ പേയ്മെന്റ്സ് ബാങ്ക്

ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച പേയ്മെന്റ്സ് ബാങ്കാണ് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്. സേവിംഗ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജസ്ഥാനില്‍ ആദ്യ ബാങ്ക് ആരംഭിച്ചത്. എയ‍ർടെൽ പേയ്മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം അഞ്ച് കോടി രൂപ പിഴ ചുമത്തിയിരുന്നു. കെവൈസി മാനദണ്ഡങ്ങളും മറ്റ് മാർഗനിർദേശങ്ങളും ലംഘിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിയത്.

ജിയോ പേയ്മെന്റ് ബാങ്ക്: പലിശ കൂടുതൽ, മിനിമം ബാലൻസ് വേണ്ട!!

എന്താണ് പേയ്മെന്റ് ബാങ്ക്?

എന്താണ് പേയ്മെന്റ് ബാങ്ക്?

കൂടുതല്‍ ജനങ്ങളിലേക്ക് ബാങ്കിങ് സേവനം എത്തിക്കുക എന്ന ലക്ഷ്യവുമായാണ് രാജ്യത്ത് പേയ്മെന്റ് ബാങ്കുകൾക്ക് അനുമതി നൽകിയത്. പേയ്മെന്റ് ബാങ്കുകളും മറ്റ് ബാങ്കുകളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്. മറ്റ് ബാങ്കുകളെ പോലെ ക്രെഡിറ്റ് കാർഡുകൾ പേയ്മെന്റ് ബാങ്ക് നൽകില്ല. എന്നാൽ എടിഎം കാർഡ്, ഡെബിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. സേവിം​ഗ്സ് അക്കൗണ്ടുകളും ഉപഭോക്താക്കൾക്ക് ആരംഭിക്കാവുന്നതാണ്.

എയ‍ർടെൽ പേയ്മെന്റ് ബാങ്കിന് അഞ്ച് കോടി പിഴ

malayalam.goodreurns.in

English summary

അക്കൗണ്ടിൽ 500 രൂപ നിലനിർത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപയുടെ നേട്ടം

Customers are entitled to receive cashback if they decide to accept a government subsidy or deposit money into their bharosa account, Airtel said in a statement. Read in malayalam.
Story first published: Thursday, September 19, 2019, 7:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X