നിങ്ങൾക്ക് ബിസിനസ് തുടങ്ങണോ? വെറും സ്റ്റാർട്ട്അപ്പിൽ തുടങ്ങി കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ബിസിനസ് ആരംഭിക്കുക എന്നത് കൂടുതൽ എളുപ്പമാക്കി കൊണ്ടിരിക്കുകയാണ് സർക്കാർ. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2016 ൽ സർക്കാർ സ്റ്റാർട്ട്-അപ്പ് ഇന്ത്യ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം നിരവധി കമ്പനികൾക്ക് മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കുള്ള അന്തരീക്ഷം ഇന്ത്യയിൽ ഇതിനകം തന്നെ വികസിച്ചു എന്നതിന് ഉദാഹരണമാണ് ഫ്ലിപ്കാർട്ട്, ബൈജൂസ് ആപ്പ്, പേടിഎം, ഓയോ റൂം എന്നിവയുടെ മികച്ച വിജയം. സ്റ്റാർട്ടപ്പ് സ്ഥാപകരിൽ അതിശയകരമായ നേട്ടങ്ങൾ കൈവരിക്കുകയും സമ്പന്നരാകുകയും ചെയ്തത് ആരൊക്കെയെന്ന് പരിശോധിക്കാം.

ദിവ്യാങ്ക് തുരഖിയ
 

ദിവ്യാങ്ക് തുരഖിയ

12,100 കോടി രൂപയുടെ ആസ്തിയുള്ള മീഡിയ നെറ്റ് സ്ഥാപകൻ ദിവ്യാങ്ക് തുരഖിയയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സ്റ്റാർട്ടപ്പ് സ്ഥാപകൻ. ദിവ്യാങ്ക് തുരഖിയയും സഹോദരൻ ഭവാനും മീഡിയ.നെറ്റ് എന്ന പരസ്യ-സാങ്കേതിക സ്ഥാപനമാണ് നടത്തുന്നത്. 2010 ൽ അദ്ദേഹം മീഡിയ.നെറ്റ് സ്ഥാപിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള ഏറ്റവും വലിയ 5 ഓൺലൈൻ പരസ്യ ബിസിനസുകളിൽ ഒന്നായി മാറി മീഡിയ.നെറ്റ്.

വിജയ് ശേഖർ ശർമ്മ

വിജയ് ശേഖർ ശർമ്മ

പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ രാജ്യത്തെ പ്രശസ്ത സംരംഭകരിൽ ഒരാളാണ്. 10,900 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ധനികരിൽ ഒരാളാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന സ്റ്റാർട്ട് അപ്പുകളിൽ ഒന്നാണ് പേടിഎം. 2017 ൽ ഫോബ്‌സ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി വിജയ് ശേഖർ ശർമയെ തിരഞ്ഞെടുത്തിരുന്നു. ഫോൺ റീചാർജുകൾ, വൈദ്യുതി ബിൽ പേയ്‌മെന്റുകൾ, ഷോപ്പിംഗ്, ടിക്കറ്റ് ബുക്കിംഗ് എന്നിങ്ങനെ നിരവധി സേവനങ്ങളാണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്.

മലയാളിയായ ബൈജു ഇന്ത്യയിലെ പുതിയ ശതകോടീശ്വരൻ; ഏഴ് വർഷം കൊണ്ട് ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

ധീരജ് രാജാറാം

ധീരജ് രാജാറാം

എംയു സിഗ്മയുടെ സ്ഥാപകനും ചെയർമാനുമാണ് ധീരജ് രാജാറാം. ഡാറ്റ അനലിറ്റിക്സ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമാണ് എംയു സിഗ്മ. 2004ലാണ് രാജാറാം കമ്പനി സ്ഥാപിച്ചത്. ഇന്ന് 7,100 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സംരംഭകരിൽ ഒരാളാണ് ധീരജ് രാജാറാം.

ബിന്നി ബൻസൽ

ബിന്നി ബൻസൽ

മുൻ ആമസോൺ എക്സിക്യൂട്ടീവ് ബിന്നി ബൻസൽ 2007 ൽ സച്ചിൻ ബൻസലുമായി ചേർന്നാണ് ഫ്ലിപ്പ്കാർട്ട് ആരംഭിച്ചത്. ഇരുവരും അവരുടെ സമ്പാദ്യത്തിൽ നിന്ന് 6,000 ഡോളർ സമാഹരിച്ച് ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് ഫ്ലിപ്കാർട്ടിന്റെ പ്രവർത്തനം ആരംഭിച്ചത്. 2018 ൽ വാൾമാർട്ട് ഫ്ലിപ്പ്കാർട്ടിന്റെ 77 ശതമാനം ഓഹരി 16 ബില്യൺ ഡോളറിന് വാങ്ങി. ഒരു ഇന്റർനെറ്റ് സ്ഥാപനത്തെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇടപാടായിരുന്നു ഇത്.

സച്ചിൻ ബൻസൽ

സച്ചിൻ ബൻസൽ

2007ൽ ആരംഭിച്ച ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകനാണ് സച്ചിൻ ബൻസൽ. ഐഐടി ദില്ലി ബിരുദധാരിയാണ് ഇദ്ദേഹം. 2018 വരെ ഫ്ലിപ്കാർട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എക്സിക്യൂട്ടീവ് ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്നു. 2018 ൽ ബൻസൽ 5.5 ശതമാനം ഫ്ലിപ്പ്കാർട്ടിലെ ഓഹരികൾ വാൾമാർട്ടിന് വിറ്റു. ഇദ്ദേഹത്തിന്റെ ആസ്തി ഒരു ബില്യൺ ഡോളറാണ്.

ബാബാ രാംദേവിന്റെ പതഞ്ജലിയ്ക്ക് എന്ത് സംഭവിച്ചു? ഉത്പന്നങ്ങളുടെ ഡിമാൻ‍ഡ് കുറയാൻ കാരണമെന്ത്?

ഭവിഷ് അഗർവാൾ

ഭവിഷ് അഗർവാൾ

ഒല കാബ്സ് സ്ഥാപകൻ ഭവിഷ് അഗർവാൾ ലുധിയാനയിലാണ് ജനിച്ചത്. 2008 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കി. തുടർന്ന് 2011 ജനുവരിയിൽ അദ്ദേഹം ബെംഗളൂരുവിൽ ഓല കാബ്സ് സ്ഥാപിച്ചു. 2019 മെയ് വരെ ഒലയുടെ മൂല്യം ഏകദേശം 6.2 ബില്യൺ ഡോളറാണ്.

23-ാം വയസ്സിൽ കോടീശ്വരിയായ ലിസ കോശി, ചെറുപ്പക്കാർക്കിടയിലെ താരം, കാശുണ്ടാക്കിയത് എങ്ങനെ?

ബൈജു രവീന്ദ്രൻ

ബൈജു രവീന്ദ്രൻ

പ്രശസ്ത സ്റ്റാർട്ട് അപ്പുകളിലെ മലയാളി സാന്നിദ്ധ്യമാണ് ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ. ഈ വർഷം മാർച്ചിൽ 5.4 ബില്യൺ ഡോളർ (37,000 കോടി രൂപ) വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്യൂടെക് കമ്പനിയാണ് ബൈജു രവീന്ദ്രന്റേത്. രാജ്യത്തെ ഏറ്റവും ധനികനായ പ്രായം കുറഞ്ഞ സംരംഭകരിൽ ഒരാളാണ് ഇദ്ദേഹം.

malayalam.goodreturns.in

English summary

വെറും സ്റ്റാർട്ട്അപ്പിൽ തുടങ്ങി കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്

The success of Flipkart, Baijus App, PayTM and Oyo Room is an example of how the startup environment has already developed in India. Let’s take a look at some of the startup founders who have achieved amazing success and become rich. Read in malayalam.
Story first published: Monday, September 16, 2019, 14:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X