സെലിബ്രിറ്റികൾ കാശുണ്ടാക്കുന്നത് എവിടെ നിന്ന്? നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെലിബ്രിറ്റികൾ, സിനിമാതാരങ്ങളായാലും സ്പോർട്സ് താരങ്ങളായാലും കിട്ടുന്ന കാശ് എന്ത് ചെയ്യുന്നുവെന്ന് പലപ്പോഴും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. അവർ കാശ് എങ്ങനെ ചെലവാക്കും, എവിടെ നിക്ഷേപിക്കും തുടങ്ങിയ കാര്യങ്ങളറിയാൽ നിങ്ങൾക്കും താത്പര്യം കാണും. എങ്കിൽ ഇതാ ഇന്ത്യയിലെ ചില പ്രധാന സെലിബ്രിറ്റികൾ കാശ് എവിടെ നിക്ഷേപിക്കുന്നു എന്നത് സംബന്ധിച്ച ചില വിവരങ്ങൾ.

 

കാശ് സമ്പാദിക്കുന്നത് എങ്ങനെ?

കാശ് സമ്പാദിക്കുന്നത് എങ്ങനെ?

അവരവരുടെ മേഖലകളിൽ ചെയ്യുന്ന ജോലിയ്ക്ക് ലഭിക്കുന്ന പ്രതിഫലം കൂടാതെ സെല്ബ്രിറ്റികൾ കാശുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖലയാണ് പരസ്യം. പരസ്യത്തിലൂടെ കോടികളാണ് ഓരോ താരങ്ങളും സമ്പാ​ദിക്കുന്നത്. സിനിമാ മേഖലകളിലുള്ള ചിലർ ഇത്തരത്തിലുണ്ടാക്കുന്ന പണം പ്രൊഡക്ഷൻ ഹൗസുകളും മറ്റും നടത്താൻ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ മറ്റ് ചിലർ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റ് ബിസിനസുകളും തിര‍ഞ്ഞെടുക്കാറുണ്ട്.

ബിസിനസുകൾ

ബിസിനസുകൾ

റെസ്റ്റോറന്റുകൾ, ഫിറ്റ്നസ് സെന്ററുകൾ, ആക്ടിംഗ് സ്കൂളുകൾ മുതലായവ സെലിബ്രിറ്റികൾ പൊതുവേ നിക്ഷേപം നടത്തുന്ന ചില ബിസിനസുകളാണ്. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങളിൽ പരീക്ഷണം നടത്തുന്നവരും ഇന്ന് വളരെ കൂടുതലാണ്. മറ്റൊരു പ്രധാന നിക്ഷേപമാണ് റിയൽ എസ്റ്റേറ്റ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ആഡംബര സ്വത്തുക്കളും അപ്പാർട്ടുമെന്റുകളും വാങ്ങുന്നതും സെലിബ്രിറ്റികളുടെ പ്രധാന നിക്ഷേപങ്ങളിലൊന്നാണ്.

മലയാളിയായ ബൈജു ഇന്ത്യയിലെ പുതിയ ശതകോടീശ്വരൻ; ഏഴ് വർഷം കൊണ്ട് ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

സച്ചിൽ തെൻഡുൽക്കർ

സച്ചിൽ തെൻഡുൽക്കർ

ടെക്നോളജി സ്റ്റാർട്ടപ്പായ സ്മാർട്ട്‌റോണിലാണ് സച്ചിൻ ഇപ്പോൾ നിക്ഷേപം നടത്തുന്നത്. മുമ്പ് യാത്രാ വെബ്‌സൈറ്റായ, മുസാഫിർ, സ്പോർട്സ് സ്റ്റിമുലേഷൻ ബ്രാൻഡായ സ്മാഷ് എന്റർടൈൻമെന്റ് തുടങ്ങിയ ഇടങ്ങളിലും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. എസ് ഡ്രൈവ്, സാച്ച് എന്നിവ പോലുള്ള ആരോഗ്യ സംരക്ഷണ, ഫിറ്റ്നസ് പ്രൊഡക്റ്റ് ശൃംഖലയിലും അദ്ദേഹത്തിന് പങ്കുണ്ട്.

ദീപിക പദുക്കോൺ

ദീപിക പദുക്കോൺ

റീട്ടെയിൽ ഉപഭോക്തൃ കേന്ദ്രീകൃത സ്റ്റാർട്ടപ്പുകളിൽ സജീവ നിക്ഷേപകയാണ് ദീപിക പദുക്കോൺ. 2018 ൽ 113 കോടി രൂപയാണ് ദീപിക പദുക്കോൺ നേടിയതെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഡഫ് & ഫെൽപ്സ് പ്രകാരം ദീപിക പദുക്കോണിനും വിരാട് കോഹ്‌ലിക്കും മാത്രമാണ് 2018 ൽ 100 ​​ദശലക്ഷം ഡോളറിന്റെ ബ്രാൻഡ് മൂല്യം ഉണ്ടായിരുന്നത്. ഓൺലൈൻ ഫർണിച്ചർ റെന്റൽ പ്ലാറ്റ്ഫോം ഫർലെൻകോ, ബ്യൂട്ടി പ്രൊഡക്റ്റ്സ് പ്ലാറ്റ്ഫോം പർപ്പിൾ, ഡാനോണിന്റെ എപിഗാമിയ എന്നിവിടങ്ങളിലും അവർ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇന്ത്യയിലെ കാശു മുഴുവൻ പോക്കറ്റിലാക്കുന്നത് ഈ 5 കോടീശ്വരന്മാർ, 6 മാസം കൊണ്ട് നേടിയത് ഒരു ലക്ഷം കോടി

ഹൃത്വിക് റോഷൻ

ഹൃത്വിക് റോഷൻ

ഹൃത്വിക് റോഷൻ തന്റെ ഫിറ്റ്നസ് ബ്രാൻഡായ എച്ച്ആർഎക്സ് 2013ലാണ് ആരംഭിക്കുന്നത്. എച്ച്ആർഎക്സ് വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ഓൺലൈനിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം, ഫിറ്റ്നസ് സ്റ്റാർട്ടപ്പ് ക്യൂർഫിറ്റുമായി അദ്ദേഹത്തിന്റെ കമ്പനി ഒരു കരാർ ഒപ്പിട്ടിരുന്നു. മുൻ ഫ്ലിപ്കാർട്ട് എക്സിക്യൂട്ടീവും മിന്ത്ര സ്ഥാപകനുമാണ് ക്യൂർഫിറ്റ് സ്ഥാപിച്ചത്.

മാധുരി ദീക്ഷിത്

മാധുരി ദീക്ഷിത്

മാധുരി ദീക്ഷിത് നെനെ, ഭർത്താവ് ശ്രീരാം നെനെ എന്നിവർ വസ്ത്ര, ആരോഗ്യസംരക്ഷണ ഉപകരണങ്ങളുടെ സ്റ്റാർട്ടപ്പ് GOQii യിൽ 2014 ൽ നിക്ഷേപം നടത്തിയിരുന്നു. 2013 ൽ അവർ ഓൺലൈൻ ഡാൻസ് അക്കാദമിയും ആരംഭിച്ചിരുന്നു. തുടർന്ന് 2015 ൽ ഓൺലൈൻ ഡാൻസ് അക്കാദമിയുടെ മൊബൈൽ ആപ്ലിക്കേഷനും ആരംഭിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്ന 10 സെലിബ്രിറ്റികൾ

വിരാട് കോലി

വിരാട് കോലി

വിരാട് കോലി ചിസൽ എന്ന പേരിൽ ഒരു ജിം, ഫിറ്റ്നസ് സെന്ററുകൾ ആരംഭിച്ചിരുന്നു. കുട്ടികളുടെ ഫിറ്റ്‌നെസ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന സ്റ്റെപത്‌ലോൺ കിഡ്‌സിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള സ്‌പോർട്‌സ് കോൺവോ എന്ന ടെക് സ്റ്റാർട്ടപ്പിനൊപ്പം ഇ-കൊമേഴ്‌സ് ഫാഷൻ ബ്രാൻഡായ റോഗണിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

malayalam.goodreturns.in

English summary

സെലിബ്രിറ്റികൾ കാശുണ്ടാക്കുന്നത് എവിടെ നിന്ന്? നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

Here's some information about where some of the major celebrities in India invest their money. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X