റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഒരു കൈനോക്കാം; ലാഭമുണ്ടാക്കേണ്ടത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ഓഹരികൾ, സ്വർണം, സർക്കാർ പദ്ധതികൾ മുതലായവയിലാണ് നിക്ഷേപം നടത്തുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നവർ വളരെ കുറവാണ്. എന്നാൽ ജീവതത്തിൽ ഒരിയ്ക്കലെങ്കിലും റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നവർ ധാരാളമുണ്ട്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് ഈ നിക്ഷേപം പലരും നടത്തുന്നത്. അല്ലാതെ വരുമാന മാർ​ഗമായല്ല. ഇതിനായി ഒരു ജീവിതകാലത്തെ സമ്പാദ്യത്തിന്റെ ഒരു പ്രധാന പങ്കും ചെലവാക്കുകയും ചെയ്യും.

നിക്ഷേപം നടത്തേണ്ടത് എങ്ങനെ
 

നിക്ഷേപം നടത്തേണ്ടത് എങ്ങനെ

ഇന്നത്തെ കാലത്ത് ഭൂമി വാങ്ങി ഇടുന്നത് കൊണ്ട് കാര്യമായ യാതൊരു നേട്ടവുമില്ല. എന്നാൽ ഒരു ഫ്ലാറ്റ് വാങ്ങുന്നത് വഴി മാസം വാടക വരുമാനം നേടുകയും ലാഭം ലഭിച്ചാൽ കൂടുതൽ വിലയ്ക്ക് വിൽക്കുകയും ചെയ്യാം. അതിനാൽ, ഈ മേഖലയിലെ നിക്ഷേപം ആകർഷകമാണെന്ന് സാമ്പത്തിക വിദ​ഗ്ധരും വ്യക്തമാക്കുന്നു. എന്നാൽ വസ്തു വാങ്ങുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

സ്വന്തമായി ഓഫീസ് തുടങ്ങാൻ പ്ലാനുണ്ടോ? ഈ 10 സ്ഥലങ്ങളിൽ തുടങ്ങിയാൽ പോക്കറ്റ് കാലിയാകും

നിയമങ്ങൾ അറിയുക

നിയമങ്ങൾ അറിയുക

നിങ്ങൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുകയാണെങ്കിൽ, അതുമായി ബന്ധപ്പെട്ട നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. അത്തരത്തിലൊന്നാണ് പ്രൊഹിബിഷൻസ് ഓഫ് ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ ആക്ട്, 2016 (പിബിപിടി ആക്ട്). ഇതിനെ ബിനാമി ആക്ട്, എന്നും വിളിക്കുന്നു. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പട്ടെ ശിക്ഷകളെക്കുറിച്ചും പിഴ, തടവ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണം.

ബാം​ഗ്ലൂരിൽ ഇനി ഫ്ലാറ്റ് നോക്കേണ്ട; അടുത്ത അഞ്ച് വർഷത്തേയ്ക്ക് കെട്ടിട നിർമ്മാണങ്ങൾക്ക് നിരോധനം

രജിസ്ട്രേഷൻ ചെലവുകൾ

രജിസ്ട്രേഷൻ ചെലവുകൾ

രജിസ്ട്രേഷൻ ചെലവുകളെക്കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കണം. ഇത് സ്വത്തിന്റെ ആകെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു. രേഖകൾക്ക് മേലുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും നൽകേണ്ടി വരും. പ്രദേശത്തിന്റെ സർക്കിൾ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്.

വീടും സ്ഥലവും വാങ്ങൽ വേ​ഗമാകട്ടെ; അടുത്ത ഒരു വർഷത്തിനുള്ളിൽ വില ഉയരുമെന്ന് റിപ്പോർട്ട്

റെറ ആക്ട്

റെറ ആക്ട്

പ്രോപ്പർട്ടി വാങ്ങുന്നതിന് മുമ്പ്, റെറ (റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ്) ആക്ട്, 2016 പ്രകാരം പ്രോപ്പർട്ടി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഡെവലപ്പർമാർ അവരുടെ പ്രോജക്റ്റുകൾ ആക്ടിന് കീഴിലുള്ള അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. വളരെയധികം പ്രോജക്ടുകൾ ലഭ്യമായതിനാൽ ആളുകൾക്ക് ശരിയായത് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. ഫ്ലാറ്റിന്റെ സൗകര്യങ്ങൾ, കമ്പനിയുടെ നിർമ്മാണ ചരിത്രം മുതലായവയെക്കുറിച്ച് ഗവേഷണം നടത്തുന്നത് നല്ലതാണ്. കൃത്യസമയത്ത് ഗവേഷണം നടത്തിയില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരും.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

പ്രോപ്പർ‌ട്ടി സ്വന്തമാക്കിയാൽ‌, നിങ്ങളുടെ മുൻ‌ഗണനകളും ആവശ്യകതകളും അനുസരിച്ച് ഇന്റീരിയറുകൾ‌ പൂർ‌ത്തിയാക്കുന്നത് പോലുള്ള നിരവധി കാര്യങ്ങൾ‌ക്ക് വേണ്ടി പണം ചെലവഴിക്കേണ്ടി വരും. ഈ ചെലവുകൾ പ്രാരംഭ ഘട്ടത്തിൽ ആസൂത്രണം ചെയ്യാത്തതിനാൽ, ഇന്റീരിയർ ജോലികൾക്കായി അധിക തുക മാറ്റിവെക്കുന്നത് നല്ലതാണ്. ഒരാൾ പരിഗണിക്കേണ്ട മറ്റൊരു പ്രധാന കാര്യം നികുതി പേയ്മെന്റ് നിലയാണ്. പ്രോപ്പർട്ടി ടാക്സ് അടയ്ക്കുന്നതിൽ വിൽപ്പനക്കാരൻ വീഴ്ച വരുത്തിയിട്ടില്ലെന്ന് വാങ്ങുന്നയാൾ പരിശോധിച്ച് ഉറപ്പാക്കണം.

malayalam.goodreturns.in

English summary

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഒരു കൈനോക്കാം; ലാഭമുണ്ടാക്കേണ്ടത് ഇങ്ങനെ

buying a flat can earn a monthly rental income and sell at a higher price if you get a profit. Read in malayalam.
Story first published: Monday, September 30, 2019, 12:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X