നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ എത്ര ബാലൻസുണ്ട്? പിഴ ലഭിക്കാതിരിക്കാൻ സൂക്ഷിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും സേവിംഗ്സ് അക്കൗണ്ട് തുറക്കാവുന്നതാണ്. ബ്രാഞ്ചുകൾ, എടിഎം നെറ്റ്‌വർക്ക്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ടെലി ബാങ്കിംഗ് പ്ലാറ്റ്ഫോമുകൾ ഉള്ളതിനാൽ, വരിക്കാർക്ക് 24 മണിക്കൂറും സേവനം ഉറപ്പാക്കുകയും ചെയ്യും. എന്നിരുന്നാലും, സബ്സ്ക്രൈബർമാർ അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. ഒക്ടോബർ 1 മുതൽ പരിഷ്കരിച്ച എസ്ബിഐയുടെ നിക്ഷേപങ്ങൾക്കായുള്ള സേവന ചാർജുകളും മിനിമം ബാലൻസും പരിശോധിക്കാം.

 

ശാഖകൾ പലതരം

ശാഖകൾ പലതരം

എസ്‌ബി‌ഐ ശാഖകളെ ഗ്രാമീണ, നഗര, അർദ്ധ-നഗര, മെട്രോ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഈ നാല് വിഭാ​ഗങ്ങളിലുള്ള ശാഖകളിലും നിലനിർത്തേണ്ട പ്രതിമാസ ശരാശരി ബാലൻസ് വ്യത്യസ്തമാണ്. പുതുക്കിയ നിരക്ക് അനുസരിച്ച് നഗരങ്ങളിലെ ഏറ്റവും കുറഞ്ഞ ശരാശരി ബാലൻസ് 5,000 രൂപയിൽ നിന്ന് 3,000 രൂപയായി കുറച്ചു. അക്കൗണ്ട് ഉടമയ്ക്ക് ശരാശരി പ്രതിമാസ ബാലൻസായി 3,000 രൂപ നിലനിർത്താതിരിക്കുകയും ബാലൻസ് 50 ശതമാനത്തിൽ (അതായത് 1,500 രൂപ) കുറയുകയും ചെയ്താൽ വ്യക്തിയിൽ നിന്ന് 10 രൂപയും ജിഎസ്ടിയും പിഴയായി ഈടാക്കും. തുക 75 ശതമാനത്തിൽ കൂടുതൽ കുറയുകയാണെങ്കിൽ 15 രൂപ പിഴയും ജിഎസ്ടിയും ഈടാക്കും.

അർദ്ധനഗര ശാഖകൾ

അർദ്ധനഗര ശാഖകൾ

അർദ്ധനഗര ശാഖകളിൽ, എസ്‌ബി‌ഐ അക്കൗണ്ട് ഉടമ പ്രതിമാസം 2,000 രൂപ ബാലൻസ് നിലനിർത്തേണ്ടതുണ്ട്. ഗ്രാമീണ ശാഖകളിൽ ഒക്ടോബർ 1 മുതൽ ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ ബാലൻസ് 1,000 രൂപയായിരിക്കും. സെമി-അർബൻ ശാഖകളിൽ ബാലൻസ് 50% ൽ കുറവാണെങ്കിൽ, പിഴയായി 7.50 രൂപയും ജിഎസ്ടി ഈടാക്കും. ബാലൻസ് 50 മുതൽ 75% വരെയാണെങ്കിൽ പിഴ 10 രൂപയും ജിഎസ്ടിയുമായിരിക്കും. 75 ശതമാനത്തിന് മുകളിലുള്ള കുറവിന് 12 രൂപയും ജിഎസ്ടിയും ഈടാക്കും.

എസ്ബിഐ ടാക്‌സ് സേവിംഗ്‌സ് സ്‌കീം: യോഗ്യത, പലിശ നിരക്ക് വിശദാംശങ്ങള്‍ ഇങ്ങനെയാണ്

നെഫ്റ്റ്, ആർടിജിഎസ്

നെഫ്റ്റ്, ആർടിജിഎസ്

റിപ്പോർട്ടുകൾ പ്രകാരം, ദേശീയ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്), റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) ചാർജുകളും ബാങ്ക് ക്രമീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ മാർഗങ്ങളിലൂടെ NEFT, RTGS ഇടപാടുകൾ സൗജന്യമാണ്. എന്നാൽ ശാഖകൾ വഴിയുള്ള ഇടപാടിന് ഫീസ് ഈടാക്കും. 10,000 രൂപ വരെയുള്ള നെഫ്റ്റ് ഇടപാടിന് 2 രൂപയും ജിഎസ്ടിയും ഈടാക്കും. നെഫ്റ്റ് വഴി രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടിന് അക്കൗണ്ട് ഉടമയിൽ നിന്ന് 20 രൂപയും ജിഎസ്ടിയും ഈടാക്കും.രണ്ട് ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള ആർ‌ടി‌ജി‌എസ് ഇടപാടിന് ഉപഭോക്താവിൽ നിന്ന് 20 രൂപയും ജിഎസ്ടിയും നൽകണം. 5 ലക്ഷത്തിന് മുകളിലുള്ള ആർ‌ടി‌ജി‌എസ് കൈമാറ്റത്തിന് 40 രൂപയും ജിഎസ്ടിയും ഈടാക്കും.

നിങ്ങൾക്ക് എസ്ബിഐയിൽ റിക്കറിം​ഗ് ഡിപ്പോസിറ്റുണ്ടോ? പുതുക്കിയ പലിശ നിരക്കുകൾ ഇതാ

നിക്ഷേപം

നിക്ഷേപം

ഒരു സേവിംഗ്സ് അക്കൗണ്ടിലെ ക്യാഷ് ഡെപ്പോസിറ്റുകൾ ഒരു മാസത്തിൽ 3 ഇടപാടുകൾ വരെ സൗജന്യമായിരിക്കും. അതിനുശേഷം ഓരോ ഇടപാടിനും അക്കൗണ്ട് ഉടമയിൽ നിന്ന് 50 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റ് ശാഖകളിൽ പണം നിക്ഷേപിക്കുന്നതിനുള്ള പരമാവധി പരിധി പ്രതിദിനം രണ്ട് ലക്ഷം രൂപയാണ്.

എസ്ബിഐ നെറ്റ് ബാങ്കിംങ് താല്‍ക്കാലികമായി ലോക്ക് ചെയ്യുന്നതെങ്ങനെ?

പിൻവലിക്കൽ

പിൻവലിക്കൽ

ശരാശരി 25,000 രൂപ ബാലൻസ് ഉള്ള അക്കൗണ്ട് ഉടമകൾക്ക് മാസത്തിൽ രണ്ടുതവണ സൗജന്യമായി പണം പിൻവലിക്കാം. ശരാശരി 25,000 മുതൽ 50,000 രൂപ വരെ പ്രതിമാസ ബാലൻസ് ഉള്ളവർക്ക് 10 സൗജന്യ പണം പിൻവലിക്കൽ നടത്താം. സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകൾക്കുള്ള നിരക്കുകൾ 50 രൂപയും ജിഎസ്ടിയും ആണ്.

malayalam.goodreturns.in

English summary

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ എത്ര ബാലൻസുണ്ട്? പിഴ ലഭിക്കാതിരിക്കാൻ സൂക്ഷിക്കുക

You can check the service charges and minimum balance for investments of the revised SBI from October 1. Read in malayalam.
Story first published: Friday, September 13, 2019, 14:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X