ബാങ്ക് വേണ്ട, 8.6% വരെ പലിശയ്ക്ക് കാശ് നിക്ഷേപിക്കാൻ ഈ നാല് ഇടങ്ങളാണ് ബെസ്റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്നതിനാൽ ഇപ്പോൾ ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരം മറ്റ് ചില നിക്ഷേപങ്ങളാണ്. ബാങ്ക് നിക്ഷേപങ്ങൾ പോലെ തന്നെ സുരക്ഷിതമാണ് ഈ നിക്ഷേപങ്ങളും എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഫിക്സഡ് ഡിപ്പോസിറ്റ്
 

ഫിക്സഡ് ഡിപ്പോസിറ്റ്

മുതിർന്ന പൗരന്മാർക്കും വിരമിച്ചവർക്കും ഇടയിലെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഓപ്ഷനാണ് സ്ഥിര നിക്ഷേപം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറയ്ക്കുന്നുത്. തിരഞ്ഞെടുത്ത കാലാവധികളിൽ എസ്‌ബി‌ഐ എഫ്ഡി നിരക്ക് 30 ബേസിസ് പോയിൻറ് വരെ കുറച്ചു. എന്നാൽ നിലവിൽ ബാങ്ക് നിക്ഷേപത്തേക്കൾ കൂടുതലും 8.6 ശതമാനം വരെ പലിശനിരക്കും വാഗ്ദാനം ചെയ്യുന്ന നാല് നിക്ഷേപ ഓപ്ഷനുകൾ താഴെ പറയുന്നവയാണ്.

സുകന്യ സമൃദ്ധി അക്കൗണ്ട്

സുകന്യ സമൃദ്ധി അക്കൗണ്ട്

സുകന്യ സമൃദ്ധി അക്കൗണ്ട് ഇഇഇ (എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ്) ടാക്സ് വിഭാഗത്തിൽ വരുന്ന നിക്ഷേപ മാർ​ഗമാണ്. അതായത് ഈ അക്കൗണ്ടിന് കീഴിലുള്ള നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. കൂടാതെ ലോക്ക്-ഇൻ കാലയളവിൽ നേടിയ പലിശയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുകന്യ സമൃദ്ധി അക്കൗണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് 7.9 ശതമാനമാണ്. ഒരു സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1,000 രൂപയും പരമാവധി 1.5 ലക്ഷം രൂപയും സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിക്കാം. പെൺകുട്ടി ജനിച്ച തീയതി മുതൽ 10 വയസ്സ് വരെ മാത്രമേ ഈ അക്കൗണ്ട് തുറക്കാൻ കഴിയൂ.

ഫിക്സഡ് ഡിപ്പോസിറ്റിന് 8.5 ശതമാനം പലിശ ലഭിക്കും; നിക്ഷേപിക്കേണ്ടത് എവിടെ?

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്)

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്)

എസ്‌സി‌എസ്എസ് അക്കൗണ്ട് 8.6 ശതമാനം പലിശ നിരക്കാണ് നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. എസ്‌സി‌എസ്‌എസ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും പരമാവധി തുക 15 ലക്ഷം രൂപയുമാണ്. പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ സർക്കാർ പരിഷ്കരിക്കുന്നു. സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി കിഴിവ് ലഭിക്കാൻ അർഹതയുണ്ട്. അതായത് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിക്ഷേപം ആദായനികുതി ആനുകൂല്യത്തിന് അർഹമാണ്.

ഇവിടെ കാശ് നിക്ഷേപിക്കാം, ഉടൻ പലിശ കുറയുമെന്ന ടെൻഷൻ വേണ്ട

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്

6.90 ശതമാനം മുതൽ 7.7 ശതമാനം വരെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റിന്റെ പലിശ നിരക്ക്. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം എന്നീ കാലാവധികളിലുള്ള നിക്ഷേപത്തിന് 6.9 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. അഞ്ചുവർഷത്തെ നിക്ഷേപത്തിന് 7.7 ശതമാനം പലിശ ലഭിക്കും. ഇത് അഞ്ച് വർഷത്തെ എസ്‌ബി‌ഐ എഫ്ഡിയേക്കാൾ കൂടുതലാണ്. ഈ അക്കൗണ്ട് ഒരു പോസ്റ്റോഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനും കഴിയും.

ഹോം എക്സ്റ്റന്‍ഷന്‍ ലോണിന്റെ ആനുകൂല്യങ്ങളും,പലിശ നിരക്കുകളുമറിയാമോ?

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

നിലവിൽ, ഈ പദ്ധതി 7.6 ശതമാനം പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപം പ്രതിമാസമാണ് അടയ്ക്കേണ്ടത്. ഒരു അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും സംയുക്ത അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയുമാണ് പരമാവധി നിക്ഷേപ പരിധി. എല്ലാ ജോയിന്റ് അക്കൗണ്ട് ഉടമകൾക്കും തുല്യ വിഹിതമാണ് ലഭിക്കുക.

malayalam.goodreturns.in

English summary

8.6% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നാല് നിക്ഷേപ മാർ​ഗങ്ങൾ

Four investment options offering interest rates of up to 8.6%. These investments are as secure as bank deposits. Read in malayalam.
Story first published: Saturday, October 12, 2019, 10:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more