ധൻതേരസ്, ദീപാവലി ദിനങ്ങൾ ജൂവലറിക്കാർക്ക് ചാകര, ആഭരണങ്ങൾക്ക് പകരം സ്വർണം ഇങ്ങനെ വാങ്ങൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധൻതേരസ്, ദീപാവലി എന്നിവയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ സ്വർണം വാങ്ങുന്നവർ നിരവധിയാണ്. ധൻതേരസ് ദിവസം സ്വർണം വാങ്ങുന്നത് ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. സ്വർണ്ണാഭരണങ്ങൾ മാത്രമല്ല സ്വർണ്ണ നാണയങ്ങൾ, സ്വർണ ബാറുകൾ, ​ഗോൾഡ് ഇടിഎഫ്, സോവറിൻ സ്വർണ്ണ ബോണ്ടുകൾ എന്നിവയുടെ രൂപത്തിലും ആളുകൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കാം. എന്നാൽ പലർക്കും ഇവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നുള്ളതാണ് വാസ്തവം.

 

സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി)

സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി)

സോവറിൻ ഗോൾഡ് ബോണ്ട് രൂപത്തിലുള്ള സ്വർണ്ണത്തിൽ വ്യക്തികൾ, ട്രസ്റ്റുകൾ, എച്ച്‍യുഎഫ്, ചാരിറ്റബിൾ സ്ഥാപനം, സർവ്വകലാശാലകൾ എന്നിവ സബ്‌സ്‌ക്രിപ്‌ഷന് അർഹമാണ്. പ്രാരംഭ നിക്ഷേപത്തിന് അനുസരിച്ച് ഈ ബോണ്ടുകൾ പ്രതിവർഷം 2.5 ശതമാനം പലിശ നൽകുന്നു എന്നത് ശ്രദ്ധേയമാണ്. പലിശ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അർദ്ധ വാർഷികാടിസ്ഥാനത്തിൽ ക്രെഡിറ്റ് ചെയ്യപ്പെടും. സോവറിൽ ​ഗോൾഡ് ബോണ്ടുകളിൽ ഒരു വ്യക്തിയ്ക്ക് പ്രതിവർഷം കുറഞ്ഞത് ഒരു ഗ്രാമിലും പരമാവധി 4 കിലോഗ്രാം സ്വർണത്തിലും വരെ നിക്ഷേപിക്കാവുന്നതാണ്.

സ്വർണ ബോണ്ട് വേണോ? ഇന്ന് മുതൽ വാങ്ങാം, ആഭരണം വാങ്ങുന്നതിനേക്കാൾ ലാഭം

ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്)

ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്)

ഓപ്പൺ എൻഡ് മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ഗോൾഡ് ഇടിഎഫുകൾ. നിക്ഷേപകരുടെ ഫണ്ട് 99.5 ശതമാനം പരിശുദ്ധിയുള്ള സ്റ്റാൻഡേർഡ് ഗോൾഡ് ബുള്ളിയനിലാണ് നിക്ഷേപിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ‌എസ്‌ഇ) എന്നിവിടങ്ങളിൽ നിന്ന് ഒരാൾക്ക് ഈ ഫണ്ടുകൾ വാങ്ങാനും വിൽക്കാനും കഴിയും. ഇടിഎഫ് നിക്ഷേപകർക്ക് ഭൗതിക സ്വർണം വിതരണം ചെയ്യുന്നില്ല. കൂടാതെ, സ്വർണ്ണ ഇടിഎഫിന്റെ വില വിപണിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇടിഎഫിലെ നിക്ഷേപത്തിന്റെ പ്രധാന നേട്ടം വാങ്ങുന്നയാൾ വാങ്ങുന്ന സമയത്ത് യാതൊരു ചാർജും നൽകേണ്ടതില്ല എന്നതാണ്. ഇടിഎഫുകൾ‌ ഒറ്റത്തവണയോ എസ്‌ഐ‌പി (സിസ്റ്റമാറ്റിക് ഇൻ‌വെസ്റ്റ്മെൻറ് പ്ലാൻ) വഴിയോ വാങ്ങാം. ഇതിന് എക്സിറ്റ് ചാർജ് ഈടാക്കില്ല. ഒരാൾക്ക് ഒരു ഗ്രാം മുതൽ സ്വർണവും വാങ്ങാവുന്നതാണ്.

ഇനി ആളുകൾക്ക് സ്വർണം വേണ്ട, സ്വർണത്തേക്കാൾ ഡിമാൻഡ് വെള്ളിയ്ക്ക്

ഡിജിറ്റൽ ഗോൾഡ്

ഡിജിറ്റൽ ഗോൾഡ്

പല മൊബൈൽ വാലറ്റ് കമ്പനികളും, ഉദാഹരണത്തിന് പേടിഎം, മൊബിക്വിക്, ഫോൺപേ എന്നിവ സ്വർണം വിൽക്കാൻ എംഎംടിസി-പി‌എം‌പി അല്ലെങ്കിൽ സേഫ്ഗോൾഡുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മിനിമം മൂല്യം 1 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഡിജിറ്റൽ സ്വർണ്ണത്തിന്മേലുള്ള നികുതി ഭൗതിക സ്വർണ്ണത്തിന് തുല്യമാണ്.

സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക; നിങ്ങൾ നൽകേണ്ട നികുതി ഇങ്ങനെ

സ്വർണ്ണ നാണയങ്ങൾ

സ്വർണ്ണ നാണയങ്ങൾ

0.5 ഗ്രാം മുതൽ 50 ഗ്രാം വരെ തൂക്കമുള്ള സ്വർണ്ണ നാണയങ്ങൾ വിപണിയിൽ ലഭ്യമാണ്. അതായത് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും ചെറിയ സ്വർണ്ണ നാണയം 0.5 ഗ്രാമിന്റേതാണ്. ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ സ്വർണ്ണ നാണയങ്ങൾ വാങ്ങുന്നതാണ് കൂടുതൽ ലാഭകരം. കുറഞ്ഞ പണിക്കൂലി മാത്രമാണ് സ്വർണ നാണയത്തിന് ഉള്ളത്. ഏറ്റവും കുറഞ്ഞ ഭാരത്തിൽ നിങ്ങൾക്ക് സ്വർണ്ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം വാങ്ങാൻ കഴിയും എന്നതാണ് സ്വർണനാണയത്തിന്റെ പ്രത്യേകത.

malayalam.goodreturns.in

Read more about: gold gold bond സ്വർണം
English summary

ധൻതേരസ്, ദീപാവലി ദിനങ്ങൾ ജൂവലറിക്കാർക്ക് ചാകര, ആഭരണങ്ങൾക്ക് പകരം സ്വർണം ഇങ്ങനെ വാങ്ങൂ

There are many buyers of gold in India ahead of Dhanteras and Diwali. Buying gold on Dhanteras day is considered auspicious. People can invest in gold not only in ornaments but also in the form of gold coins, gold bars, gold ETFs, and sovereign gold bonds. Read in malayalam.
Story first published: Saturday, October 19, 2019, 7:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X